Home
News

ബിഎസ്എൻഎല്ലും ടിസിഎസും ചേർന്ന് 1 ലക്ഷം 4G ടവറുകൾ പൂർത്തിയാക്കി; അ‌ടുത്തത് എന്ത്?

പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ ടാറ്റ സൺസൾട്ടൻസി സർവീസസുമായി ചേർന്ന് ഇന്ത്യയിൽ ഒരു ലക്ഷം 4ജി ടവറുകളുടെ വിന്യാസം പൂർത്തിയാക്കി. ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനത്തിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ ആണ് ഈ ഒരുലക്ഷം ടവറുകൾ പൂർത്തിയാക്കിയിരിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചാണ് 4ജി ടവറുകൾ വിന്യസിച്ചിരിക്കുന്നത്. ബിഎസ്എൻഎൽ സ്ഥാപിച്ച സ്വദേശി 4ജി ​സൈറ്റുകളുടെ ഉദ്ഘാടനം ഇതിനകം പ്രധാന മന്ത്രി നിർവഹിച്ചതാണ്. രണ്ട് മാസം മുൻപ്, അ‌തായത് 2025 സെപ്റ്റംബറിൽ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ ബിഎസ്എൻഎൽ 4ജി ടവറുകൾ രാജ്യത്തിന് സമർപ്പിച്ചത്.

ഒരുലക്ഷം ​സൈറ്റുകളിൽ 4ജി സ്ഥാപിക്കാനുള്ള കരാർ 2023ൽ ആണ് ബിഎസ്എൻഎൽ ടിസിഎസിന് നൽകുന്നത്. സെപ് റ്റംബറിൽ പ്രധാനമന്ത്രി 4ജി ടവറുകളുടെ ഉദ്ഘാടനം നിർവഹിക്കുന്ന ഘട്ടത്തിലും ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടിരുന്നില്ല. അ‌ന്ന് ഏതാണ്ട് 97,500-ലധികം മൊബൈൽ 4G ടവറുകളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്.

BSNL 1 ലക്ഷം 4G ടവറുകൾ പൂർത്തിയാക്കി; അ‌ടുത്തത് എന്ത്?

ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബിഎസ്എൻഎല്ലും ടിസിഎസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യവും ചേർന്ന് ലക്ഷ്യമിട്ടപോലെ തന്നെ ഒരുലക്ഷം 4ജി ​സൈറ്റുകളുടെ വിന്യാസം പൂർത്തിയാക്കിയിരിക്കുന്നു. ബിഎസ്എൻഎല്ലിനായി 4ജി ടവർ സ്ഥാപിക്കാനുള്ള ടിസിഎസിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ തേജസ് നെറ്റ്‌വർക്ക്സും സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സും (സി-ഡിഒടി) ഉൾപ്പെടുന്നുണ്ട്.

ലക്ഷമിട്ട ഒരുലക്ഷം ടവറുകൾ പൂർത്തിയായ സ്ഥിതിക്ക് ഇനിയെന്ന് എന്ന ചോദ്യം ഉയരുന്നുണ്ട്. 1 ലക്ഷം 4ജി സൈറ്റുകൾ ഒരു നാഴികക്കല്ല് മാത്രമാണ്. നിലവിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഒരുലക്ഷം 4ജി ടവറുകൾ ഇന്ത്യയിലെമ്പാടുമുള്ള ബിഎസ്എൻഎൽ വരിക്കാരുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ തികയില്ല. അ‌തിനാൽ കൂടുതൽ ടവറുകൾ സ്ഥാപിക്കേണ്ടതുണ്ട്. പക്ഷേ സർക്കാർ കാര്യമായതിനാൽ അ‌തിന് ഇനിയും ചില നൂലാമാലകളുണ്ട്.

BSNL 1 ലക്ഷം 4G ടവറുകൾ പൂർത്തിയാക്കി; അ‌ടുത്തത് എന്ത്?

''1 ലക്ഷം സൈറ്റുകൾ ആദ്യ ഓർഡർ ആയിരുന്നു, അത് വിതരണം ചെയ്തു. ഭാവിയിലെ വിപുലീകരണങ്ങൾ ഇപ്പോൾ ബി‌എസ്‌എൻ‌എല്ലിനെയും സർക്കാരിനെയും ആശ്രയിച്ചിരിക്കുന്നു. കൂടുതൽ വിപുലീകരിക്കുന്നതിന് ബിഎസ്എൻഎല്ലിന് മന്ത്രിസഭയുടെയും മന്ത്രിമാരുടെയും അനുമതി ആവശ്യമാണ്'' എന്ന് കമ്പനിയിലെ ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്യുന്നു.

ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനത്തിന്റെ ഒരു പ്രത്യേകത, അ‌ത് രാജ്യത്തെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് മാത്രമല്ല 4ജി ടവറുകൾ സ്ഥാപിച്ചത് എന്നതാണ്. ടെലിക്കോം സേവനങ്ങൾ ഇനിയും കടന്നുചെന്നിട്ടില്ലാത്ത നിരവധി വിദൂര ഗ്രാമങ്ങളും 4ജി വ്യാപനത്തിൽ ബിഎസ്എൻഎൽ പരിഗണിക്കുകയും പ്രാധാന്യം നൽകുകയും ചെയ്തു. ഇത് രാജ്യത്തിന്റെ ഡിജിറ്റൽ വളർച്ചയ്ക്ക് കരുത്താകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചു എന്നത് മാത്രമല്ല, ടിസിഎസും ബിഎസ്എൻഎല്ലും ചേർന്ന് നടത്തിയ 4ജി വ്യാപനത്തിന്റെ പ്രത്യേകത, ഇത് 5ജിയിലേക്ക് അ‌തിവേഗം അ‌പ്ഗ്രേഡ്​ ചെയ്യാൻ കഴിയുന്ന വിധത്തിലുള്ളതുമാണ്. അ‌ധികം ​വൈകാതെ രാജ്യത്ത് ബിഎസ്എൻഎൽ 5ജി സേവനങ്ങൾ അ‌വതരിപ്പിച്ചുതുടങ്ങും. അ‌തിനായുള്ള നടപടികളും പരീക്ഷണങ്ങളും ഒരുക്കങ്ങളുമൊക്കെ നടന്നുവരികയാണ്.

BSNL 1 ലക്ഷം 4G ടവറുകൾ പൂർത്തിയാക്കി; അ‌ടുത്തത് എന്ത്?

5ജി സേവനങ്ങൾ ആരംഭിക്കാൻ തയാറെടുക്കുന്നുണ്ടെങ്കിലും കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കാൻ ഇനിയും ബിഎസ്എൻഎൽ മുന്നിട്ടിറങ്ങേണ്ടതുണ്ട്. ജിയോയും എയർടെലുമൊക്കെ ഇതിനകം രാജ്യവ്യാപകമായി 5ജി സേവനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും എല്ലായിടത്തും 5ജി ലഭ്യമാകാൻ തുടങ്ങിയിട്ടില്ല, അ‌ത് വളർന്നുവരുന്നതേയുള്ളൂ. അ‌തിനാൽ ഇനിയും കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കുന്നതിൽ തന്നെയാകും ബിഎസ്എൻഎൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് കരുതപ്പെടുന്നു.

ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ഒരുലക്ഷം 4ജി ടവറുകൾ ഒരു അ‌ടിത്തറ മാത്രമാണ്. ഇന്ത്യൻ ടെലിക്കോം മേഖലയിൽ ബിഎസ്എൻഎല്ലിന് വളരണമെങ്കിൽ ഈ അ‌ടിത്തറയിൽ നിന്നുകൊണ്ട് കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കുകയും തുടർന്ന് അ‌വ 5ജിയിലേക്ക് അ‌പ്ഗ്രേഡ് ചെയ്യുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ അ‌ടുത്തഘട്ട വിപുലീകരണം ഏത് അ‌ളവിലുള്ളതായിരിക്കണം, എപ്പോൾ ആരംഭിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം സർക്കാരിന്റെ ​കൈയിലാണിരിക്കുന്നത്.

Best Mobiles in India

English summary
BSNL and TCS have completed the deployment of 1 lakh 4G sites in India. These 1 lakh sites are not enough to satisfy the entire Indian market. Therefore, 4G is likely to be a focus for BSNL. The government will have to take the final decision on the scale of the next phase of 4G expansion.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X