Home
News

ഡിസംബർ ആയില്ലേ, ഈ ബിഎസ്എൻഎൽ പ്ലാൻ പിടിച്ചോ! 600GB ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും ഉറപ്പിക്കാം

കണ്ണടച്ച് തുറക്കും വേഗത്തിൽ ഇതാ ഡിസംബർ എത്തിയിരിക്കുന്നു, 2024 വിടപറയാൻ പോകുകയാണ്... അ‌തിനിനി ആഴ്ചകളുടെ അ‌കലം മാത്രം. ഈ വർഷത്തോട് വിട പറയാൻ മാത്രമല്ല, അ‌ടുത്ത വർഷത്തെ വരവേൽക്കാനും നമ്മൾ തയാറാകേണ്ടിയിരിക്കുന്നു. ടെലിക്കോം വരിക്കാരെ സംബന്ധിച്ചിടത്തോളം അ‌ടുത്ത ഒരു വർഷത്തേക്കുള്ള മികച്ച പ്ലാനുകൾ തെരഞ്ഞെടുക്കാൻ ഇപ്പോഴേ അ‌ന്വേഷണങ്ങൾ തുട​ങ്ങാവുന്നതാണ്. സ്വകാര്യ ടെലിക്കോം കമ്പനികളുടെ വരിക്കാരായി തുടരുന്നവർക്ക് വാർഷിക പ്ലാനുകൾ ഇത്തവണ അ‌ൽപ്പം കടുപ്പമാണ്, കാരണം ടെലിക്കോം പ്ലാനുകളുടെ നിരക്ക്​ മൊത്തത്തിൽ കൂടിയതുകൊണ്ട് വാർഷിക പ്ലാനുകൾക്കും വൻ നിരക്ക് വർധന ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ വർഷം 3000 താഴെ വിലയിൽ സ്വകാര്യ ടെലിക്കോം കമ്പനികളുടെ വാർഷിക റീച്ചാർജ് പ്ലാനുകൾ ലഭ്യമായിരുന്നു. എന്നാൽ നിരക്ക് വർധനയ്ക്ക് ശേഷം ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ ഏറ്റവും കുറഞ്ഞ വാർഷിക പ്ലാനിന് 3599 രൂപ നൽകണം. ഇത് കഴിഞ്ഞ വർഷത്തെ വിലയെക്കാൾ ഏതാണ്ട് 600 രൂപയോളം കൂടുതലാണ്.

ഡിസംബർ ആയി, ഈ BSNL പ്ലാൻ പിടിച്ചോ! 600GB ഡാറ്റയും കോളിങ്ങും ഉറപ്പ്

ഏത് കമ്പനിയുടെ വരിക്കാരനായാലും ശരി, മൊ​ബൈൽ റീച്ചാർജിനെ സംബന്ധിച്ചിടത്തോളം വാർഷിക പ്ലാനുകളാണ് എപ്പോഴും ലാഭകരം. ഇടയ്ക്കിടെ ഉണ്ടാകുന്ന നിരക്ക് വർധന, ഇടയ്ക്കിടെ റീച്ചാർജ് ചെയ്യാനുള്ള മെനക്കേട് എന്നിവ ഒഴിവാക്കാനും സാമ്പത്തികപരമായ ലാഭം നേടാനും വാർഷിക റീച്ചാർജ് പ്ലാനുകളാണ് നല്ലത്. ഡിസംബർ- ജനുവരി മാസങ്ങളിലാണ് കൂടുതൽ പേരും വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കാൻ മുന്നിട്ടിറങ്ങാറുള്ളത്.

ഇന്ത്യയിലെ ടെലിക്കോം കമ്പനികളുടെ കൂട്ടത്തിൽ നിരക്ക് ഉയർത്താത്ത് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ മാത്രമാണ്. അ‌ടുത്തെങ്ങും നിരക്ക് വർധിപ്പിക്കില്ല എന്ന് ബിഎസ്എൻഎൽ അ‌റിയിച്ചിട്ടുണ്ട്. എങ്കിലും ബിഎസ്എൻഎൽ വാർഷിക പ്ലാൻ റീച്ചാർജ് ചെയ്ത് വയ്ക്കുന്നത് ഒരു മികച്ച നീക്കമാകാൻ സാധ്യതയുണ്ട്. കാരണം, 2025ൽ ബിഎസ്എൻഎൽ 5ജി അ‌വതരിപ്പിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയത്ത് ചിലപ്പോൾ നിരക്കുകളിൽ ചെറിയ വർധന ഉണ്ടായേക്കാം.

ഡിസംബർ ആയി, ഈ BSNL പ്ലാൻ പിടിച്ചോ! 600GB ഡാറ്റയും കോളിങ്ങും ഉറപ്പ്

300 ദിവസത്തിന് മുകളിൽ വാലിഡിറ്റിയുള്ള നിരവധി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ കുറഞ്ഞ നിരക്കിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ അ‌ത്യാവശ്യം ഡാറ്റ ഉപയോഗവും അ‌ൺലിമിറ്റഡ് കോളിങ്ങും സഹിതം 355 ദിവസ വാലിഡിറ്റി ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ഏറ്റവും അ‌നുയോജ്യമായ പ്ലാൻ 1999 രൂപയുടെ ബിഎസ്എൻഎൽ വാർഷിക പ്ലാനാണ്.

ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ ഒരു വർഷത്തേക്ക് വാഗ്ദാനം ചെയ്യുന്നു എന്നതാണ് 1999 രൂപയുടെ ബിഎസ്എൻഎൽ വാർഷിക പ്ലാനിനെ വേറിട്ട് നിർത്തുന്നത്. സാധാരണ ഡാറ്റ ഉപയോഗം മാത്രമുള്ള ഒരു ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ഇത് മികച്ച വാർഷിക റീച്ചാർജ് ഓപ്ഷനാണ്. മുടക്കുന്ന തുകയെക്കാൾ മൂല്യമുള്ള സേവനങ്ങൾ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

1999 രൂപയുടെ ബിഎസ്എൻഎൽ വാർഷിക പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 365 ദിവസ വാലിഡിറ്റിയിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ ചീപ് റേറ്റിൽ ലഭിക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രധാന നേട്ടം. അ‌ൺലിമിറ്റഡ് കോളിങ് 600ജിബി ബൾക്ക് ഡാറ്റ, ദിവസം 100 സൗജന്യ എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

ഡിസംബർ ആയി, ഈ BSNL പ്ലാൻ പിടിച്ചോ! 600GB ഡാറ്റയും കോളിങ്ങും ഉറപ്പ്

ഇതിൽ എത്തുന്നത് 600GB ബൾക്ക് ഡാറ്റയാണ് എന്നതിനാൽ തന്നെ ഉപയോഗിക്കാത്ത ദിവസത്തെ ഡാറ്റ പാഴായി പോകുന്നില്ല. മാത്രമല്ല ഡാറ്റ കൂടുതൽ ഉപയോഗിക്കേണ്ട അ‌വസരങ്ങളിൽ പരിധിയില്ലാതെ ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും. ബിഎസ്എൻഎൽ ട്യൂൺസ് ഉൾപ്പെടെ ചില അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്. വിശദമായ ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ലഭ്യമാണ്. മാത്രമല്ല ആപ്പ് വഴി റീച്ചാർജ് ചെയ്താൽ 40 രൂപയോളം (2%) ഡിസ്കൗണ്ടും ലഭിക്കും.

More from GizBot

Best Mobiles in India

English summary
The BSNL Rs 1999 prepaid plan is a great option for those looking for recharge plans for 2025. What sets the BSNL Rs 1999 annual plan apart is that it offers data and calling benefits at the lowest rates for a year. This is a great annual recharge option for a user with only moderate data usage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X