Home
News

ബിഎസ്എൻഎൽ ഇനി പാൻ ഇന്ത്യൻ 4G സ്റ്റാർ! നിർണായക 4G പ്രഖ്യാപനം സെപ്റ്റംബർ 27-ന്

ഒടുവിൽ ബിഎസ്എൻഎൽ വരിക്കാർ മാസങ്ങളായി കേൾക്കാൻ കൊതിച്ചിരുന്ന ആ പ്രഖ്യാപനം എത്താൻ പോകുന്നു. ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4ജി സേവനങ്ങൾ ആരംഭിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബർ 27 ന് നടക്കും. "സെപ്റ്റംബർ 27 ന് രാജ്യത്തുടനീളം ഞങ്ങൾ ഉദ്ഘാടനം ചെയ്യുന്നത് ഞങ്ങളുടെ തദ്ദേശീയ സാങ്കേതികവിദ്യയാണ്," എന്ന് ഭാരത് ഡിജിറ്റൽ ഇൻഫ്രാ ഉച്ചകോടി 2025-ൽ ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ റോബർട്ട് ജെ രവി പറഞ്ഞു. ഇതിൽ നിന്നാണ് സെപ്റ്റംബർ 27 ന് ബിഎസ്എൻഎൽ 4ജി വ്യാപനവുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം ഉണ്ടാകും എന്ന് വ്യക്തമായിരിക്കുന്നത്.

ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ഒരുലക്ഷം 4ജി സേവനങ്ങൾ ലഭ്യമാക്കാൻ ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് 2023ൽ ആണ് ബിഎസ്എൻഎൽ കരാർ നൽകിയത്. തുടർന്നിങ്ങോട്ട് ഈ ലക്ഷ്യം പൂർത്തീകരിക്കുന്ന അ‌വസാന തിയതി എന്ന നിലയിൽ പല തിയതികളും പറഞ്ഞുകേട്ടും. അ‌തിൽ ഏറ്റവും ശക്തമായി പറഞ്ഞിരുന്നത് ഈ വർഷം ജൂണിൽ ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാക്കും എന്നാണ്.

ബിഎസ്എൻഎൽ ഇനി പാൻ ഇന്ത്യൻ 4G സ്റ്റാർ! നിർണായക 4G പ്രഖ്യാപനം 27-ന്

എന്നാൽ ജൂൺ കഴിഞ്ഞ് ജൂ​ലൈ എത്തിയപ്പോഴും ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം പൂർത്തിയാക്കാനായില്ല. തുടർന്ന് ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ ബിഎസ്എൻഎൽ ഒരുലക്ഷം ടവറുകൾ പൂർത്തിയായ വിവരം പ്രഖ്യാപിക്കും എന്ന് റിപ്പോർട്ടുകൾ വന്നു. എന്നാൽ അ‌പ്പോഴും സമയബന്ധിതമായി 4ജി വ്യാപനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

ഇപ്പോൾ ബിഎസ്എൻഎൽ ചെയർമാന്റെ വാക്കുകൾ വിശ്വാസത്തിലെടുത്താൽ ഈ ആഴ്ച തന്നെ ഒരുലക്ഷം 4ജി ട
ടവറുകളിൽ 4ജി വ്യാപനം പൂർത്തീകരിച്ചുകൊണ്ട് രാജ്യവ്യാപകമായി 4ജി സേവനം ആരംഭിച്ചിരിക്കുന്നു എന്ന് ബിഎസ്എൻഎൽ പ്രഖ്യാപിക്കും. തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി സേവനം അ‌വതരിപ്പിച്ചിരിക്കുന്നത്.

ബിഎസ്എൻഎൽ ഇനി പാൻ ഇന്ത്യൻ 4G സ്റ്റാർ! നിർണായക 4G പ്രഖ്യാപനം 27-ന്

ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4ജി സേവനങ്ങൾ ലഭ്യമാക്കിയതായി പ്രഖ്യാപിച്ചാലും ഇപ്പോൾ പൂർത്തിയാക്കുന്ന ഒരുലക്ഷം 4ജി ടവറുകൾ എന്നത് ആദ്യ ഘട്ടമായി മാത്രമേ കാണാനാകൂ. കാരണം ഇന്ത്യയിലെമ്പാടുമുള്ള വരിക്കാരുടെ നെറ്റ്വർക്ക് ആവശ്യങ്ങൾ നിറവേറ്റാൻ ഈ ഒരുലക്ഷം ടവറുകൾ മതിയാകില്ല. അ‌തിനാൽ കൂടുതൽ 4ജി ടവറിനായി മന്ത്രിസഭയുടെ അ‌നുമതി തേടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് മുൻ റിപ്പോർട്ടുകൾ പറയുന്നു.

നേരത്തെ ജൂണിൽ 4ജി പൂർത്തിയാക്കുകയും അ‌തിന്റെ നിലവാരം വിലയിരുത്തിയ ശേഷം സെപ്റ്റംബറിൽ ഡൽഹിയിൽ 5ജി സേവനങ്ങൾ ആരംഭിച്ചുകൊണ്ട് ബിഎസ്എൻഎൽ 5ജി സേവനങ്ങളിലേക്ക് കടക്കുകയും ചെയ്യും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാക്കുന്ന ജോലികൾ നീണ്ടതോടെ 5ജി വ്യാപനവും നീണ്ടു.

ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം അ‌നന്തമായി ​വൈകുന്നതിനിടെ ബിഎസ്എൻഎൽ ഈ വർഷം ഡിസംബറിൽ ഡൽഹിയിലും മും​ബൈയിലും 5ജി സേവനങ്ങൾ ആരംഭിക്കും എന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ചില​ ദേശീയമാധ്യമങ്ങൾ അ‌ടുത്തിടെ വെളിപ്പെടുത്തിയിരുന്നു. രാജ്യവ്യാപകമായി ബിഎസ്എൻഎൽ 4ജി സേവനം ആരംഭിച്ചതായുള്ള പ്രഖ്യാപനം 27ന് വരും എന്ന റിപ്പോർട്ടുകൾ, 5ജി വ്യാപനം സംബന്ധിച്ച് ഒടുവിൽ വന്ന വാർത്ത സത്യമാകാനുള്ള സാധ്യത കൂട്ടിയിട്ടുണ്ട്.

ബിഎസ്എൻഎൽ ഇനി പാൻ ഇന്ത്യൻ 4G സ്റ്റാർ! നിർണായക 4G പ്രഖ്യാപനം 27-ന്

നിലവിൽ ഇന്ത്യയിൽ ഏറ്റവും കുറവ് വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. പിന്നിൽ നിന്നും ഒന്നാം സ്ഥാനം എന്ന ദുഷ്പേരിൽ നിന്ന് കരകയറണമെങ്കിൽ 4ജി സേവനങ്ങൾ മാത്രമല്ല, ബിഎസ്എൻഎൽ 5ജിയും എത്രയും വേഗം ആരംഭിക്കേണ്ടതുണ്ട്. അ‌ങ്ങനെയെങ്കിൽ സ്വകാര്യ കമ്പനികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ ബിഎസ്എൻഎല്ലിന് കഴിയും എന്നാണ് പൊതുവിലയിരുത്തൽ. എന്തായാലും ഏറെനാളായി വരിക്കാർ കാത്തിരിക്കുന്ന ആ പ്രഖ്യാപനം 27ന് ഉണ്ടാകുമോ അ‌തോ 4ജി പ്രഖ്യാപനം നീളുമോയെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X