Home
News

BSNLന് കേന്ദ്രത്തിൽ മാത്രമല്ല, അ‌ങ്ങ് സാറ്റ​ലൈറ്റിലും ഉണ്ട് പിടി! ഏത് കാട്ടിലായാലും ഇനി കണക്ടിവിറ്റി ഉറപ്പ്

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ നിലവിൽ ടെക്നോളജിയുടെ കാര്യത്തിൽ ഏറ്റവും പിന്നിലുള്ള സ്ഥാപനം ബിഎസ്എൻഎൽ ആണ്. വിഐ വരെ രാജ്യ വ്യാപകമായി 4ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു, എന്നാൽ ബിഎസ്എൻഎൽ ഇപ്പോഴും ഇക്കാര്യത്തിൽ പാതി ദൂരം പോലും പിന്നിട്ടിട്ടില്ല. കാലത്തിനൊത്ത് ടെക്നോളജിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ പോയതാണ് ബിഎസ്എൻഎല്ലിന്റെ ഇപ്പോഴത്തെ മോശം അ‌വസ്ഥയുടെ പ്രധാന കാരണം. എന്നാൽ ടെക്നോളജി ദാരിദ്രം നിറഞ്ഞ പശ്ചാത്തലം പഴങ്കഥയാക്കിക്കൊണ്ട് വൻ കുതിപ്പിന് ബിഎസ്എൻഎൽ തയാറെടുത്തിരിക്കുന്നു. കേന്ദ്ര സർക്കാർ അ‌നുവദിച്ച രക്ഷാ പാക്കേജുകളുടെ ബലത്തിൽ ബിഎസ്എൻഎൽ 4ജി, 5ജി വ്യാപനം പുരോഗമിക്കുകയാണ്.

ആദ്യം 4ജിയും അ‌ത് പൂർത്തിയാകുന്ന മുറയ്ക്ക് 5ജിയിലേക്കുള്ള മാറ്റവും സാധ്യമാകുന്ന വിധത്തിലാണ് കാര്യങ്ങൾ മുന്നേറുന്നത്. 5ജി എത്തുന്നതോടു കൂടി ജിയോ അ‌ടക്കമുള്ള മറ്റ് ടെലിക്കോം കമ്പനികൾക്ക് വൻ വെല്ലുവിളി ഉയർത്താൻ ബിഎസ്എൻഎല്ലിന് സാധിക്കും. എന്നാൽ അ‌വിടം കൊണ്ട് നിർത്താൻ ബിഎസ്എൻഎൽ ഉദ്ദേശിക്കുന്നില്ല. ഭാവിയിലെ ടെക്നോളജികളിലേക്ക് ആധിപത്യം നേടാനും ഇപ്പോഴേ ബിഎസ്എൻഎൽ പണിതുടങ്ങിക്കഴിഞ്ഞു.

BSNLന് കേന്ദ്രത്തിൽ മാത്രമല്ല, അ‌ങ്ങ് സാറ്റ​ലൈറ്റിലും ഉണ്ട് പിടി!

അ‌ത്തരത്തിൽ ഭാവിയിലെ വളർച്ച മുന്നിൽ കണ്ടുള്ള പദ്ധതികളുടെ ഭാഗമായി സാറ്റ​ലൈറ്റ് കണക്ടിവിറ്റി ഉൾപ്പെടെ കൊണ്ടുവരാൻ ബിഎസ്എൻഎൽ ഇപ്പോൾ ശ്രമിച്ചുവരുന്നു. അ‌തിന്റെ ഭാഗമാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്ഥാപനമായ വിയാസറ്റുമായുള്ള ബിഎസ്എൻഎൽ സഹകരണം. ഈ കൂട്ടുകെട്ട് ഇപ്പോൾ ഇന്ത്യൻ ടെലിക്കോം രംഗത്തിന്റെ ദിശമാറ്റുന്ന നിർണായകമായ ഒരു ടെക്നോളജി അ‌വതരിപ്പിച്ചിരിക്കുന്നു. ഡയറക്ട് ടു ഡിവൈസ് സാറ്റലൈറ്റ് കണക്ടിവിറ്റി എന്നാണിതിന്റെ പേര്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) 2024- വേദിയിൽ ബിഎസ്എൻഎല്ലുമായി ചേർന്ന് വിയാസാറ്റ് ഇന്ത്യയിൽ ആദ്യമായി ഡയറക്ട് ടു ഡിവൈസ് (ഡി2ഡി) സാറ്റലൈറ്റ് കണക്റ്റിവിറ്റി വിജയകരമായി പ്രദർശിപ്പിച്ചു. ഡെഡിക്കേറ്റഡ് സാറ്റലൈറ്റ് ഹാർഡ്‌വെയർ ഇല്ലാതെതന്നെ ഡി​വൈസുകൾക്ക് സാറ്റ​ലൈറ്റ് കണക്ടിവിറ്റി പ്രയോജനപ്പെടുത്താനാകും എന്നതാണ് ഈ ടെക്നോളജിയുടെ പ്രത്യേകത.

BSNLന് കേന്ദ്രത്തിൽ മാത്രമല്ല, അ‌ങ്ങ് സാറ്റ​ലൈറ്റിലും ഉണ്ട് പിടി!

ഈ ടെക്നോളജി ഉപയോഗിച്ച് ഉപഗ്രഹങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ടൂ-വേ മെസേജിങ് വയാസാറ്റ് ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസിൽ വിജയകരമായി പ്രദർശിപ്പിച്ചു. ഏകദേശം 36,000 കിലോമീറ്ററോളം അ‌കലെയുള്ള വിയാസാറ്റിൻ്റെ ജിയോസ്റ്റേഷണറി എൽ-ബാൻഡ് ഉപഗ്രഹങ്ങളിലൊന്നിലേക്ക് സന്ദേശങ്ങൾ കൈമാറിക്കൊണ്ടായിരുന്നു ടെക്നോളജി വിജയകരമായി പ്രദർശിപ്പിച്ചത്. അധിക ഹാർഡ്‌വെയറിൻ്റെ ആവശ്യമില്ലാതെ തന്നെ സ്മാർട്ട്‌ഫോണുകളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതയെ ഈ നേട്ടം അടിവരയിടുന്നു.

നോൺ ടെറസ്ട്രിയൽ നെറ്റ്‌വർക്ക് (NTN) കണക്റ്റിവിറ്റിക്കായി തയാറാക്കിയ ടെക്നോളജി വഴി ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് വയാസാറ്റ് ടു-വേ മെസേജിംഗും SoS സന്ദേശമയയ്‌ക്കലും പ്രദർശിപ്പിച്ചതായി വിയാസാറ്റും ബിഎസ്എൻഎല്ലും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ അല്ലെങ്കിൽ കാറുകൾ പോലുള്ള ദൈനംദിന ഉപകരണങ്ങളെ വ്യവസായ യന്ത്രങ്ങൾ, ഗതാഗത ഓപ്പറേറ്റർമാർ എന്നിവ ഭൗമ, ഉപഗ്രഹ നെറ്റ്‌വർക്കുകളിലേക്ക് പരിധിയില്ലാതെ ബന്ധിപ്പിക്കാൻ അനുവദിക്കുന്ന ഒരു പുതിയ സാങ്കേതികവിദ്യയാണ് ഡയറക്‌ട്-ടു-ഡിവൈസ് കണക്റ്റിവിറ്റിയെന്ന് വിയാസാറ്റ് വിശദീകരിച്ചു.

''ഒരു വ്യക്തിയോ ഉപകരണമോ വാഹനമോ എവിടെയായിരുന്നാലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുന്നതിന് ബിഎസ്എൻഎൽ പോലുള്ള പങ്കാളികളുമായി ചേർന്ന്, വിയാസാറ്റ് ഒരു സ്റ്റാൻഡേർഡ് അധിഷ്‌ഠിത, D2D ഇക്കോസിസ്റ്റം നയിക്കുകയാണ്," എന്ന് വിയാസാറ്റ് ചീഫ് ടെക്‌നിക്കൽ ഓഫീസർ സന്ദീപ് മൂർത്തി പറഞ്ഞു. നിലവിൽ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് വിശ്വസനീയമായ ഭൗമ കണക്റ്റിവിറ്റിയിലേക്ക് പ്രവേശനമില്ല, ഈ അ‌വസ്ഥ മാറ്റാൻ ഈ ടെക്നോളജിക്ക് കഴിയും.

BSNLന് കേന്ദ്രത്തിൽ മാത്രമല്ല, അ‌ങ്ങ് സാറ്റ​ലൈറ്റിലും ഉണ്ട് പിടി!

ഇപ്പോൾ മൊ​ബൈൽ നെറ്റ്വർക്ക് ലഭ്യമാകാത്ത പ്രദേശങ്ങൾ ധാരാളമുണ്ട്. എന്നാൽ ഈ സാറ്റ​ലൈറ്റ് അ‌ധിഷ്ഠിത കണക്ടിവിറ്റി ലഭ്യമാകുന്നതോടെ ഏത് പ്രദേശത്തായിരുന്നാലും പുറംലോകവുമായി ആശയവിനിമയം സാധ്യമാകും. ഭൂമിശാസ്ത്രപരമായ തടസങ്ങൾ ഒഴിവായിക്കിട്ടും. നിലവിൽ പ്രകൃതിദുരന്തങ്ങൾ പോലുള്ള സന്ദർഭങ്ങളിൽ പലപ്പോഴും നെറ്റ്വർക്ക് സേവനങ്ങൾ തടസപ്പെട്ട് ടെലിക്കോം മേഖല നിശ്ചലമാകാറുണ്ട്. ഡി2ഡി സാറ്റ​ലൈറ്റ് കണക്ടിവിറ്റി അ‌ത്തരം സന്ദർഭങ്ങളിൽ ഏറെ സഹായകരമാകും.

ഡി2ഡി ടെക്നോളജിയുടെ വിജയകരമായ പ്രദർശനത്തിലൂടെ ബിഎസ്എൻഎൽ നെറ്റ്‌വർക്ക്, വിയാസാറ്റിൻ്റെ എൽ-ബാൻഡ് സാറ്റലൈറ്റ് കോൺസ്റ്റലേഷൻ എന്നിവ ഉപയോഗിച്ച് നിർണായക സേവനങ്ങൾ, ദുരന്ത നിവാരണം, ഇന്ത്യയിലുടനീളമുള്ള ഗ്രാമീണ കണക്റ്റിവിറ്റികൾ എന്നിവ മെച്ചപ്പെടുത്താനുള്ള വലിയ സാധ്യതകൾ തുറന്നുകാട്ടപ്പെട്ടതായി ബിഎസ്എൻഎൽ മാനേജിങ് ഡയറക്ടർ റോബർട്ട് ജെ രവി പറഞ്ഞു.

D2D സാങ്കേതികവിദ്യയുടെ വിജയകരമായ പരീക്ഷണങ്ങളിലൂടെ, സാറ്റലൈറ്റ് കണക്റ്റിവിറ്റി സേവനങ്ങൾക്കായുള്ള മത്സരത്തിൽ എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ തുടങ്ങിയ മറ്റ് ടെലികോം ഭീമന്മാരുമായി മത്സരിക്കാൻ ബിഎസ്എൻഎല്ലും ശേഷി നേടിയിരിക്കുന്നു. "ഇന്ത്യയിലേക്ക് ഡയറക്റ്റ്-ടു-ഡിവൈസ് (NTN) സാറ്റലൈറ്റ് കണക്റ്റിവിറ്റി ആദ്യമായി കൊണ്ടുവരുന്നതിൽ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡുമായി സഹകരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്," എന്ന് ക്വാൽകോം ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡൻ്റും പ്രസിഡൻ്റുമായ സാവി സോയിൻ ലിങ്ക്ഡ്ഇനിൽ പറഞ്ഞു.

More from GizBot

Best Mobiles in India

English summary
Viasat in association with BSNL successfully demonstrated Direct to Device (D2D) satellite connectivity for the first time in India at India Mobile Congress (IMC) 2024. During the trial, Viasat demonstrated two-way, SOS messaging on a commercial Android smartphone enabled for non-terrestrial network (NTN) connectivity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X