ഫ്രന്‍സിസിനെ ഞെട്ടിച്ച് ബി.എസ്.എന്‍.എല്‍; 114 വര്‍ഷത്തെ ബില്ലടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്

Posted By:

നൂറ്റാണ്ടു കാലത്തെ ബില്ലടയ്ക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്താവിന് ബി.എസ്.എന്‍.എല്‍. നോട്ടീസ്. അടച്ചില്ലെങ്കില്‍ കണക്ഷന്‍ റദ്ദാക്കുമെന്നും നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിയും. സി.എ. ഫ്രന്‍സിസസ് എന്ന ഉപഭോക്താവിനാണ് 114 വര്‍ഷത്തെ കുടശിക അടച്ചു തീര്‍ക്കാന്‍ ആവശ്യപ്പെട്ട് ബി.എസ്.എന്‍.എല്ലിന്റെ നോട്ടീസ് ലഭിച്ചത്.

30.12.1899 മുതലുള്ള കുടിശിക മൂന്നു മാസത്തിനുള്ളില്‍ അടച്ചു തീര്‍ക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ആദ്യം ഒരുമാസത്തോളം ഇക്കാര്യം ആവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍. കോള്‍സെന്ററില്‍ നിന്ന് ഫോണ്‍ കോളുകള്‍ വന്നിരുന്നു. എന്നാല്‍ ഫ്രന്‍സിസ് കാര്യമാക്കിയില്ല.

ബി.എസ്.എന്‍.എല്‍. ഉപഭോക്താവിന് 114 വര്‍ഷത്തെ ബില്ലടയ്ക്കാന്‍ നോട്ടീസ്

കാരണം അതുവരെയുള്ള ബില്‍ കൃത്യമായി അടച്ചിരുന്നു. ഒക്‌ടോബറില്‍ രണ്ടു തവണയായി 1000 രൂപ അടച്ചതായി ഫ്രാന്‍സിസ് പറഞ്ഞു. ഒക്‌ടോബര്‍ 19-ന് 800 രൂപയും 28-ന് 200 രൂപയുമാണ് അടച്ചത്. ആ മാസത്തെ ബില്ലനുസരിച്ച് 19 രൂപ അധികമാണ്്.

കുടിശിക തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട വിളിച്ച കസ്റ്റമര്‍ കെയര്‍ ജീവനക്കാരെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ബില്‍ അടച്ചിട്ടുണ്ടെങ്കില്‍ അവരുടെ കോള്‍ അവഗണിക്കാനായിരുന്നു മറുപടി.

എന്നാല്‍ അതിനു പിന്നാലെയാണ് ഫ്രന്‍സിസിനെ ഞെട്ടിച്ചുകൊണ്ട് 30.12.1899 മുതലുള്ള കുടിശിക തീര്‍ക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.എന്‍.എല്‍. നോട്ടീസ് അയച്ചത്. മാത്രമല്ല, താല്‍കാലികമായി അദ്ദേഹത്തിന്റെ കണക്ഷന്‍ റദ് ചെയ്തിരിക്കുകയാണെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റെ കണക്ഷന് ഇപ്പോഴും യാതൊരു കുഴപ്പവുമില്ലെന്ന് ഫ്രന്‍സിസ് പറയുന്നു.

നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍. ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ നോട്ടീസില്‍ എഴുതിയിരിക്കുന്ന, ഇതിനോടകം ബില്‍ അടച്ചുകഴിഞ്ഞു എങ്കില്‍ നോട്ടീസ് അവഗണിക്കുക (‘if you have already paid your bill by now, please ignore this') എന്ന വാചകം കാണിച്ച് കൈയൊഴിയുകയായിരുന്നു.

പിന്നീട് ബില്‍ അടക്കുകയോ കണക്ഷന്‍ റദ്ദാക്കുകയോ ഉണ്ടായില്ലെന്നും ഫ്രന്‍സിസ് പറഞ്ഞു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot