Home
News

ബിഎസ്എൻഎൽ 4G: ടവറുകളിലെ പഴയ ബാറ്ററി മാറ്റി, പുതിയ ടവറുകളിൽ മിക്കയിടത്തും സോളാർ പവർ

ഇന്ത്യൻ ടെലിക്കോം രംഗത്തെ സജീവ സാന്നിധ്യമായ ബിഎസ്എൻഎൽ ഒരു പൊതുമേഖലാ സ്ഥാപനമാണ്. അ‌തിനാൽത്തന്നെ പാർലമെന്റിലെ ചർച്ചകളിൽ ബിഎസ്എൻഎല്ലും പലപ്പോഴും കടന്നുവരാറുണ്ട്. കഴിഞ്ഞ ദിവസം പാർലമെന്റിൽ നടന്ന ചർച്ചകളിൽ ബിഎസ്എൻഎൽ 4ജി വ്യാപനവും സജീവ ചർച്ചയായി. ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ വിവിധ പുരോഗതികൾ കേന്ദ്ര മന്ത്രിമാർ പാർലമെന്റിനെ അ‌റിയിച്ചു. 2025 ഒക്ടോബർ 31 വരെ തദ്ദേശീയമായി വികസിപ്പിച്ച 4ജി ​ടെക്നോളജി ഉപയോഗിച്ച് 97,068 4ജി സൈറ്റുകൾ സ്ഥാപിച്ചതായും അ‌തിൽ 93,511 എണ്ണം പ്രവർത്തനം ആരംഭിച്ചിരുന്നതായും കേന്ദ്ര സർക്കാർ ബുധനാഴ്ച പാർലമെന്റിനെ അറിയിച്ചു.

പുതിയതായി സ്ഥാപിച്ച ടവറുകളും അ‌തിന്റെ സജ്ജീകരണങ്ങളും 5ജിയിലേക്ക് അ‌തിവേഗം അപ്‌ഗ്രേഡ് ചെയ്യാവുന്ന വിധത്തിലുള്ളതാണ് എന്നും കമ്മ്യൂണിക്കേഷൻസ്, ഗ്രാമവികസന സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ ലോക്‌സഭയെ അറിയിച്ചു. കേന്ദ്രത്തിന്റെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ നയങ്ങളിൽ ഊന്നിയാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടന്നത് എന്ന് സർക്കാർ അ‌റിയിച്ചു.

ബിഎസ്എൻഎൽ 4G: പുതിയ ടവറുകളിൽ മിക്കയിടത്തും സോളാർ പവർ

"2023 സെപ്റ്റംബർ മുതൽ 4G ഡി​വൈസുകളുടെ വിതരണം ആരംഭിച്ചു, 2025 ഒക്ടോബർ 31 വരെ ആകെ 97,068 4G സൈറ്റുകൾ സ്ഥാപിച്ചു, 93,511 സൈറ്റുകൾ ഓൺ-എയർ ആണ്. ടെക്നോളജി പരമായി നോക്കിയാൽ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്ന ഡി​വൈസുകളാണിത്," എന്ന് മന്ത്രി പെമ്മസാനി ലോക്‌സഭയെ രേഖാമൂലം അ‌റിയിച്ചു.

യഥാർഥത്തിൽ മന്ത്രി ലോക്സഭയിൽ നൽകിയിരിക്കുന്ന മറുപടിയിൽ 2025 ഒക്ടോബർ 31 വരെയുള്ള കണക്കാണ് നൽകിയിരിക്കുന്നത് എന്നകാര്യം ശ്രദ്ധിക്കുക. കഴിഞ്ഞ മാസം അ‌താത് 2025 നവംബറിൽ ബിഎസ്എൻഎൽ അ‌തിന്റെ 4ജി വ്യാപനത്തിന്റെ ആദ്യ ഘട്ടമായി നിശ്ചയിച്ച ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം പൂർത്തിയാക്കിയതായി റി​പ്പോർട്ടുകൾ ഉണ്ടായിരുന്നു.

ബിഎസ്എൻഎൽ 4G: പുതിയ ടവറുകളിൽ മിക്കയിടത്തും സോളാർ പവർ

അ‌തായത് ഇപ്പോൾ സർക്കാർ ലോക്സഭയിൽ നൽകിയ കണക്കിൽ നിന്ന് ബിഎസ്എൻഎൽ വളരെയേറെ മുന്നേറിയിട്ടുണ്ട്. ഈ കണക്കുകൾ അ‌ൽപ്പം പഴഞ്ചനായി എന്ന് പറഞ്ഞാലും തെറ്റില്ല. ബിഎസ്എൻഎൽ 4ജി വ്യാപനം സംബന്ധിച്ച മറ്റ് ചില വിവരങ്ങളും സർക്കാർ പാർലമെന്റിനെ അ‌റിയിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ സേവനങ്ങളുടെ നിലവാരവും സർവീസിലുള്ള ആളുകളുടെ വിശ്വാസ്യവും വർദ്ധിപ്പിക്കുന്നതിനായി, ബി‌എസ്‌എൻ‌എൽ ടവർ സൈറ്റുകളിലെ പഴകിയ ബാറ്ററികൾ മാറ്റിസ്ഥാപിച്ചുവരുന്നതായി സർക്കാർ അ‌റിയിച്ചു.

ഉയർന്ന മുൻഗണനയുള്ള പ്രദേശങ്ങളിൽ ഡിജി സെറ്റുകൾ വിന്യസിക്കുന്നു, ഡിജിറ്റൽ ഭാരത് നിധി പ്രോഗ്രാമിന് കീഴിൽ പുതുതായി സ്ഥാപിതമായ മിക്ക 4G ബിടിഎസ് സൈറ്റുകളിലും പ്രാഥമിക ഊർജ്ജ സ്രോതസ്സായി സോളാർ പവർ സിസ്റ്റങ്ങൾ ആണ് സ്ഥാപിക്കുന്നത്. "ബി‌എസ്‌എൻ‌എൽ ടവറുകളിലെ പഴയ/ ആയുസ്സ് കഴിഞ്ഞ ബാറ്ററികൾ ഘട്ടം ഘട്ടമായി പതിവായി മാറ്റിസ്ഥാപിക്കുന്നു'' എന്ന് മന്ത്രി പറഞ്ഞു.

വൈദ്യുതി ലഭ്യമാകുന്ന അ‌വസ്ഥ/ ഉയർന്ന വരുമാനം/ മുൻഗണനാ മേഖലകൾ എന്നിവയെ അടിസ്ഥാനമാക്കി ടവറുകളിൽ ഡിജി സെറ്റുകൾ ലഭ്യമാണ്. നിലവിൽ സ്ഥാപിച്ച 4ജി ടവറുകൾ അ‌തിവേഗ 5ജി വ്യാപനത്തിന് കളമൊരുക്കുന്നവയാണ് എന്ന സർക്കാർ സ്ഥിരീകരണം വരിക്കാർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ഈ മാസം, അ‌തായത് ഡിസംബറിൽ ബിഎസ്എൻഎൽ 5ജി വ്യാപനം ആരംഭിച്ചേക്കും എന്നാണ് മുൻ റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുള്ളത്.

ബിഎസ്എൻഎൽ 4G: പുതിയ ടവറുകളിൽ മിക്കയിടത്തും സോളാർ പവർ

അ‌തേസമയം, മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്നതിൽ കേന്ദ്ര ആശയവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ബി‌എസ്‌എൻ‌എല്ലിന്റെ നേതൃത്വത്തെ പ്രശംസിച്ചു. സേവനത്തിന്റെ ഗുണനിലവാരം ഒരു "നോൺ നെഗോഷ്യബിൾ മന്ത്രയായി" മുൻഗണന നൽകാനും സ്ഥാപനം അതിന്റെ നവീകരണ ലക്ഷ്യങ്ങൾ പിന്തുടരുമ്പോൾത്തന്നെ പുതിയ വരുമാന അവസരങ്ങൾ പ്രയോജനപ്പെടുത്താനും ബിഎസ്എൻഎൽ സർക്കിൾ മേധാവികളോട് ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടു.

More from GizBot

Best Mobiles in India

English summary
The Union Government has informed the Parliament in writing about the BSNL 4G rollout. The Union Government informed the Parliament on Wednesday that 97,068 4G sites have been set up using indigenously developed 4G technology till October 31, 2025, out of which 93,511 have started operations. The Government also informed that the old/expired batteries in BSNL towers are being replaced regularly in a phased manner.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X