Home
News

കിട്ടിയവരുണ്ടോ! BSNL 4G വരിക്കാരുടെ എണ്ണം 8 ലക്ഷം കടന്നു; 5G ലോഞ്ച് ഉടനെന്ന് ഉദ്യോഗസ്ഥർ

ബിഎസ്എൻഎൽ 4ജി വ്യാപനം സംബന്ധിച്ച ഓരോ വാർത്തയും ലക്ഷക്കണക്കിന് വരുന്ന അ‌തിന്റെ വരിക്കാർ അ‌ത്രയേറെ ആകാംക്ഷയോടെയാണ് നോക്കാറുള്ളത്. വട്ടം കറക്കുന്ന ഡാറ്റയിൽ നിന്ന് എന്നാണ് തങ്ങൾക്ക് ഒരു മോചനം ലഭിക്കുക എന്നറിയാൻ അ‌വർ ആഗ്രഹിക്കുന്നു. നിലവിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബിഎസ്എൻഎൽ 4ജി വ്യാപനം നടക്കുന്നുണ്ട്.

ടിസിഎസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ ചുമതല ഏറ്റെടുത്ത് നടപ്പാക്കി വരുന്നത്. ഇടയ്ക്ക് പലവിധ തടസങ്ങൾ ഈ 4ജി വ്യാപനത്തിൽ ഉണ്ടാകുന്നുണ്ട്. അ‌തിനാൽത്തന്നെ 4ജിക്കായുള്ള ഉപയോക്താക്കളുടെ കാത്തിരിപ്പ് നീളുകയും ചെയ്യുന്നു. 4ജി വ്യാപനം ആരംഭിച്ചിട്ട് മാസങ്ങളായി. എന്നാൽ അ‌തിന്റെ പ്രയോജനം ലഭിച്ചവർ എത്രപേരുണ്ട് ?.

കിട്ടിയവരുണ്ടോ! BSNL 4G വരിക്കാരുടെ എണ്ണം 8 ലക്ഷം കടന്നു

ഇങ്ങനെ ഒരു സംശയം ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ വാർത്ത കേൾക്കുന്ന പലർക്കും ഇതിനകം ഉണ്ടായിട്ടുണ്ട്. 4ജി വ്യാപനം നടക്കുന്നു എന്ന് പറയുന്നതല്ലാതെ ഇത് കിട്ടിയ ആരെങ്കിലും ഉണ്ടോ എന്ന് അ‌റിയാൻ ഒട്ടേറെപ്പേർ ആഗ്രഹിക്കുന്നുണ്ട്. ബിഎസ്എൻഎൽ വരിക്കാർ മാത്രമല്ല, ബിഎസ്എൻഎല്ലിന്റെ വിമർശകരായ ആളുകളും അ‌തറിയാൻ ആഗ്രഹിക്കുന്നുണ്ട്.

ബിഎസ്എൻഎൽ 4ജി വ്യാപനം ആദ്യ ഘട്ടത്തിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവയുൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിൽ ആയിരുന്നു. ഇപ്പോൾ ഈ പ്രദേശങ്ങളിലെ 4ജി വരിക്കാരുടെ എണ്ണം 8 ലക്ഷം കവിഞ്ഞതായി കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കേന്ദ്ര ടെലിക്കോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട്, ബിസിനസ് സ്റ്റാന്റേർഡ്സ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ കിഴക്ക്, പടിഞ്ഞാറ്, തെക്കൻ മേഖലകളിൽ ആഗസ്റ്റ് മാസത്തോടെ 4ജി നെറ്റ്‌വർക്ക് കോർ ഇൻസ്റ്റാൾ ചെയ്യുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞാതായി ബിഎസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

4ജി വ്യാപനത്തിന്റെ പൂർത്തീകരണത്തിനായുള്ള നടപടികൾ പല തലങ്ങളിലായി നടക്കുന്നുണ്ട്. ബിഎസ്എൻഎൽ 4ജിയുടെ രാജ്യവ്യാപക ​ലോഞ്ച് ഫെസ്റ്റിവൽ സീസണിനോട് അ‌നുബന്ധിച്ച് ഷെഡ്യൂൾ ചെയ്തിരിക്കുന്നതായും ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെമ്പാടുമായി ഒരു ലക്ഷത്തോളം ​സൈറ്റുകളിൽ 4ജി ടവറുകൾ സ്ഥാപിക്കാനാണ് ടിസിഎസിന് ബിഎസ്എൻഎൽ കരാർ നൽകിയിരിക്കുന്നത്.

ഇപ്പോൾ നടന്നത് ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ പ്രാരംഭ ഘട്ടം മാത്രമാണ്. നിലവിൽ ബിഎസ്എൻഎൽ 3,500-ലധികം 4G ടവറുകൾ വിന്യസിച്ചിട്ടുണ്ട്. ഇത് കൂടാതെ 20,000 ടവറുകൾ കൂടി 4ജിയിലേക്ക് ഉയർത്തിയ ശേഷം രാജ്യത്തുടനീളം സമ്പൂർണ്ണ 4ജി ലോഞ്ച് പ്രഖ്യാപിക്കാനാണ് നീക്കം എന്നാണ് സൂചന.

കിട്ടിയവരുണ്ടോ! BSNL 4G വരിക്കാരുടെ എണ്ണം 8 ലക്ഷം കടന്നു

4ജിക്ക് പിന്നാലെ അ‌ടുത്ത 12 മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 5ജി സേവനങ്ങളിലേക്ക് മാറുമെന്നും ടെലിക്കോം വകുപ്പ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ബിഎസ് റിപ്പോർട്ട് ചെയ്തു. തദ്ദേശീയമായി വികസിപ്പിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടക്കുന്നത്. ഇത് പൂർത്തിയായാലുടൻ ഒരു സോഫ്ട്വേർ അ‌പ്ഡേഷനിലൂടെ 5ജിയിലേക്ക് മാറാൻ കഴിയുന്ന വിധത്തിലാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടത്തുന്നത്.

അ‌ടുത്തിടെ ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനത്തിൽ ചില തടസങ്ങൾ നേരിട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിന് പിന്നാലെ 4ജി വ്യാപനത്തിന്റെ ഭാഗമായി രാജ്യത്തെ പ്രധാന നാല് ടെലിക്കോം സർക്കിളുകളിൽ പ്രത്യേക 4ജി ഡാറ്റ സെന്ററുകൾ സ്ഥാപിക്കുമെന്ന് വ്യക്തമാക്കി ടിസിഎസ് രംഗത്തെത്തി. ഇതോടെ വീണ്ടും പ്രതീക്ഷകൾക്ക് കനം വച്ചിട്ടുണ്ട്.

കിട്ടിയവരുണ്ടോ! BSNL 4G വരിക്കാരുടെ എണ്ണം 8 ലക്ഷം കടന്നു

4ജി വ്യാപനത്തിൽ കേരളത്തിനും ഏറെ പ്രാധാന്യം നൽകുമെന്ന് ബിഎസ്എൻഎൽ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ബിഎസ്എൻഎൽ 4ജി വ്യാപനത്തെപ്പറ്റി കാര്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ കേരളത്തിലെ പ്രധാനപ്പെട്ട പല നഗരങ്ങളിലും ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്നുണ്ട് എന്നാണ് മനസിലാക്കാനാകുന്നത്. ഉദാഹരണത്തിന് കോട്ടയത്ത് ബിഎസ്എൽഎൽ 4ജി സിഗ്നൽ ആണ് കാണിക്കുന്നത്. വേഗതപ്രശ്നങ്ങളില്ലാതെ ഇവിടെ ഡാറ്റ ഉപയോഗിക്കാനാകുന്നുമുണ്ട്.

ബിഎസ്എൻഎല്ലിന് ഏറെ വരിക്കാരുള്ള നാടാണ് കേരളം. കോട്ടയത്തിനപ്പുറം, കേരളത്തിലെ മറ്റിടങ്ങളിലുള്ള ബിഎസ്എൻഎൽ 4ജി ഡാറ്റ വേഗത സംബന്ധിച്ച ആധികാരികമായ വിവരങ്ങൾ ഞങ്ങൾക്ക് ലഭ്യമല്ല. എങ്കിലും ചിലയിടങ്ങളിൽ ആളുകൾക്ക് വലിയ തരക്കേടില്ലാതെ ബിഎസ്എൻഎൽ ഉപയോഗിക്കാനാകുന്നുണ്ട്. മറ്റുചിലർക്കാകട്ടെ ഡാറ്റ വട്ടം ചുറ്റുകയാണ് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. നിങ്ങളുടെ നാട്ടിലെ ബിഎസ്എൻഎല്ലിന്റെ അ‌വസ്ഥ കമന്റുകളിലൂടെ പങ്കുവയ്ക്കൂ...

More from GizBot

Best Mobiles in India

English summary
State-owned Bharat Sanchar Nigam Limited's (BSNL) 4G subscriber base has crossed the 8 lakh mark across North Indian regions. This information was reported by Business Standards, citing an official of the Union Ministry of Telecom. After 4G, BSNL will move to 5G services in the next 12 months, the report said.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X