അടിച്ചു മോളേ..! അങ്ങനെ ബിഎസ്എൻഎൽ ഉയരങ്ങളിലേക്ക്
ഏറെ നാളുകൾക്ക് ശേഷം ബിഎസ്എൻഎല്ലിന് സന്തോഷ വാർത്ത. ഭാരത് സഞ്ചാര് നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) തമിഴ്‌നാട് സർക്കിളിലെ ഫൈബർ ബ്രോഡ്‌ബാൻഡ് വിഭാഗത്തിൽ 5 ലക്ഷം ഉപഭോക്താക്കളെന്ന നാഴികക്കല്ല് കൈവരിച്ചിരിക്കുന്നു. ഈ സർക്കിളിലെ 0.5 ദശലക്ഷം ഉപയോക്താക്കൾ ആണ് ഈ മൈൽസ്റ്റോൺ കൈവരിക്കാൻ സഹായിച്ചത്. ഈ നാഴികക്കല്ല് കൈവരിക്കാൻ ഞങ്ങളെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ഞങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും ബിസിനസ് പങ്കാളികൾക്കും ഞങ്ങൾ ആത്മാർത്ഥമായ നന്ദി പ്രകടിപ്പിക്കുന്നു എന്ന് ബിഎസ്എൻഎൽ തമിഴ്നാട് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
കൊൽക്കത്ത സർക്കിളിലും സമാനമായ ഒരു പ്രഖ്യാപനം ബിഎസ്എൻഎൽ നടത്തി. കൊൽക്കത്ത സർക്കിളിൽ 60,000 ഭാരത് ഫൈബർ ഉപഭോക്താക്കളെന്ന നാഴികക്കല്ല് കൈവരിച്ചതായി ബിഎസ്എൻഎൽ അറിയിച്ചു. പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള ചിതറിക്കിടക്കുന്ന ജനസംഖ്യയുള്ള രാജ്യത്ത് ഫൈബർ ബ്രോഡ്‌ബാൻഡ് ബിസിനസ്സ് സ്കെയിൽ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണ്. ഫൈബർ ബ്രോഡ്‌ബാൻഡിൻ്റെ വിലയും മൊബൈൽ സേവനങ്ങളേക്കാൾ വളരെ കൂടുതലാണ്. അതിനാൽ പൊതുവേ, അതിൻ്റെ വളർച്ച മന്ദഗതിയിലായിരിക്കും.

ഭാരതി എയർടെല്ലിനോടും റിലയൻസ് ജിയോയോടും മത്സരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ബിഎസ്എൻഎൽ 2020 ഒക്ടോബറിൽ ഭാരത് ഫൈബർ സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ തുടങ്ങി. മികച്ച ബ്രാൻഡും കൂടുതൽ ശക്തമായ വിപണന മുന്നേറ്റവും ഉള്ളതിനാൽ സ്വകാര്യ ടെലികോം കമ്പനികൾ ഹോം ബ്രോഡ്‌ബാൻഡ് വിഭാഗത്തിൽ ബിഎസ്എൻഎല്ലിനെ പിന്നിലാക്കി. എന്നിരുന്നാലും, ബിഎസ്എൻഎൽ ഇപ്പോഴും രാജ്യത്തെ മൂന്നാമത്തെ വലിയ എഫ്‌ടിടിഎച്ച് (Fibre to the Home) ഇന്റർനെറ്റ് കണക്ഷൻ ആണ്.
ഈ വിഭാഗത്തിൽ വീണ്ടും രാജാവാകാൻ കൂടുതൽ വിപണി വിഹിതം പിടിച്ചെടുക്കാൻ ആണ് ബിഎസ്എൻഎല്ലിന്റെ ശ്രമം. ബിഎസ്എൻഎല്ലിന് ഇതിനകം ഒരു വലിയ ഹോം ബ്രോഡ്‌ബാൻഡ് ഉപഭോക്തൃ ബെയ്‌സും മിക്കവാറും എല്ലാ ടെലികോം സർക്കിളുകളിലും സാന്നിധ്യവുമുണ്ട്. ബിബിഎൻഎല്ലിൻ്റെ (ഭാരത് ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് ലിമിറ്റഡ്) ലയനം ബിഎസ്എൻഎല്ലിൻ്റെ എഫ്‌ടിടിഎച്ച്, മൊബൈൽ ബിസിനസ്സ് എന്നിവയ്‌ക്ക് ഉത്തേജനം നൽകി.
ഉയർന്ന പ്രതിഫലം വാങ്ങുന്ന ഉപഭോക്താക്കളെ കൂട്ടത്തിൽ കൊണ്ടുവരികയും കൂടുതൽ വരുമാനം ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്യുന്ന ടെലികോം കമ്പനികളുടെ ഒരു പ്രധാന വിഭാഗമാണ് എഫ്‌ടിടിഎച്ച്. ജിയോ, എയർടെൽ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ ബിഎസ്എൻഎല്ലിൻ്റെ വളരെ മത്സരാധിഷ്ഠിതമായ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു, കൂടാതെ അതിൻ്റെ പ്ലാനുകൾ ഉപഭോക്താക്കൾക്ക് പ്രതിമാസം 300 രൂപയിൽ താഴെയാണ് ആരംഭിക്കുന്നത്.
അത് കൂടാതെ അടുത്തിടെ, 599 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ബിഎസ്എൻഎൽ പൊളിച്ച് പണിയുകയും മുൻപ് ലഭിച്ചിരുന്നതിനെക്കാൾ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. അതിനാൽ തന്നെ വരിക്കാർക്ക് അധിക തുക മുടക്കാതെ കൂടുതൽ നേട്ടം ലഭ്യമാകും. പ്ലാൻ നിരക്ക് ഒരു പ്രധാന വിഷയമായി പരിഗണിക്കുന്ന ബജറ്റ് ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് അനുയോജ്യമായ ഒരു ബ്രോഡ്ബാൻഡ് പ്ലാനാണ് 599 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ.
എന്നാൽ പരിഷ്കരിച്ച 599 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ തെരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന ആളുകൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇതേ നിരക്കിൽ മറ്റൊരു ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ കൂടി ലഭ്യമായിട്ടുണ്ട് എന്നതാണ്. 599 രൂപയുടെ ഈ രണ്ടാമത്തെ ബിഎസ്എൻഎൽ പ്ലാൻ ഫൈബർ ബേസിക് OTT എന്നാണ് അറിയപ്പെടുന്നത്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








