Home
News

അ‌റിഞ്ഞോ, ബിഎസ്എൻഎൽ 4ജി 'നമ്മ പക്കത്തിലെ വന്തിട്ടാങ്കെ'! 4ജി സിം വാങ്ങി റെഡിയായിരുന്നോ!

4ജിക്കായി കാത്തിരിക്കുന്ന ​ബിഎസ്എൻഎൽ വരിക്കാർക്ക് പ്രതീക്ഷ നൽകുന്ന വാർത്തകളാണ് ബിഎസ്എൻഎല്ലിൽനിന്ന് എത്തിക്കൊണ്ടിരിക്കുന്നത്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ എല്ലാ ടവറുകളും 4ജിയിലേക്ക് മാറ്റാൻ ബിഎസ്എൻഎൽ തയാറെടുത്തിരിക്കുന്നു. ഏറെ നാളായി ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ വാർത്തകൾ വരുന്നുണ്ടെങ്കിലും എന്തങ്കിലും നടക്കുമോ എന്ന് പലരും സംശയിച്ചിരുന്നു.

ഇങ്ങനെ സംശയിക്കുന്നവർക്കുള്ള ഉത്തരംകൂടിയാകും തൂത്തുക്കുടിയിലെ ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനം. കേരളം ഉൾപ്പെടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ വർഷം തന്നെ കൂടുതൽ വ്യാപകമായി 4ജി അ‌വതരിപ്പിക്കുമെന്ന് ബിഎസ്എൻഎൽ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പലരും അ‌ത് വിശ്വസിക്കുന്നില്ല. പതിവ് പോലെ വെറും വാഗ്ദാനം മാത്രമാണ് ഇതെന്നാണ് കരുതപ്പെട്ടത്.

ബിഎസ്എൻഎൽ 4ജി സിം വാങ്ങി റെഡിയായിരുന്നോ!

എന്നാൽ സംശയിക്കേണ്ട 4ജി വ്യാപനം നടക്കുന്നുണ്ട് എന്ന് തൂത്തുക്കുടിയിലെ ബിഎസ്എൻഎൽ 4ജി നിർമാണ പ്രവൃത്തികൾ സംബന്ധിച്ച വാർത്തകൾ വ്യക്തമാക്കുന്നു. 10 മെഗാഹെർട്‌സ് സ്പെക്‌ട്രം ഉപയോഗിച്ച് തൂത്തുക്കുടി ഓപ്പറേഷണൽ ഏരിയയിൽ നിലവിലുള്ള 222 ടവറുകളും ബിഎസ്‌എൻഎൽ 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ 4ജി വ്യാപനത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ നവീകരിക്കുകയും പുതിയതായി സ്ഥാപിക്കുകയും ചെയ്യുന്ന ടവറുകൾക്കായി വിതരണം ചെയ്യുന്ന ഹാർഡ്‌വെയറിന് അന്തർനിർമ്മിത 5ജി ശേഷി ഉണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്ന ഒരു ഘടകം 5ജിയിലേക്ക് മാറാനുള്ള സൗകര്യമാണ്.

ബിഎസ്എൻഎൽ 4ജി സിം വാങ്ങി റെഡിയായിരുന്നോ!

4ജി വ്യാപനം പൂർത്തിയായ ശേഷം സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുകൾ ഉപയോഗിച്ച് 5ജി സാങ്കേതികവിദ്യയിലേക്ക് സുഗമമായി മാറാൻ കഴിയുന്ന വിധത്തിലുള്ള ടെക്നോളജിയും ഉപകരണങ്ങളുമാണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്. അ‌തിനാൽ 4ജി എത്തുന്ന പിന്നാലെ 5ജിയും അ‌വതരിപ്പിച്ച് ബിഎസ്എൻഎൽ ഞെട്ടിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരു വെടിക്ക് രണ്ട് പക്ഷി എ​ന്നും വേണമെങ്കിൽ പറയാം.

തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 4ജിയിലേക്കും തുടർന്ന് 5ജിയിലേക്കും ചുവടുവയ്ക്കാൻ ബിഎസ്എൻഎൽ നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സുപ്രധാന നീക്കത്തിൽ, 4ജി വ്യാപനത്തിനായി ടാറ്റ കൺസൾട്ടൻസി സർവീസ് (TCS), സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT), തേജസ് (TEJAS) നെറ്റ്‌വർക്കുകൾ എന്നിവയുമായി ബിഎസ്എൻഎൽ സഹകരിച്ച് പ്രവർത്തിക്കുന്നു.

തൂത്തുക്കുടിയിൽ നിലവിലുള്ള 222 ടവറുകളും 4ജിയിലേക്ക് നവീകരിക്കുന്നതിന് പുറമേ 24 പുതിയ 4ജി ടവറുകൾ സ്ഥാപിക്കാനും ബിഎസ്എൻഎൽ പദ്ധതിയിട്ടിട്ടുണ്ട്. മൊബൈൽ ഉപഭോക്താക്കൾക്ക് കണക്റ്റിവിറ്റി അനുഭവം കൂടുതൽ മെച്ചപ്പെടുത്തി ജില്ലയിലുടനീളമുള്ള മൊബൈൽ കവറേജ് വർദ്ധിപ്പിക്കുകയാണ് ഈ വിപുലീകരണംകൊണ്ട് ലക്ഷ്യമിടുന്നത്. ആസൂത്രിതമായ നെറ്റ്‌വർക്ക് നവീകരണവും വിപുലീകരണവും പൂർത്തിയായാൽ, ഉപയോക്താക്കൾക്ക് മികച്ച അ‌നുഭവവും സംതൃപ്തിയും ലഭിക്കുമെന്ന് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നു.

ബിഎസ്എൻഎൽ 4ജി സിം വാങ്ങി റെഡിയായിരുന്നോ!

ഇതിനോടകം പലയിടങ്ങളിലും ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ലഭ്യമാണ്. ലഭ്യമല്ലാത്ത പ്രദേശങ്ങളിലെല്ലാം ഈ വർഷം തന്നെ 4ജി എത്തും എന്ന് കമ്പനി ഉറപ്പിച്ച് പറയുന്നു. 4ജി സേവനങ്ങൾ ലഭിക്കാനായി വരിക്കാർ തൊട്ടടുത്തുള്ള കസ്റ്റമർ സർവീസ് സെന്ററുകളിൽ നിന്നോ ഫ്രാഞ്ചൈസി ഓഫീസുകളിൽ നിന്നോ ബിഎസ്എൻഎൽ മേളകളിൽനിന്നോ 4ജി സിം സ്വന്തമാക്കണമെന്ന് ബിഎസ്എൻഎൽ അ‌ഭ്യർഥിക്കുന്നു.

തൂത്തുക്കുടിയിലെ ബിഎസ്എൻഎൽ 4ജി വ്യാപനം ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ ഇൻഫ്രാസ്ട്രക്ചർ പുരോഗമിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിനെ സൂചിപ്പിക്കുന്നു. ആളുകളുടെ ഡാറ്റ ആവശ്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. മികച്ച വേഗതയിൽ ഡാറ്റ ലഭിക്കേണ്ടത് അ‌നിവാര്യമായിരിക്കുന്നു. ഈ ഘട്ടത്തിൽ ബിഎസ്എൻഎൽ കാലത്തിനൊത്ത് മാറേണ്ടത് ഏറെയനിവാര്യമാണ്. ബിഎസ്എൻഎൽ 4ജിയിലേക്കും തുടർന്ന് 5ജിയിലേക്കും എത്തുന്നതോടെ നിരവധി പേർക്ക് സുഗമമായ ഡാറ്റ സേവനങ്ങൾ ലഭ്യമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

തൂത്തുക്കുടിയിലെ ബിഎസ്എൻഎൽ 4ജി വ്യാപന വാർത്ത നിരവധി വരിക്കാരിൽ പ്രതീക്ഷപകരുന്നു. ഇന്നല്ലെങ്കിൽ നാളെ 4ജിയും 5ജിയുമൊക്കെ തങ്ങൾക്കും ലഭിക്കും എന്ന് വിശ്വസിക്കാൻ അ‌ടിയുറച്ച ബിഎസ്എൻഎൽ പ്രേമികൾക്ക് ഈ വാർത്ത കരുത്ത് പകരുന്നു. നിരവധി വരിക്കാരുള്ള കേരളത്തിലും ഉപയോക്താക്കൾക്ക് ഏറ്റവും മെച്ചപ്പെട്ട സേവനങ്ങൾ ആദ്യഘട്ടത്തിൽത്തന്നെ ഒരുക്കും എന്നാണ് ബിഎസ്എൻഎൽ പറയുന്നത്.

More from GizBot

Best Mobiles in India

English summary
The BSNL 4G rollout is in progress. BSNL will upgrade all 222 existing towers in the Tuticorin area to 4G using the 10 MHz spectrum, reports The Hindu. BSNL is using technology and equipment for 4G deployment that can be smoothly migrated to 5G technology using software.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X