Home
News

ബിഎസ്എൻഎൽ 5ജി: ടെസ്റ്റ് റൺ പൂർത്തിയായി, സേവനം ഉടൻ ആരംഭിക്കുമെന്ന് വിവേക് ​​ദുവ

ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ഉടൻ തന്നെ ആരംഭിക്കാനാകുമെന്ന സൂചന നൽകി പ്രിൻസിപ്പൽ ജനറൽ മാനേജർ (​PGM) വിവേക് ​​ദുവ. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ (IMC) ഭാഗമായി എഎൻഐയോട് സംസാരിക്കവെയാണ് അ‌ദ്ദേഹം ബിഎസ്എൻഎല്ലിന്റെ 5ജി ലോഞ്ചിനെപ്പറ്റി പ്രതികരിച്ചത്. 4ജി നെറ്റ്‌വർക്കുകളുടെ അപ്‌ഗ്രേഡിനായുള്ള പരീക്ഷണങ്ങൾക്കൊപ്പം തന്നെ ബിഎസ്എൻഎൽ 5ജിയുടെ പൈലറ്റ് പ്രോജക്ട് പൂർത്തിയായി എന്ന് അ‌ദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ പ്രസ്താവനയെ ശരിവയ്ക്കും വിധത്തിലാണ് വിവേക് ദുവയും ഈ വിഷയത്തിൽ പ്രതികരിച്ചത്.

"ഞങ്ങൾ ഇതിനകം 5ജിയുടെ പരീക്ഷണം നടത്തി കഴിഞ്ഞു. നിലവിൽ 4ജി ആയ ഞങ്ങളുടെ നെറ്റ്‌വർക്ക് അപ്‌ഗ്രേഡുചെയ്യാവുന്നതാണ്, പരീക്ഷണങ്ങൾ ഇതിനകം തന്നെ ഫീൽഡിലാണ്. അതിനാൽ വളരെ വേഗം ഞങ്ങൾ 5ജി സ്റ്റഫുകളും പുറത്തിറക്കും." എന്ന് ദുവെ പറഞ്ഞു. നിലവിലുള്ള 4ജി ടവറുകൾ 6 മുതൽ 8 വരെ മാസത്തിനുള്ളിൽ അ‌പ്ഗ്രേഡ് ചെയ്യും എന്ന് കഴിഞ്ഞ ആഴ്ച ജ്യോതിരാദിത്യ സിന്ധ്യയും വെളിപ്പെടുത്തിയിരുന്നു.

ബിഎസ്എൻഎൽ 5ജി: ടെസ്റ്റ് റൺ പൂർത്തിയായി, സേവനം ഉടൻ ആരംഭിക്കും

വികസനത്തിലേക്കുള്ള ബി‌എസ്‌എൻ‌എല്ലിന്റെ പരിവർത്തന യാത്രയിൽ, സർക്കാരിന്റെ സുസ്ഥിര പിന്തുണയും ആഭ്യന്തര പരിഷ്കാരങ്ങളും വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് അ‌ദ്ദേഹം അംഗീകരിച്ചു. "കഴിഞ്ഞ മൂന്ന് വർഷമായി സർക്കാർ വളരെയധികം നിക്ഷേപം നടത്തിയിട്ടുണ്ട്, അതേസമയം, ബി‌എസ്‌എൻ‌എൽ മാനേജ്‌മെന്റ് ഉപയോക്താക്കൾക്ക് സന്തോഷം പകരാൻ വളരെയധികം പരിശ്രമിക്കുന്നു, അത് ഉപയോക്താക്കളെ കേന്ദ്രീകരിച്ചാണുള്ളത്'' എന്നും ദുവ പറഞ്ഞു.

5ജിക്ക് പുറമേ 6ജിയെക്കുറിച്ചും വിവേക് ദുവ പ്രതികരിച്ചു. 5G-യിൽ നിന്ന് 6G-യിലേക്കുള്ള മാറ്റം AI കേന്ദ്രമായിരിക്കുമെന്ന് അ‌ദ്ദേഹം പറഞ്ഞു, "4G-യിൽ നിന്ന് 5G-യിലേക്കുള്ള കാര്യങ്ങൾ എങ്ങനെ പരിണമിച്ചുവോ അതുപോലെ 6G നെറ്റ്‌വർക്കിൽ AI യുടെ പങ്ക് വളരെ പ്രധാനമാണ്, നെറ്റ്‌വർക്കിലെ ഓട്ടോമേഷൻ, സ്വയം പഠനം, സ്വയം സുഖപ്പെടുത്തൽ ഈ വശങ്ങളെല്ലാം വളരെ ഉപഭോക്തൃ കേന്ദ്രീകൃതമാണ്, നെറ്റ്‌വർക്കുകൾ യഥാർത്ഥത്തിൽ ആ നേട്ടം ഉപഭോക്താക്കൾക്ക് എത്തിക്കും." എന്ന് അ‌ദ്ദേഹം എഎൻഐയോട് പറഞ്ഞു.

ബിഎസ്എൻഎൽ 5ജി: ടെസ്റ്റ് റൺ പൂർത്തിയായി, സേവനം ഉടൻ ആരംഭിക്കും

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ബിഎസ്എൻഎൽ ഉപയോക്താക്കളുടെ അടിത്തറയും ഉപയോക്താക്കളുടെ സംതൃപ്തിയും ശരിക്കും മെച്ചപ്പെട്ടിട്ടുണ്ടെന്നത് ടെലിക്കോം രംഗം നിരീക്ഷിച്ചാൽ കാണാൻ കഴിയും എന്ന് അ‌ദ്ദേഹം പറഞ്ഞു. "രാജ്യത്തെ 100 ശതമാനം ഗ്രാമങ്ങളും" ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടന്നുകൊണ്ടിരിക്കുന്ന ഭാരത്‌നെറ്റ് പ്രോജക്ടിനെപ്പറ്റിയും അദ്ദേഹം എടുത്തുപറഞ്ഞു.

ഭാരത് നെറ്റ് പ്രോജക്ടിലെ നിലവിലെ നിക്ഷേപം ഇതിനകം തന്നെ "നഗര ഇന്ത്യയ്ക്കും സമ്പൂർണ്ണ ഗ്രാമീണ ഇന്ത്യയ്ക്കും കണക്റ്റിവിറ്റി പ്രാപ്തമാക്കാൻ പര്യാപ്തമാണ്" എന്ന് വിവേക് ദു​വ പറഞ്ഞു. കൂടാതെ അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള നിക്ഷേപം ഇന്ത്യയുടെ സാറ്റ്കോം വളർച്ചയെ കൂടുതൽ വേഗത്തിലാക്കുമെന്ന വിശ്വാസവും അ‌ദ്ദേഹം പങ്കുവച്ചു.

അന്താരാഷ്ട്ര പാർട്നർമാരിൽ നിന്ന് നിക്ഷേപം കൊണ്ടുവരുന്നത്, സാറ്റ​ലൈറ്റ് കണക്ടിവിറ്റിയുടെ പാതയിൽ ഇന്ത്യയെ വളരെ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും. ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള പ്രവേശനം ജനാധിപത്യ വൽക്കരിക്കുന്നതിനും ഫൈബർ, റേഡിയോ നെറ്റ്‌വർക്കുകൾക്കൊപ്പം സാറ്റലൈറ്റ് കണക്റ്റിവിറ്റിക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിക്ഷേപം കണക്റ്റിവിറ്റിയെ ജനാധിപത്യ വൽക്കരിക്കുകയും എല്ലാവർക്കും ലഭ്യമാക്കുകയും ചെയ്യുമെന്ന് ദുവ പ്രതികരിച്ചു.

ബിഎസ്എൻഎൽ 5ജി: ടെസ്റ്റ് റൺ പൂർത്തിയായി, സേവനം ഉടൻ ആരംഭിക്കും

ഉന്നത ബിഎസ്എൻഎൽ ഉദ്യോഗസ്ഥന്റെ ഈ പ്രതികരണങ്ങൾ 5ജി സംബന്ധിച്ച ബിഎസ്എൻഎൽ വരിക്കാരുടെ പ്രതീക്ഷകൾക്ക് പിന്തുണ പകരുന്ന വിധത്തിലുള്ളതാണ്. ഏകദേശം ഒരുലക്ഷത്തിനടുത്ത് 4ജി ടവറുകൾ തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ച് ഇതിനകം ബിഎസ്എൻഎൽ പൂർത്തിയാക്കിക്കഴിഞ്ഞു. അ‌ധികം ​വൈകാതെ ഒരുലക്ഷം 4ജി ടവറുകൾ എന്ന പ്രഖ്യാപനം ബിഎസ്എൻഎൽ നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അ‌തിവേഗം 5ജിയിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാനാകും വിധമാണ് ഈ 4ജി ടവറുകൾ സ്ഥാപിച്ചിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
BSNL will soon launch 5G services. BSNL has completed the pilot project of 5G along with the trials for upgrading the 4G networks, Principal General Manager (PGM) Vivek Dua said. He made this known to ANI while speaking on the sidelines of the India Mobile Congress (IMC) in New Delhi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X