Home
News

BSNL 4G വ്യാപനം അ‌വസാന ഘട്ടത്തിലേക്ക്! 75000+ 4G ടവറുകൾ പിന്നിട്ടെന്ന് ഔദ്യോഗിക പ്രഖ്യാപനം

ഹിമഗിരി നിരകളിലുൾപ്പെടെ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചുകൊണ്ട് ടവറുകൾ സ്ഥാപിക്കുകയും അ‌വയിൽ 4ജി ലഭ്യമാക്കുകയും ചെയ്തുകൊണ്ട് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനം (BSNL 4G rollout) അ‌വസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഇപ്പോൾ 75000-ൽ അ‌ധികം 4ജി ​സൈറ്റുകൾ ​ലൈവ് ആണെന്ന് ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ (ഇപ്പോൾ X) പേജിലൂടെ അ‌റിയിച്ചു. ആകെ 1 ലക്ഷം ​സൈറ്റുകളിൽ 4ജി ടവറുകൾ സ്ഥാപിക്കാനാണ് ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് ബിഎസ്എൻഎൽ കരാർ നൽകിയിരിക്കുന്നത്. ഇത് പ്രകാരം ഇനി ഏതാണ്ട് 25000 4ജി ടവറുകൾ കൂടിയാണ് ഇനി നിർമിക്കാൻ അ‌വശേഷിക്കുന്നത്.

ലാഭം മാത്രം ലക്ഷ്യമിടാതെ ഗ്രാമങ്ങൾക്കും അ‌തിർത്തിപ്രദേശങ്ങളിലും ഉൾപ്പെടെ 4ജി ലഭ്യമാക്കിക്കൊണ്ടാണ് ബിഎസ്എൻഎൽ 4ജി വ്യാപനം മുന്നേറുന്നത്. അ‌തിനാൽത്തന്നെ ഇതുവരെ യാതൊരുവിധ ടെലിക്കോം സേവനങ്ങളും ലഭ്യമാകാതിരുന്ന പല ഗ്രാമങ്ങളിലും മഞ്ഞ് മൂടിയ അ‌തിർത്തി പ്രദേശങ്ങളിലും വരെ ഇപ്പോൾ ബിഎസ്എൻഎൽ 4ജി എത്തിയിട്ടുണ്ട്. ഡിജിറ്റൽ മുന്നേറ്റം ഗ്രാമങ്ങളിലേക്കും പടരാൻ ഇത് സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

BSNL 4G വ്യാപനം അ‌വസാന ഘട്ടത്തിലേക്ക്! 75000+ 4G ടവറുകൾ പിന്നിട്ടു

ടിസിഎസിന്റെ നേതൃത്വത്തിൽ ബിഎസ്എൻഎൽ 4ജി വ്യാപനം ഇപ്പോൾ അ‌തിവേഗം മുന്നേറുന്നുണ്ട് എന്നാണ് കരുതപ്പെടുന്നത്. നിലവിൽ ലക്ഷ്യമിട്ടിരിക്കുന്ന 1 ലക്ഷം 4ജി ​സൈറ്റുകൾ എന്ന ലക്ഷ്യം പൂർത്തിയാകുന്നതിന് പിന്നാലെ 5ജി അ‌വതരിപ്പിക്കുമെന്ന് ബിഎസ്എൻഎൽ നേരത്തെ അ‌റിയിച്ചിട്ടുണ്ട്. 2025 മധ്യത്തോടെ ബിഎസ്എൻഎൽ 5ജി എത്തും എന്ന് ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. ബിഎസ്എൻഎൽ അ‌ധികൃതരും ഇതിന് സമാനമായ പ്രതികരണങ്ങളാണ് നടത്തിയിട്ടുള്ളത്.

ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ പുതിയ അ‌പ്ഡേറ്റ് കണക്കിലെടുത്താൽ മേയിൽ 4ജി വ്യാപനം പൂർത്തിയാക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞേക്കും. ഇതിന് മുൻപ് ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ പുരോഗതി സംബന്ധിച്ച പ്രഖ്യാപനം വന്നത് ഈ വർഷം ജനുവരിയിൽ ആയിരുന്നു. അ‌ന്ന് ബിഎസ്എൻഎൽ 4ജി ടവറുകളുടെ എണ്ണം 65000 പിന്നിട്ടു എന്നാണ് അ‌ധികൃതർ അ‌റിയിച്ചത്.

BSNL 4G വ്യാപനം അ‌വസാന ഘട്ടത്തിലേക്ക്! 75000+ 4G ടവറുകൾ പിന്നിട്ടു

ജനുവരി കഴിഞ്ഞ് ഫെബ്രുവരി പിന്നിട്ടപ്പോഴേക്കും പതിനായിരം 4ജി ടവറുകൾ കൂടി സ്ഥാപിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞു. ആ നിലയ്ക്ക് നോക്കിയാൽ മേയ്ക്ക് മുൻപ് തന്നെ ബിഎസ്എൻഎല്ലിന് ഒരുലക്ഷം 4ജി ​സൈറ്റുകൾ എന്ന ലക്ഷ്യം ​കൈവരിക്കാൻ സാധിക്കും. ഇന്ത്യയിൽ തന്നെ വികസിപ്പിച്ച ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടക്കുന്നത്.

തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജി ഉപയോഗിച്ച് രാജ്യമാകെ 4ജി ​സേവനങ്ങൾ ലഭ്യമാക്കിയ ഏക ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. 4ജിക്ക് പിന്നാലെ 5ജി ടെക്നോളജിയും തദ്ദേശീയമായി തന്നെ ഇന്ത്യ വികസിപ്പിച്ചുകഴിഞ്ഞു. ഇതിന്റെ ട്രയൽ സേവനങ്ങൾ ആരംഭിക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ രാജ്യതലസ്ഥാനത്താകും ബിഎസ്എൻഎൽ 5ജി ലഭ്യമാക്കുക.

ഏറെ ​വൈകിയാണ് ബിഎസ്എൻഎൽ 4ജി വ്യാപനത്തിലേക്ക് കടന്നത് എങ്കിലും കേന്ദ്രസർക്കാർ അ‌തിന് മുൻപ് ബിഎസ്എൻഎല്ലിന് ഒരു നിർദേശം നൽകിയിരുന്നു. തദ്ദേശീയ ടെക്നോളജികളും ഡി​വൈസുകളും ഉപയോഗിക്കണം എന്നായിരുന്നു അ‌ത്. 5ജിയുടെ കാര്യത്തിലേക്ക് എത്തുമ്പോൾ, ടെക്നോളജി ഏതാണ്ട് റെഡിയായിക്കഴിഞ്ഞു. എന്നാൽ 5ജി ​ഉപകരണങ്ങൾക്കായി വിദേശ കമ്പനികളെ ആശ്രയിക്കാൻ ബിഎസ്എൻഎൽ ആഗ്രഹിക്കുന്നുണ്ട്. അ‌തിവേഗമുള്ള 5ജി വ്യാപനത്തിന് അ‌ത് ആവശ്യമാണ്.

BSNL 4G വ്യാപനം അ‌വസാന ഘട്ടത്തിലേക്ക്! 75000+ 4G ടവറുകൾ പിന്നിട്ടു

ഇപ്പോൾ ഇന്ത്യയിൽ 5ജി ലഭ്യമാക്കിയിരിക്കുന്ന സ്വകാര്യ ടെലിക്കോം കമ്പനികളെല്ലാം വിദേശ കമ്പനികളുടെ 5ജി ഡി​വൈസുകൾ ആണ് ഉപയോഗിക്കുന്നത്. 4ജിയുടെ കാര്യത്തിൽ കാണിച്ച കടുംപിടുത്തം തുടരാതെ 5ജി ഡി​വൈസുകൾക്കായി വിദേശ കമ്പനികളെ ആശ്രയിക്കാൻ സർക്കാർ ബിഎസ്എൻഎല്ലിനെ അ‌നുവദിച്ചേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിഎസ്എൻഎൽ 5G-യ്‌ക്കുള്ള 2 ബില്യൺ ഡോളറിന്റെ നെറ്റ്‌വർക്ക് ഗിയർ ഓർഡറിൽ വിദേശ വെണ്ടർമാരെ ഉൾപ്പെടുത്താനാകുമെന്ന് ഇടി അ‌ടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.

ബിഎസ്എൻഎൽ 5ജിക്കായുള്ള നെറ്റ്‌വർക്ക് ഗിയർ ഓർഡറിന്റെ ഏകദേശം 50% വിദേശ വെണ്ടർമാർക്കായി നീക്കിവയ്ക്കാം, ബാക്കി 50% ഇന്ത്യൻ വെണ്ടർമാർക്കായിരിക്കും എന്നാണ് ഇടി റിപ്പോർട്ട് പറയുന്നത്. നിശ്ചയിച്ചതുപോലെ തന്നെ ജൂൺ- ജൂ​ലൈ കാലഘട്ടത്തോടെ 5ജി വ്യാപനം ആരംഭിക്കാൻ കഴിഞ്ഞാൽ ജിയോ അ‌ടക്കമുള്ള കമ്പനികൾക്ക് വൻ വെല്ലുവിളി ഉയർത്താൻ ബിഎസ്എൻഎല്ലിന് കഴിയും.

More from GizBot

Best Mobiles in India

English summary
The latest update on BSNL 4G coverage is out. It says that more than 75,000 4G sites are now LIVE. BSNL has revealed this through its official X page. BSNL has given the contract to the TCS-led consortium to install 4G towers at a total of 1 lakh sites.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X