ബിഎസ്എന്‍എല്‍ 85 രൂപയ്ക്ക് 180 ദിവസം വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ!

Written By:

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പുതിയ പ്ലാനുമായി എത്തിയിരിക്കുകയാണ്. അങ്ങനെ ഏറ്റവും ചെറിയ രൂപയ്ക്കും ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് വന്‍ ഓഫറുകള്‍ നല്‍കിത്തുടങ്ങി.

ബിഎസ്എന്‍എല്‍ 85 രൂപയ്ക്ക് 180 ദിവസം വാലിഡിറ്റി അണ്‍ലിമിറ്റഡ് ഡാറ്റ!

ബിഎസ്എന്‍എന്‍ ന്റെ പുതിയ പ്ലാനിന്റെ പേരാണ് 'അനന്യ'. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ പ്ലാന്‍ നല്‍കുന്നത്. ഈ പ്ലാനിനെ കുറിച്ച് കൂടുതല്‍ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എംആര്‍പി (MRP)

ബിഎസ്എന്‍എല്‍ ന്റെ ഈ വൗച്ചര്‍ പ്ലാനിന്റെ വില 85രൂപയാണ്.

ഓണ്‍നെറ്റ്/ ഓഫ്‌നെറ്റ്

ഫ്രീ വോയിസ് കോള്‍ ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ നെറ്റ് 30 ദിവസത്തിനുളളില്‍ ഉപയോഗിക്കാം. കൂടാതെ ഏതു നെറ്റ്‌വര്‍ക്കിലേക്കും 30 മിനിറ്റ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ചെയ്യാം.

ലോക്കല്‍/ എസ്റ്റിഡി

ലോക്കല്‍/ എസ്റ്റിഡി മൊബൈല്‍ ഓണ്‍നെറ്റ്/ ഓഫ്-നെറ്റ്, ഫിക്‌സഡ് ഓണ്‍-നെറ്റ്, ഓഫ്-നെറ്റ് 0.8 പൈസ/ പെര്‍ സെക്കന്‍ഡ്.

പ്ലാന്‍ വാലിഡിറ്റി

180 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. റീച്ചാര്‍ജ്ജ് ചെയ്ത് 30 ദിവസം കഴിഞ്ഞാല്‍ 200 ഫ്രീ എസ്എംഎസ് ലഭിക്കുന്നു. കൂടാതെ വാലിഡിറ്റി കഴിയുന്നതു വരെ 200 എസ്എംഎസ് ഓരോ മാസവും നിങ്ങളുടെ അക്കൗണ്ടില്‍ ക്രഡിറ്റാകുന്നു. ഡാറ്റയോ, ഫ്രീ മിനിറ്റോ അല്ല, എസ്എംഎസ് മാത്രമാണ് ക്രഡിറ്റാകുന്നത്.

ഫ്രീ ഡാറ്റ/ എസ്എംഎസ്

50എംബി 3ജി ഫ്രീ ഡാറ്റയാണ് ഈ പ്ലനിനു നല്‍കുന്നത്.

പ്ലാന്‍ ലഭ്യമാകുന്നത്

ബിഎസ്എന്‍എല്‍ കര്‍ണാടകയില്‍ മാത്രമാണ് ഈ പ്ലാന്‍ ലഭ്യമാകുന്നത്. എസ്എംഎസ് വഴിയും ഈ പ്ലാന്‍ നിങ്ങള്‍ക്ക് റീച്ചാര്‍ജ്ജ് ചെയ്യാം. അതിനായി 'PLAN ANANYA' എന്ന് 121 ലേക്ക് എസ്എംഎസ് അയക്കുക. അതിനായി നിങ്ങളുടെ മൊബൈലില്‍ 85 രൂപ മിനിമം ബാലന്‍സ് ഉണ്ടായിരിക്കണം.

50 പൈസ

ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് 200എസ്എംഎസ് കഴിഞ്ഞാല്‍ ഓരോ എസ്എംഎസ്‌നും 50 പൈസ വീതം ഈടാക്കുന്നതാണ്.

ബിഎസ്എന്‍എല്‍ 339 പ്ലാന്‍

ബിഎസ്എന്‍എല്‍ 339 പ്ലാനില്‍ 3ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. ഇതില്‍ 25 മിനിറ്റ് ഓഫ്‌നെറ്റ് കോളിങ്ങ് ഉള്‍പ്പെടെ 28 ദിവസമാണ് വാലിഡിറ്റി.

ബിഎസ്എന്‍എല്‍ 333 പ്ലാന്‍

ബിഎസ്എന്‍എല്‍ 333 പ്ലാനില്‍ 3ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. 90 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.

ബിഎസ്എന്‍എല്‍ 395 പ്ലാന്‍

ബിഎസ്എന്‍എല്‍ 395 പ്ലാനില്‍ 2ജിബി ഡാറ്റ പ്രതിദിനം ലഭിക്കുന്നു, കൂടാതെ 1800 ഓഫ്-നെറ്റ് മിനിറ്റും 71 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

ബിഎസ്എന്‍എല്‍ 99 പ്ലാന്‍

ഈ പ്ലാനില്‍ 250 എംബി ഡാറ്റയാണ് ഇപ്പോള്‍ നല്‍കുന്നത്. എന്നാല്‍ ഇതിനു മുന്‍പ് ഒരു ഡാറ്റയും ഇതില്‍ ഇല്ലായിരുന്നു.

ബിഎസ്എന്‍എല്‍ 225 പ്ലാന്‍

250 എംബി ഡാറ്റയില്‍ നിന്നും 1000 എംബി ഡാറ്റയാക്ക് കൂട്ടിയിട്ടുണ്ട് ഈ പ്ലാനില്‍.

ബിഎസ്എന്‍എല്‍ 325 പ്ലാന്‍

250എംബി ഡാറ്റയില്‍ നിന്നും 2000എംബി ഡാറ്റയാണ് ഈ പ്ലാനില്‍ ബിഎസ്എന്‍എല്‍ ഇപ്പോള്‍ നല്‍കുന്നത്.

ബിഎസ്എന്‍എല്‍ 525 പ്ലാന്‍

ഈ പ്ലാനില്‍ 500എംബി ഡാറ്റക്കു പകരം ഇപ്പോള്‍ 3000എംബി ഡാറ്റയാണ് നല്‍കുന്നത്.

ബിഎസ്എന്‍എല്‍ 725 പ്ലാന്‍

ഈ പ്ലാനില്‍ 500എംബി ഡാറ്റയില്‍ നിന്നും 1000എംബി ഡാറ്റയാക്കി ഉയര്‍ത്തിയിട്ടുണ്ട് ഇപ്പോള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
BSNL has announced ‘Ananya,’ for prepaid customers at Rs. 85.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot