Home
News

ബിഎസ്എൻഎൽ വരിക്കാർക്ക് സ്വാതന്ത്ര്യദിനം സന്തോഷത്തിന്റേതാകും; നിർണായക പ്രഖ്യാപനം വരുന്നു

ഇത്തവണത്തെ സ്വാതന്ത്ര്യദിനം ബിഎസ്എൻഎൽ (BSNL) വരിക്കാർക്ക് കൂടുതൽ സന്തോഷം നിറഞ്ഞതാകും എന്ന് സൂചന. സാധാരണയായി ബിഎസ്എൻഎൽ സ്വാതന്ത്ര്യദിനത്തോട് അ‌നുബന്ധിച്ച് റീച്ചാർജ് പ്ലാനുകളിൽ എന്തെങ്കിലും പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് വരിക്കാരെ സന്തോഷിപ്പിക്കാറുള്ളത്. ഇത്തവണത്തെ സ്വാതന്ത്രിദിനത്തിൽ ഓഫറിന് പുറമേ വരിക്കാർ കേൾക്കാൻ കൊതിക്കുന്ന ഒരു നിർണായക പ്രഖ്യാപനവും ഉണ്ടാകും എന്നാണ് വിവിധ ഓൺ​ലൈൻ റിപ്പോർട്ടുകളിൽ നിന്ന് അ‌റിയാൻ കഴിഞ്ഞിട്ടുള്ളത്. ബിഎസ്എൻഎല്ലിന്റെ ഒരുലക്ഷം 4ജി ടവറുകളുടെ പ്രഖ്യാപനമാണ് പ്രതീക്ഷിക്കുന്ന ആ നിർണായക പ്രഖ്യാപനം. സ്വാതന്ത്ര്യ ദിനത്തിലോ അ‌തിനോട് അ‌നുബന്ധിച്ച് ഇനി വരാൻ പോകുന്ന ദിവസങ്ങളിലോ ഇത് സംഭവിച്ചേക്കാം.

ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ഒരുലക്ഷം ടവറുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിൽ 94500 ടവറുകൾ സ്ഥാപിച്ചത് വരെയുള്ള അ‌പ്ഡേറ്റ് ജൂൺ അ‌വസാനത്തോടെ ലഭ്യമായിരുന്നു. എന്നാൽ ജൂണിൽ ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാക്കും എന്ന് പറഞ്ഞ ബിഎസ്എൻഎൽ പിന്നീട് ജൂ​ലൈ പിന്നിട്ടിട്ടും അ‌വശേഷിച്ച ടവറുകളുടെ നിർമാണ പുരോഗതി സംബന്ധിച്ച ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.

സ്വാതന്ത്ര്യദിനം സന്തോഷത്തിന്റേതാകും; നിർണായക BSNL പ്രഖ്യാപനം വരുന്നു

എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ ടെലിക്കോം രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ചില ദേശീയ മാധ്യമങ്ങൾ സൂചിപ്പിച്ചത് ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തോട് അ‌നുബന്ധിച്ച് ബിഎസ്എൻഎൽ ഈ സന്തോഷ പ്രഖ്യാപനം നടത്തിയേക്കും എന്നാണ്. എന്നാൽ ബിഎസ്എൻഎൽ ഇക്കാര്യം ഔദ്യോഗികമായി ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല എന്നകാര്യം കൂടി ശ്രദ്ധിക്കുക.

ഔദ്യോഗികമായി പറയുന്ന കാര്യങ്ങൾ കൃത്യമായി നടപ്പായിരുന്നു എങ്കിൽ ജൂണിൽ തന്നെ ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം ബിഎസ്എൻഎൽ ​കൈവരിച്ചേനെ. എന്നാലിപ്പോൾ ജൂ​ലൈ പിന്നിട്ട് ഓഗസ്റ്റ് എത്തിയിട്ടും ഇതുവരെ പ്രഖ്യാപനം വന്നില്ല. അ‌തിനാൽ ഓൺ​ലൈൻ റിപ്പോർട്ടുകളെ വിശ്വസിക്കുന്നതിൽ തെറ്റില്ല എന്നാണ് പറയാനാകുക.

സ്വാതന്ത്ര്യദിനം സന്തോഷത്തിന്റേതാകും; നിർണായക BSNL പ്രഖ്യാപനം വരുന്നു

ടാറ്റ കൺസൾട്ടൻസി സർവീസസ് നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ബിഎസ്എൻഎല്ലിന് വേണ്ടി ഒരുലക്ഷം 4ജി ടവറുകൾ രാജ്യവ്യാപകമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാക്കിയാലും ഇത് ഇന്ത്യയിലെമ്പാടുമുള്ള വരിക്കാരെ ഉൾക്കൊള്ളുന്നില്ല. കൂടുതൽ ഇടങ്ങളിൽ ഇനിയും 4ജി എത്താനുണ്ട്. അ‌ടുത്തഘട്ടമായി 20000ന് അ‌ടുത്ത് ടവറുകൾക്ക് കൂടി ബിഎസ്എൻഎൽ ടിസിഎസിന് കരാർ നൽകിയിട്ടുണ്ട്.

അ‌തുകൊണ്ടും മതിയാകില്ല, 4ജി വ്യാപനത്തിന്റെ പ്രധാന ഘട്ടം എന്ന നിലയിലാണ് ഇപ്പോൾ ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാക്കുന്നത്. അ‌ടുത്ത ഘട്ടമെന്ന നിലയിൽ വീണ്ടും ഒരുലക്ഷം 4ജി ടവറുകൾ കൂടി സ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അ‌നുമതി തേടുന്ന കാര്യം അ‌ധികൃതർ പരിഗണിക്കുന്നുണ്ട് എന്ന് കഴിഞ്ഞ മാസം റിപ്പോർട്ട് വന്നിരുന്നു.

നിലവിൽ സ്ഥാപിച്ച 4ജി ടവറുകളുടെ നിലവാരം കൂടി വിലയിരുത്തിയ ശേഷം അ‌ടുത്തഘട്ട 4ജി വ്യാപനത്തിന് തയാറെടുക്കാനാണ് ബിഎസ്എൻഎൽ ആലോചിക്കുന്നത് എന്നാണ് മുൻപ് പുറത്തു വന്ന വിവരങ്ങളിൽ നിന്ന് അ‌റിയാൻ കഴിഞ്ഞിട്ടുള്ളത്. 4ജി മാത്രമല്ല, സെപ്റ്റംബറിൽ 5ജി വ്യാപനം ആരംഭിക്കുമെന്നും ബിഎസ്എൻഎൽ പറഞ്ഞിട്ടുണ്ട്, ഈ പറഞ്ഞതും നടക്കുമോയെന്ന് നടന്ന ശേഷമേ പറയാൻ കഴിയൂ.

സ്വാതന്ത്ര്യദിനം സന്തോഷത്തിന്റേതാകും; നിർണായക BSNL പ്രഖ്യാപനം വരുന്നു

കാരണം 4ജി വ്യാപനം സംബന്ധിച്ച് ബിഎസ്എൻഎൽ പറഞ്ഞ പല തിയതികളും നീണ്ടുപോയിരുന്നു. അ‌ത് 5ജിയുടെ കാര്യത്തിലും സംഭവിച്ചേക്കാം. എന്തായാലും ആദ്യം രാജ്യതലസ്ഥാനത്താണ് ബിഎസ്എൻഎൽ 5ജി സേവനങ്ങൾ അ‌വതരിപ്പിക്കുക. അ‌തിന് ശേഷം മറ്റ് ടെലിക്കോം സർക്കികളുകളിലേക്കും വ്യാപിപ്പിക്കും. ഇതിനായുള്ള നടപടികൾ ഇതിനകം തന്നെ പല സർക്കിളുകളിലും നടക്കുന്നുമുണ്ട്.

രാജ്യത്ത് ബിഎസ്എൻഎൽ ടവറുകളുടെ നവീകരണം കാര്യക്ഷമമായി നടത്താനും ഉപയോക്താക്കൾക്ക്​ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാനും സർക്കാർ വകുപ്പും ശ്രദ്ധിക്കുന്നുണ്ട്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ നാല് ടെലിക്കോം സർക്കിളുകളിലെയും സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി കഴിഞ്ഞ ദിവസം ബിഎസ്എൻഎല്ലിന് നി​ർദേശം നൽകിയിരുന്നു.

More from GizBot

Best Mobiles in India

English summary
BSNL's crucial announcement regarding the completion of one lakh 4G towers is likely to be made closer to Independence Day. Earlier, BSNL had announced that it would complete one lakh 4G towers by June 2025. However, BSNL was unable to meet this deadline. In this situation, the construction has been completed at a rapid pace and the announcement may be made on the occasion of Independence Day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X