Home
News

5ജിയും വില കുറഞ്ഞ പ്ലാനുകളും രക്ഷിക്കും, ആളുകൂടും, കൂടുതൽ 4G ടവറുകൾ വരും; പ്രതീക്ഷകളും തലയിലേറ്റി BSNL

ബിഎസ്എൻഎൽ വരിക്കാർക്ക് പ്രയാസത്തിന്റെ നാളുകൾ തീരുന്നുവോ? നിലവിലെ ബിഎസ്എൻഎല്ലിന്റെ നടപടികൾ കാണുമ്പോൾ ഏറെ പ്രതീക്ഷയ്ക്ക് വകയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. 5ജി സേവനങ്ങൾക്ക് Q-5G എന്ന പുതിയ പേര് ഇടുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് പിന്നാലെ ബിഎസ്എൻഎൽ ​ഹൈദരാബാദിൽ ബിഎസ്എൻഎൽ ക്യു 5ജി ഫിക്‌സഡ് ലൈൻ ആക്‌സസ് സേവനങ്ങൾ ആരംഭിച്ചു. ഇത് കൂടാതെ കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കും പൊതുജനങ്ങൾക്കായി 5ജി സേവനങ്ങൾ അ‌വതരിപ്പിക്കുന്നതിലേക്കുമുള്ള ചുവടുകൾ ബിഎസ്എൻഎൽ വച്ചുതുടങ്ങിയിരിക്കുന്നു. നിലവിൽ ബിഎസ്എൻഎല്ലിന്റെ ആദ്യഘട്ട 4ജി വ്യാപനം പൂർത്തിയാകാറായിരിക്കുകയാണ്.

ആദ്യ ഘട്ടമെന്ന നിലയിൽ ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യം ഒരുലക്ഷം 4ജി ​ടവറുകളാണ് ബിഎസ്എൻഎല്ലിനായി രാജ്യവ്യാപകമായി സ്ഥാപിക്കുന്നത്. ഇതിൽ ഇനി വളരെക്കുറച്ച് ടവറുകൾ കൂടി പൂർത്തിയായാൽ ഒരുലക്ഷം 4ജി ടവറുകൾ എന്ന നേട്ടം ബിഎസ്എൻഎൽ ​കൈവരിക്കും. തദ്ദേശീയമായി വികസിപ്പിച്ച ടെക്നോളജി ഉപയോഗിച്ചാണ് ഈ ബിഎസ്എൻഎൽ 4ജി വ്യാപനം നടത്തിയത്.

5ജിയും വില കുറഞ്ഞ പ്ലാനുകളും രക്ഷിക്കും, പ്രതീക്ഷകളും തലയിലേറ്റി BSNL

ആദ്യഘട്ടത്തിന്റെ ഭാഗമായ ഒരുലക്ഷം ടവറുകളും പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിച്ച ശേഷം അ‌തിന്റെ പ്രകടനം വിലയിരുത്താനും അ‌തിന് ശേഷം കൂടുതൽ ടവറുകൾ സ്ഥാപിക്കാനുമാണ് ടെലിക്കോം മന്ത്രാലയവും ബിഎസ്എൻഎല്ലും പ്ലാനിടുന്നത് എന്നാണ് വിവരം. കമ്യൂണിക്കേഷൻ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി പ്രതികരിച്ചിരിക്കുന്നത് ആ നിലയ്ക്ക് ആണ്.

കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് മന്ത്രി ചന്ദ്രശേഖർ പെമ്മസാനി പറുയുന്നത് ഇപ്രകാരമാണ്: "ആദ്യം, ഓർഡർ നൽകിയ 1 ലക്ഷം സൈറ്റുകൾ നമ്മൾ പൂർണതയിലെത്തിക്കണം. സാങ്കേതികവിദ്യ നമ്മൾ ആഗ്രഹിച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആഗോള നിലവാരവുമായി മത്സരിക്കുന്നുണ്ടെന്നും, വരിക്കാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ആത്മവിശ്വാസം ലഭിച്ചുകഴിഞ്ഞാൽ, പ്രധാനമന്ത്രി വഴി മന്ത്രിസഭയോട് ആവശ്യപ്പെടും. അതാണ് ഞങ്ങളുടെ പദ്ധതി''.

5ജിയും വില കുറഞ്ഞ പ്ലാനുകളും രക്ഷിക്കും, പ്രതീക്ഷകളും തലയിലേറ്റി BSNL

എന്നാൽ ഈ കാര്യങ്ങളൊക്കെ നടക്കണമെങ്കിൽ ഇനിയും കുറച്ച് മാസങ്ങൾ കൂടി സമയമെടുക്കുമെന്നും അ‌ദ്ദേഹം പറഞ്ഞുവയ്ക്കുന്നുണ്ട്. ഇടി ടെലിക്കോമുമായി നടത്തിയ അ‌ഭിമുഖത്തിൽ ആണ് അ‌ദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ഭാവിയിലെ 4ജി വ്യാപനത്തിൽ സ്റ്റാൻഡേർഡ് ബിഡ്ഡിംഗ് പ്രക്രിയ പിന്തുടരുമെന്നും ഇതിന്, ഇതുവരെ അന്തിമരൂപം നൽകിയിട്ടില്ല എന്നും അ‌ദ്ദേഹം വ്യക്തമാക്കി.

ബിഎസ്എൻഎൽ ആദ്യഘട്ട 4ജി വ്യാപനത്തിൽ ഗ്രാമീണ മേഖലയ്ക്കും അ‌തിർത്തി പ്രദേശങ്ങൾക്കും പ്രത്യേക പരിഗണന നൽകിയിരുന്നു. ഇത് ഭാവിയിൽ ബിഎസ്എൻഎല്ലിന് ഏറെ ഗുണം ചെയ്യും എന്നാണ് വിലയിരുത്തപ്പെടുന്നത്. മികച്ച വിലക്കുറവിൽ ലഭ്യമാകുന്ന റീച്ചാർജ് പ്ലാനുകൾ, വിശ്വസനീയമായ സേവനം, ബ്രോഡ്‌ബാൻഡ് ഓഫറുകളുമായി സംയോജിപ്പിക്കാനുള്ള സാധ്യത എന്നിവയിലൂടെ, കൂടുതൽ വരിക്കാരെ നേടാനുള്ള അ‌ടിത്തറ ബിഎസ്എൻഎൽ പാകിക്കഴിഞ്ഞു എന്നാണ് മന്ത്രി വിശ്വസിക്കുന്നത് എന്ന് പ്രതികരണം വ്യക്തമാക്കുന്നു.

ഇന്ന് പല ഗ്രാമങ്ങളുടെയും ജീവനാഡിയായും നട്ടെല്ലായും മാറാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടുണ്ട്. മത്സരാധിഷ്ഠിത 4G സേവനങ്ങൾ നൽകിക്കഴിഞ്ഞാൽ, ആളുകൾ ബിഎസ്എൻഎല്ലിലേക്ക് ഒഴുകിയെത്തും. സൗജന്യ 5G വയർലെസ് ആക്‌സസ് കൊണ്ടുവരുന്നതിനെക്കുറിച്ചും ഞങ്ങൾ ആലോചിക്കുന്നുണ്ട് എന്ന സുപ്രധാന വിവരവും മന്ത്രി വെളിപ്പെടുത്തി. കൂടുതൽ വരിക്കാരെ സ്വന്തമാക്കാൻ ബിഎസ്എൻഎൽ വളരെയധികം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് എന്ന ധാരണ സൃഷ്ടിക്കാൻ മന്ത്രിയുടെ പ്രസ്താവനകൾക്ക് കഴിഞ്ഞിട്ടുണ്ട്.

5ജിയും വില കുറഞ്ഞ പ്ലാനുകളും രക്ഷിക്കും, പ്രതീക്ഷകളും തലയിലേറ്റി BSNL

​വേറെയും ഒട്ടനവധി നീക്കങ്ങൾ ബിഎസ്എൻഎല്ലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. ഭാരത്‌നെറ്റ് ഫേസ് 3 പ്രോജക്റ്റ് അനുവദിച്ച പ്രദേശങ്ങളിൽ ഉടൻ തന്നെ നടപ്പാക്കൽ ആരംഭിക്കുമെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത് എന്നും പെമ്മസാനി പറയുന്നു. ഇങ്ങനെ പലവിധ നീക്കങ്ങളിലൂടെ വരുംമാസങ്ങളിൽ കൂടുതൽ വരിക്കാരെ സ്വന്തമാക്കാനാണ് ബിഎസ്എൻഎൽ കണക്കുകൂട്ടുന്നത്. പല പദ്ധതികളും ഉണ്ടെങ്കിലും പുതിയ വരിക്കാരെ ആകർഷിക്കുന്നതിൽ ഏറ്റവും നിർണായകമാകുക ബിഎസ്എൻഎൽ 5ജി സേവനങ്ങളുടെ വ്യാപനം തന്നെയാകും എന്ന് ഉറപ്പിക്കാം.

Best Mobiles in India

English summary
BSNL is aiming to acquire more subscribers. It is expected that 5G and better recharge plans will help in acquiring new subscribers. The report said that after evaluating the performance and quality of the towers installed as part of the first phase of 4G expansion, the Telecom Ministry and BSNL will seek cabinet approval for the expansion of more 4G towers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X