Just In
- 28 min ago
5ജിയാണ്, 108 എംപി ക്യാമറയുണ്ട്, പോക്കറ്റും കീറില്ല, ഇന്ത്യൻ മനസറിഞ്ഞ് പോക്കോ എക്സ് 5പ്രോ എത്തുന്നു
- 31 min ago
ബിഎസ്എൻഎല്ലിന് ഇങ്ങനെയും ഒരു പ്ലാനോ? അറിഞ്ഞിരിക്കാം ആനുകൂല്യങ്ങളെക്കുറിച്ച്
- 1 hr ago
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
- 3 hrs ago
ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio
Don't Miss
- Sports
ഇന്ത്യന് നായകനാവാന് അണ്ടര് 19 ലോകകപ്പ് കളിക്കേണ്ട! ഇവര് തെളിയിച്ചു
- Lifestyle
കാഴ്ചശക്തി ഇരട്ടിയാക്കാനും സമ്മര്ദ്ദം കുറക്കാനും നേത്രയോഗ ശീലമാക്കാം
- News
'രാഷ്ട്രപതിയിലൂടെ ബിജെപി അടുത്ത തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു'; രൂക്ഷവിമർശനവുമായി തരൂർ
- Automobiles
മാരുതിയുടെ കുട്ടിക്കുറുമ്പൻ; ഫ്രോങ്ക് ക്രോസ്ഓവറിന്റെ എതിരാളികളും പ്രതീക്ഷിക്കുന്ന വിലയും
- Finance
കെഎസ്എഫ്ഇയിൽ നിന്ന് ചിട്ടിത്തുക സ്വന്തമാക്കാൻ സ്വർണം ജാമ്യമായി നൽകാം; നേട്ടങ്ങളറിയാം
- Movies
'നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു, ഇതൊരു പുണ്യപ്രവൃത്തിയാണ്'; കുടുംബത്തോടൊപ്പം ക്ഷേത്ര സന്നിധിയിൽ ബഷീർ!
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
BSNL: പുതിയ പ്രതിമാസ റീചാർജ് പ്ലാനുകളുമായി ബിഎസ്എൻഎൽ
പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ അതിവേഗം ബഹുദൂരം മുന്നോട്ട് പോകുകയാണ് ബിഎസ്എൻഎൽ ( ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ). കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ അത്രയധികം പുതിയ റീചാർജ് പ്ലാനുകൾ ആണ് ബിഎസ്എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് യൂസേഴ്സിനായി അവതരിപ്പിച്ചത്. സ്വകാര്യ കമ്പനികളുടെ നിരക്ക് വർധനവിൽ അസംതൃപ്തരായവരെ ആകർഷിക്കുകയും സ്വന്തം യൂസർ ബേസ് വളർത്തുകയുമാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. ഇപ്പോഴിതാ രണ്ട് പുതിയ Monthly Recharge Plans കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് BSNL.

ഒരു മാസം വാലിഡിറ്റിയുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ പുതിയതായി അവതരിപ്പിക്കുന്നത്. ഇക്കൂട്ടത്തിലെ ആദ്യ പ്ലാൻ 228 രൂപ വിലയിലും രണ്ടാമത്തെ പ്ലാൻ 239 രൂപ വിലയിലും ആണ് വരുന്നത്. പുതിയ രണ്ട് പ്രീപെയ്ഡ് റീചാർജ് പ്ലാനുകളും ജൂലൈ 1 മുതൽ യൂസേഴ്സിന് ലഭ്യമാക്കിത്തുടങ്ങുമെന്ന് ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. എല്ലാ മാസത്തിലും ഒരേ ദിവസമായിരിക്കും റീചാർജ് തീയതിയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. BSNL പ്രഖ്യാപിച്ച പുതിയ ( Monthly Recharge Plans ) റീചാർജ് പ്ലാനുകളെക്കുറിച്ച് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

BSNL: 228 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
BSNL STV 228 ഉപയോക്താക്കൾക്ക് 2022 ജൂലൈ 1 മുതൽ ലഭ്യമാകും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ പ്ലാൻ അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യം ഓഫർ ചെയ്യുന്നു. പ്രതി ദിനം 2 ജിബി ഡാറ്റയാണ് 228 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നത്. പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 80 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം.

എല്ലാ ദിവസവും 100 എസ്എംഎസുകളും 228 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. ഈ പ്ലാനിന് ഒപ്പം ഗെയിമിങ് ആനുകൂല്യവും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ചലഞ്ചസ് അരീന മൊബൈൽ ഗെയിമിലേക്ക് ഒരു പ്രോഗ്രസീവ് വെബ് ആപ്പ് വഴി ആക്സസും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു.

BSNL: 239 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
BSNL ൽ നിന്നുള്ള 239 രൂപയുടെ പ്രീപെയ്ഡ് പ്ലാനും 2 ജിബി ഡെയിലി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. ഡെയിലി ഡാറ്റ പരിധി കഴിഞ്ഞാൽ ഈ പ്ലാനിലും ഡാറ്റ സ്പീഡ് 80 കെബിപിഎസ് ആയി കുറയും. 239 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും ഓഫർ ചെയ്യുന്നു.

എല്ലാ ദിവസവും 100 എസ്എംഎസുകളും 239 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ യൂസേഴ്സിന് നൽകുന്നു. അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യത്തിന് പുറമെ 10 രൂപ ടോക്ക് ടൈമും ഈ പുതിയ പ്രതിമാസ പ്ലാൻ ഓഫർ ചെയ്യുന്നു. 10 രൂപയുടെ ടോക്ക്ടൈം മൂല്യം യൂസറിന്റെ പ്രധാന അക്കൗണ്ടിലേക്കാണ് ചേർക്കുന്നത്.

ഈ പ്ലാനിന് ഒപ്പം ഗെയിമിങ് ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. 228 രൂപയുടെ പ്ലാനിലേത് പോലെ തന്നെ ചലഞ്ചസ് അരീന മൊബൈൽ ഗെയിമിലേക്കാണ് 239 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനും ആക്സസ് നൽകുന്നത്. ഒരു പ്രോഗ്രസീവ് വെബ് ആപ്പ് വഴിയാണ് ഗെയിമിങ് ആനുകൂല്യം ബിഎസ്എൻഎൽ ലഭ്യമാക്കുന്നത്.

മുകളിൽ സൂചിപ്പിച്ചത് പോലെ, 228 രൂപയുടെയും 239 രൂപയുടെയും പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ ഒരു മാസത്തെ വാലിഡിറ്റിയാണ് ഓഫർ ചെയ്യുന്നത്. വരുന്നത്. മാസത്തിലെ ഒരു പ്രത്യേക ദിവസം ഈ പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന യൂസേഴ്സ് അടുത്ത മാസം അതേ തീയതിയിൽ വീണ്ടും റീചാർജ് ചെയ്യേണ്ടി വരുന്നു.

എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ എന്നിവയുടെ പ്രതിമാസ ഓഫറുകളുമായി മത്സരിക്കുന്നതിനാണ് ഈ രണ്ട് പ്ലാനുകളും ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാത്തരം യൂസേഴ്സിനും അനുയോജ്യമായ നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ അവതരിപ്പിക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ വളരെ കുറഞ്ഞ നിരക്കിൽ എത്തുന്ന ചില ബിഎസ്എൻഎൽ പ്ലാനുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

BSNL: കീശ കാലിയാക്കാത്ത ബിഎസ്എൻഎൽ പ്ലാനുകൾ
BSNL: 49 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ
വില കുറഞ്ഞ പ്ലാൻ വേണമെന്നുള്ളവർക്ക് സെലക്റ്റ് ചെയ്യാവുന്ന ബിഎസ്എൻഎൽ പ്ലാൻ ആണ് 49 രൂപ വിലയുള്ള ഓഫർ. ഒരു ജിബി ഡാറ്റയും ആകർഷകമായ 20 ദിവസത്തെ വാലിഡിറ്റിയും 49 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്ലാൻ മുന്നോട്ട് വയ്ക്കുന്നു. 100 മിനിറ്റ് ആണ് 49 രൂപയുടെ പ്ലാൻ നൽകുന്ന വോയിസ് കോളിങ് ആനുകൂല്യങ്ങൾ. സെക്കൻഡറി സിം കാർഡ് ആയി ബിഎസ്എൻഎൽ കണക്ഷൻ ഉപയോഗിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പ്ലാൻ ആണിത്.

BSNL: 87 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് നൽകുന്ന ഏറ്റവും കുറഞ്ഞ താരിഫിൽ ഉള്ള പ്രതിദിന ഡാറ്റ പ്ലാൻ ആണ് എസ്ടിവി 87. പ്രതിദിനം 1 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. പ്രതിദിന ഡാറ്റ പരിധി കഴിയുന്നതോടെ സ്പീഡ് 40 കെബിപിഎസിലേക്ക് താഴുമെന്നതും അറിഞ്ഞിരിക്കണം. രാജ്യത്തെ മറ്റൊരു ടെലിക്കോം കമ്പനിയും ഇത്ര ചെറിയ വിലയിൽ പ്രതിദിന ഡാറ്റ പ്ലാനുകൾ ഓഫർ ചെയ്യുന്നില്ല എന്ന കാര്യം ഓർക്കണം. 14 ദിവസത്തെ സർവീസ് വാലിഡിറ്റിയാണ് ഈ പ്ലാൻ ബിഎസ്എൻഎൽ യൂസേഴ്സിന് നൽകുന്നത്. അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ദിവസവും 100 എസ്എംഎസുകളും 87 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നു.

BSNL: 99 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ
ഡാറ്റ ആനുകൂല്യം ഒട്ടും ആവശ്യമില്ലാത്ത ആളുകൾക്ക് സെലക്റ്റ് ചെയ്യാവുന്ന ഓഫർ ആണ് 99 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്ലാൻ. 22 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ യൂസേഴ്സിന് നൽകുന്നത്. അൺലിമിറ്റഡ് കോളിങ് ആനുകൂല്യവും 99 രൂപ വില വരുന്ന ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നു. ഡാറ്റ ഉപയോഗം തീരെയില്ലാത്ത വാലിഡിറ്റിയും കോൾ സൌകര്യവും മാത്രം ആവശ്യമുള്ള യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന പ്ലാനുകൾ ആണിവ. ഫീച്ചർ ഫോണുകൾ മാത്രം ഉപയോഗിക്കുന്നവർക്കും ഈ പ്ലാൻ ഉപയോഗപ്രദം ആയിരിക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470