Home
News

നന്നാകാൻ തീരുമാനിച്ച് ബിഎസ്എൻഎൽ; ഉപയോക്താക്കൾക്ക് 4ജി ലഭ്യമാക്കാൻ പുതിയ വഴി പരീക്ഷിക്കുന്നു

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ടെലിക്കോം രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ച് നിർത്താനും മുന്നേറാനും പുതിയ നടപടികളുമായി രംഗത്ത്. ഡൽഹിയിൽ തങ്ങളുടെ ഉപയോക്താക്കൾക്ക് 4ജി ലഭ്യമാക്കുന്നതിനായി പാർട്നർ നെറ്റ്വർക്ക്സ് ആക്സസ് പ്രയോജനപ്പെടുത്തുമെന്ന് ബിഎസ്എൻഎൽ അ‌റിയിച്ചു. ഇതുകൂടാതെ രാജ്യവ്യാപകമായി വരിക്കാ​രെ തട്ടിപ്പ് കോളുകളിൽ നിന്നും മറ്റും രക്ഷപ്പെടുത്തുന്നതിനായി നെറ്റ്‌വർക്ക്-സൈഡ് ആന്റി-സ്പാം, ആന്റി-സ്മിഷിംഗ് പരിരക്ഷ നടപ്പിലാക്കുമെന്ന് ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. മറ്റൊരു മുന്നേറ്റം ഇ-സിമ്മിന്റെ കാര്യത്തിലാണ്. തമിഴ്‌നാട് സർക്കിളിൽ ഇ-സിം സേവനങ്ങൾ സോഫ്റ്റ്-ലോഞ്ച് ചെയ്‌തായി ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് സിമ്മുകളെ അപേക്ഷിച്ച് ഇൻസ്റ്റന്റ് സിം-ലെസ് ആക്ടിവേഷൻ, ഡ്യുവൽ-സിം ഫ്ലെക്സിബിലിറ്റി, മെച്ചപ്പെട്ട സുരക്ഷ എന്നിവ നൽകുന്നു.

എന്താണ് ബിഎസ്എൻഎൽ അ‌വതരിപ്പിച്ച 4ജി-ആസ്-എ-സർവീസ്

ഒരു ടെലികമ്മ്യൂണിക്കേഷൻ കമ്പനി സ്വന്തം നെറ്റ്‌വർക്കിനെ മാത്രം ആശ്രയിക്കുന്നതിനുപകരം, ഒരു പങ്കാളിയുടെ അടിസ്ഥാന സൗകര്യങ്ങൾ വഴി ഉപഭോക്താക്കൾക്ക് 4G നെറ്റ്‌വർക്ക് ആക്‌സസ് നൽകുന്ന ഒരു സേവന വിതരണ സമീപന രീതിയാണ് ഇത്. അ‌തായത് ഡൽഹിയിൽ ബിഎസ്എൻഎല്ലിന് 4ജി ടവർ ഇല്ലെങ്കിൽപ്പോലും പാർട്നർ നെറ്റ്വർക്കുകളെ പ്രയോജനപ്പെടുത്തി 4ജി-ആസ്-എ-സർവീസ് വഴി വരിക്കാർക്ക് 4ജി സേവനങ്ങൾ ലഭ്യമാക്കുന്നു.

നന്നാകാൻ തീരുമാനിച്ച് BSNL; 4G ലഭ്യമാക്കാൻ പുതിയ വഴി പരീക്ഷിക്കുന്നു

അ‌തായത് ഡൽഹിയിൽ "4ജി-ആസ്-എ-സർവീസ്" മോഡലിന് കീഴിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ നടപടിയിലൂടെ നഗരത്തിൽ ബിഎസ്എൻഎൽ വരിക്കാർക്ക് വ്യാപക 4ജി കവറേജ് ഉടനടി ലഭ്യമാകുന്നു. ഒരു വശത്ത് പാർട്നർ നെറ്റ്വർക്കുകൾ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചെങ്കിലും മറുവശത്ത് സ്വന്തം നിലയിൽ 4ജി ടവറുകൾ സ്ഥാപിക്കുന്നത് ബിഎസ്എൻഎൽ തുടരും.

വരിക്കാ​രെ സംബന്ധിച്ചിടത്തോളം പാർട്നർ നെറ്റ്വർക്ക് ഉപയോഗിച്ച് 4ജി നൽകാനുള്ള ബിഎസ്എൻഎല്ലിന്റെ തീരുമാനം ഏറെ ആശ്വാസകരമാണ്. കാരണം ബിഎസ്എൻഎൽ രാജ്യവ്യാപകമായി 4ജി എത്തിക്കാൻ ഇനിയും ഒരുപാട് സമയം എടുത്തേക്കും. എന്നാൽ അ‌തുവരെ കാത്തിരിക്കാതെ അ‌തിവേഗം 4ജി സേവനങ്ങൾ ലഭ്യമാകാൻ ബിഎസ്എൻഎൽ വരിക്കാർക്ക് ഈ നീക്കം ഉപകാരപ്പെടും. അ‌ധികം ​വൈകാതെ മറ്റ് ടെലിക്കോം സർക്കിളുകളിലേക്കും ബിഎസ്എൻഎൽ ഇത് വ്യാപിപ്പിച്ചേക്കും.

നന്നാകാൻ തീരുമാനിച്ച് BSNL; 4G ലഭ്യമാക്കാൻ പുതിയ വഴി പരീക്ഷിക്കുന്നു

"ഇന്ന് മുതൽ, ഡൽഹിയിലെ പുതിയ ബി‌എസ്‌എൻ‌എൽ ഉപഭോക്താക്കൾക്ക് വോയ്‌സ്, ഹൈ-സ്പീഡ് ഡാറ്റ എന്നിവയ്‌ക്കായി വിശ്വസനീയമായ ബി‌എസ്‌എൻ‌എൽ 4G-ആസ്-എ-സർവീസ് മോഡൽ ഉപയോഗിച്ച് നഗരവ്യാപകമായ കവറേജ് ഉടനടി ഉറപ്പാക്കുന്നു, അതേസമയം തന്നെ, സ്വന്തം തദ്ദേശീയ നെറ്റ്‌വർക്ക് നിർമ്മിക്കുന്നു," എന്ന് ബി‌എസ്‌എൻ‌എൽ സി‌എം‌ഡി എ റോബർട്ട് ജെ രവി പറഞ്ഞതായി 2025 ഓഗസ്റ്റ് 15 ലെ പി‌ടി‌ഐ റിപ്പോർട്ട് പറയുന്നു.

വരും വർഷങ്ങളിൽ ടെലികോം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 47,000 കോടി രൂപ കൂടി നിക്ഷേപിക്കാൻ തയാറെടുക്കുന്നതായും ബിഎസ്എൻഎൽ അ‌റിയിച്ചിട്ടുണ്ട്. കൂടാതെ മൊബൈൽ ഉപഭോക്താക്കൾക്കായി രാജ്യവ്യാപകമായി നെറ്റ്‌വർക്ക്-സൈഡ് ആന്റി-സ്പാം, ആന്റി-സ്മിഷിംഗ് പരിരക്ഷ നടപ്പിലാക്കുമെന്നും ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നു. ബി‌എസ്‌എൻ‌എൽ സർക്കിളുകളിലുടനീളം ഈ സേവനം വ്യാപിപ്പിക്കുന്നതായി കമ്യൂണിക്കേഷൻ മന്ത്രാലയം 2025 ഓഗസ്റ്റ് 14 വ്യാഴാഴ്ച പ്രഖ്യാപിച്ചു.

എന്താണ് നെറ്റ്‌വർക്ക്-സൈഡ് ആന്റി-സ്പാം, ആന്റി-സ്മിഷിംഗ് പ്രൊട്ടക്ഷൻ

ബിഎസ്എൻഎൽ മൊ​ബൈൽ ഉപയോക്താക്കളെ ഓൺ​ലൈൻ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാനുള്ള ഒരു നീക്കമാണ് ഇത്. ഉപയോക്താക്കളുടെ ഫോണിലേക്ക് വരുന്ന വ്യാജ എസ്എംഎസ്, ഫിഷിംഗ് URL എന്നിവയെ ഈ സിസ്റ്റം തടയുന്നു, അതുവഴി ഉപയോക്താക്കൾക്ക് തട്ടിപ്പ് ലിങ്കുകൾ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു. ഇന്ത്യ ആസ്ഥാനമായുള്ള ക്ലൗഡ് കമ്മ്യൂണിക്കേഷൻസ് ദാതാവായ തൻലയുമായി സഹകരിച്ചുകൊണ്ടാണ് ബിഎസ്എൻഎൽ ഈ സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.

നന്നാകാൻ തീരുമാനിച്ച് BSNL; 4G ലഭ്യമാക്കാൻ പുതിയ വഴി പരീക്ഷിക്കുന്നു

എഐ, മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, റെപ്യൂട്ടേഷൻ ഇന്റലിജൻസ്, ലിങ്ക് എക്സ്പാൻഷൻ എന്നിവ സംയോജിപ്പിച്ച് തത്സമയം ഭീഷണികൾ കണ്ടെത്താൻ ഈ സിസ്റ്റത്തിന് സാധിക്കും. അ‌നാവശ്യ വാണിജ്യ കമ്യൂണിക്കേഷനുകൾ തടയുന്നതിന് ബ്ലോക്ക്‌ചെയിൻ അധിഷ്ഠിത ഡി‌എൽ‌ടി സിസ്റ്റവുമായും ഈ ടെക്നോളജി സംയോജിപ്പിച്ചിരിക്കുന്നു. നാല് പ്രൊപ്രൈറ്ററി എഐ/എംഎൽ എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോം, സ്മിഷിംഗിനെതിരെ 99 ശതമാനത്തിലധികം റിസൾട്ട് ലഭിക്കും വിധം രൂപകൽപ്പന ചെയ്‌തിരിക്കുന്നു

ബിഎസ്എൻഎൽ ഇ-സിം

തമിഴ്‌നാട് സർക്കിളിൽ ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം ഇ-സിം സേവനങ്ങൾ സോഫ്റ്റ്-ലോഞ്ച് ചെയ്‌തിരിക്കുന്നു. ഫിസിക്കൽ സിം കാർഡ് ഇല്ലാതെ മൊബൈൽ കണക്ഷനുകൾ ആക്ടിവേറ്റ് ​ചെയ്യാൻ ഇ-സിം സേവനം അനുവദിക്കുന്നു. ഇ-സിം പിന്തുണയ്ക്കുന്ന ഡി​വൈസും വാലിഡായ ഐഡി പ്രൂഫും ഉപയോഗിച്ച് ബി‌എസ്‌എൻ‌എൽ കസ്റ്റമർ സർവീസ് സെന്ററുകളിലെത്തി ഇ-സിം ആക്ടിവേറ്റ് ചെയ്യാം. ഇതിനായി ഡിജിറ്റൽ കെ‌വൈ‌സി പരിശോധന പൂർത്തിയാക്കുകയും ഇ-സിം പ്രൊഫൈൽ ഡൗൺലോഡ് ചെയ്യുന്നതിന് വൺ​ടൈം ക്യുആർ കോഡ് നൽകുകയും വേണം.

More from GizBot

Best Mobiles in India

English summary
BSNL has announced 4G-as-a-Service in Delhi, e-SIM in Tamil Nadu and Anti-Spam Protection nationwide. 4G-as-a-Service is a service delivery approach where a telecommunications company provides 4G network access to its customers through a partner's infrastructure, rather than relying solely on its own network.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X