Home
News

വന്നവർ ആരും പോകരുത്! തലയുയർത്തി 41000 ബിഎസ്എൻഎൽ 4ജി ടവറുകൾ

ഇന്ത്യയിലെ നാലാമത്തെ വലിയ ടെലിക്കോം കമ്പനി എന്ന നിലയിൽ നിന്ന് രാജ്യത്തെ ഏറ്റവും ജനപ്രിയ ടെലിക്കോം കമ്പനി എന്ന നിലയിലേക്കുള്ള വളർച്ചയുടെ പാതയിലാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ. ഈ മുന്നേറ്റത്തിന്റെ പാതയിൽ ഒരു നിർണായക നാഴികക്കല്ലുകൂടി കഴിഞ്ഞ ദിവസം ബിഎസ്എൻഎൽ പിന്നിട്ടിരിക്കുന്നു, 41000 4ജി ടവറുകൾ എന്നതാണ് ആ നേട്ടം. ഇന്ത്യയുടെ നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലുമായി ഇപ്പോൾ ബിഎസ്എൻഎല്ലിന് 41,000 4ജി ടവറുകൾ ഉണ്ട്. ബിഎസ്എൻഎൽ എന്ന് കേട്ടാൽ മുഖം ചുളിച്ചിരുന്ന ഒരു വിഭാഗം ടെലിക്കോം വരിക്കാർ ഉണ്ടായിരുന്നു. അ‌തിന് കാരണം ബിഎസ്എൻഎല്ലിന് 4ജി ലഭ്യമല്ല എന്നതായിരുന്നു.

വേഗത പോര എന്ന പരാതികളാണ് ടെലിക്കോം വരിക്കാർക്കിടയിൽ ബിഎസ്എൻഎല്ലിനെ വില്ലനാക്കിയത്. ജിയോയും എയർടെലും 5ജി വ്യാപനം ആരംഭിച്ച ഘട്ടത്തിൽപ്പോലും ബിഎസ്എൻഎൽ 4ജി വ്യാപനം ആരംഭിക്കാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാലിപ്പോൾ ​ഒരുലക്ഷം 4ജി ​സൈറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് ഇപ്പോൾ അ‌തിവേഗം ബിഎസ്എൻഎൽ എത്തുന്നുണ്ട്.

ഓരോ ആഴ്ച പിന്നിടുമ്പോഴും ബിഎസ്എൻഎൽ 4ജി ടവറുകളുടെ എണ്ണത്തിൽ കാര്യമായ ഉയർച്ച ഉണ്ടാകുന്നുണ്ട്. ബിഎസ്എൻഎൽ 39,000 4G സൈറ്റുകൾ വിന്യസിക്കുകയും കമ്മീഷൻ ചെയ്യുകയും ചെയ്‌തുവെന്ന ടെലികോം മന്ത്രിയുടെ പ്രഖ്യാപനത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് വന്നു. തുടർന്ന് കഴിഞ്ഞ ആഴ്‌ച തന്നെ ടെലികോം 40,000 സൈറ്റുകളുടെ നാഴികക്കല്ല് കൈവരിച്ചു.

ഒരാഴ്ചയ്ക്കിപ്പുറം 41000 4ജി ടവറുകൾ സ്ഥാപിച്ചു എന്ന പ്രഖ്യാപനവും ബിഎസ്എൻഎല്ലിൽ നിന്ന് എത്തിയിരിക്കുന്നു. ഇത് ബിഎസ്എൻഎൽ 4ജി വ്യാപനം കാര്യക്ഷമമായി തന്നെ നടക്കുന്നുണ്ട് എന്ന വിശ്വാസം ജനങ്ങൾക്കിടയിൽ വളർത്താൻ സഹായിക്കുന്നുണ്ട്. 4G സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിൻ്റെയും കമ്മീഷൻ ചെയ്യുന്നതിൻ്റെയും വേഗത ഈ നിലയിൽ മുന്നോട്ട് പോയാൽ നടപ്പു സാമ്പത്തിക വർഷത്തിൻ്റെ അവസാനമോ 2025 പകുതിയോ ആകുമ്പോഴോ 1 ലക്ഷം 4G സൈറ്റുകളുമായി പ്രവർത്തനം ഉഷാറാക്കാൻ ബിഎസ്എൻഎല്ലിന് കഴിയും.

വന്നവർ ആരും പോകരുത്! തലയുയർത്തി 41000 ബിഎസ്എൻഎൽ 4ജി ടവറുകൾ

ടാറ്റ കൺസൾട്ടൻസി സർവീസിന്റെ (ടിസിഎസ്) നേതൃത്വത്തിലാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടക്കുന്നത്. ബിഎസ്എൻഎൽ 4ജി വ്യാപനത്തിനായുള്ള RAN (റേഡിയോ ആക്സസ് നെറ്റ്‌വർക്ക്) ഉപകരണങ്ങൾ തേജസ് നെറ്റ്‌വർക്കുകളിൽ നിന്ന് സ്വീകരിക്കുന്നു, അതേസമയം കോർ നൽകുന്നത് സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT) ആണ്.

ബിഎസ്എൻഎല്ലിൽ നിന്നുള്ള 41000 സൈറ്റുകൾ രാജ്യത്തെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇപ്പോ ഉണ്ട്. ഇത് ബിഎസ്എൻഎല്ലിലേക്ക് കൂടുതൽ ആളുകൾ എത്തുന്നതിന് ഏറെ സഹായിക്കും. സ്വകാര്യ ടെലിക്കോം കമ്പനികൾ ജൂ​ലൈയിൽ റീച്ചാർജ് നിരക്ക് കൂട്ടിയതു മുതൽ നിരവധി ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തുന്നുണ്ട്. അ‌തിന് കാരണം കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന റീച്ചാർജ് പ്ലാനുകളാണ്.

എന്നാൽ ആഗ്രഹമുണ്ടെങ്കിലും ഒരു വിഭാഗം ആളുകൾ ഇപ്പോഴും ബിഎസ്എൻഎല്ലിലേക്ക് മാറാൻ മടിക്കുന്നു. അ‌തിന് കാരണം ഡാറ്റ വേഗതയെക്കുറിച്ചുള്ള ആശങ്കകളാണ്. അ‌ത്തരം ആശങ്കകൾ ​വൈകാതെ പൂർണമായും പരിഹരിക്കപ്പെടും എന്ന് ബിഎസ്എൻഎൽ ഉറപ്പുനൽകുന്നു. ബിഎസ്എൻഎല്ലിൽ ഡാറ്റ വേഗത കുറവായതിനാൽ പോർട്ട് ചെയ്ത് പോയ ആളുകൾ തിരികെ വരുമെന്നാണ് സ്വകാര്യ കമ്പനികൾ വിശ്വസിക്കുന്നത്.

വന്നവർ ആരും പോകരുത്! തലയുയർത്തി 41000 ബിഎസ്എൻഎൽ 4ജി ടവറുകൾ

എന്നാൽ വന്നവർ ആരും നിരാശരായി മടങ്ങില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ബിഎസ്എൻഎല്ലിന്റെ ഉത്തരവാദിത്തമാണ്. 4ജി വ്യാപനം പൂർത്തിയാക്കാൻ മാത്രമല്ല, അ‌ടുത്തുതന്നെ 5ജി ആരംഭിക്കാനും ഉള്ള പദ്ധതികൾ ബിഎസ്എൻഎൽ തയാറാക്കിവരുന്നുണ്ട്. അ‌തുകൂടി നടപ്പിലായാൽ ബിഎസ്എൻഎല്ലിനെ പിന്നെ പിടിച്ചാൽകിട്ടില്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കുറഞ്ഞ താരിഫ് വാഗ്ദാനം ചെയ്യുന്നതിനാൽ സ്വകാര്യ ടെലികോം കമ്പനികളുടെ ഉപഭോക്താക്കളെ ആകർഷിക്കാൻ ബിഎസ്എൻഎല്ലിന് കഴിയുന്നുണ്ട്.

അ‌ടുത്തെങ്ങും നിരക്കുകൾ വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് ബിഎസ്എൻഎൽ സിഎംഡി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും കുറഞ്ഞ നിരക്ക് മാത്രമല്ല, മികച്ച നെറ്റ്വർക്ക് വേഗതയും ഉറപ്പായാലേ കൂടുതൽ ആളുകൾ ബിഎസ്എൻഎല്ലിലേക്ക് കടന്നുവരൂ. 2024 സെപ്തംബർ പാദത്തിൻ്റെ ആദ്യ രണ്ട് മാസങ്ങളിൽ, പുതിയ വരിക്കാരെ ഏറ്റവുമധികം സ്വന്തമാക്കിയ ടെലിക്കോം കമ്പനി ബിഎസ്എൻഎൽ ആണ്. ഈ മികവ് നിലനിർത്താൻ കഴിഞ്ഞാൽ ഭാവിയിൽ ബിഎസ്എൻഎല്ലിന് ഒന്നാം നമ്പർ സ്ഥാനത്തേക്ക് മത്സരിക്കാനാകും.

More from GizBot

Best Mobiles in India

English summary
BSNL has crossed the milestone of 41000 4G towers. The company is aiming to go live with 1 lakh 4G sites by mid-2025. BSNL is able to attract customers of private telecom companies by offering low tariff. BSNL CMD himself has stated that there is no intention to increase the rates anytime soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X