ലാഭത്തിൽ മുങ്ങി നിവരാം! അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ... ഒരു ബിഎസ്എൻഎൽ സംഭവം
പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ നല്ല തീരുമാനങ്ങൾ എടുത്തുകൊണ്ട് തുടങ്ങാൻ ആളുകൾ ആഗ്രഹിക്കാറുണ്ട്. അങ്ങനെയുള്ളവർ മറ്റ് പല വിഷയങ്ങളിലും എന്ന പോലെ റീച്ചാർജിന്റെ കാര്യത്തിലും മികച്ച തീരുമാനങ്ങൾ എടുക്കാൻ ശ്രദ്ധിക്കുക. തങ്ങളുടെ പ്രദേശത്ത് ഏത് ടെലിക്കോം കമ്പനിയാണ് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നത് എന്ന് മനസിലാക്കി വേണം മുന്നോട്ട് പോകാൻ. അത് ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിങ്ങനെ ഏതുമാകാം. ഈ പറഞ്ഞ കമ്പനികൾക്കെല്ലാം കേരളത്തിൽ ശക്തികേന്ദ്രങ്ങളും ശക്തിയില്ലാത്ത സ്ഥലങ്ങളും ഉണ്ട്. അതിനാൽ നമ്മുടെ പ്രദേശത്ത് ആരാണ് മോശമല്ലാത്ത സേവനങ്ങൾ നൽകുന്നത് എന്ന് അന്വേഷിച്ച് ആ കമ്പനിക്കൊപ്പം കൂടുന്നതാകും മികച്ച തീരുമാനം.
നെറ്റ്വർക്ക് നിലവാരം കഴിഞ്ഞാൽ പരിഗണിക്കാവുന്ന മറ്റൊരു ഘടകം ടെലിക്കോം നിരക്കാണ്. അക്കാര്യത്തിൽ ഇന്ന് ഇന്ത്യയിൽ ഏറ്റവും മികച്ചുനിൽക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ആണ്. ഒന്നോ രണ്ടോ പ്ലാനുകളല്ല ഏത് ബിഎസ്എൻഎൽ പ്ലാനും സമാന നിരക്കിലുള്ള സ്വകാര്യ കമ്പനികളുടെ പ്ലാനുകളെക്കാൾ ആനുകൂല്യങ്ങളിലും വിലക്കുറവിലും മികച്ചുനിൽക്കും.

അങ്ങനെയുള്ള ബിഎസ്എൻഎല്ലിന്റെ ഓരോ പ്ലാനും ഓരോ സംഭവമാണ്. അതായത് അവ സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകളെ തകർത്തെറിച്ച വീരന്മാരാണ്. മികച്ച പ്ലാനുകൾ ഒരുപാട് ഉള്ളതിനാൽ ഏത് പ്ലാൻ തെരഞ്ഞെടുക്കണമെന്ന് ചിലർക്ക് ഒരു കൺഫ്യൂഷൻ തോന്നിയേക്കാം. അങ്ങനെയെങ്കിൽ 80 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ബിഎസ്എൻഎല്ലിന്റെ 485 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഒരു മികച്ച ഓപ്ഷനാണ്.
മികച്ച ആനുകൂല്യങ്ങൾ ലഭിക്കും എന്നുമാത്രമല്ല, അത് മികച്ച ലാഭനിരക്കിൽ ലഭിക്കുകയും ചെയ്യും എന്നതാണ് ഈ 485 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത. കുറഞ്ഞ നിരക്കിൽ ഏറ്റവും മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം മികച്ചൊരു റീച്ചാർജ് ഓപ്ഷനാണ് ഇത്.

ബിഎസ്എൻഎൽ 485 രൂപ പ്രീപെയ്ഡ് പ്ലാൻ: 80 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് കോളിങ് സൗകര്യം, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 485 രൂപയ്ക്ക് അൺലിമിറ്റഡ് കോളിങ് സഹിതം 80 ദിവസ വാലിഡിറ്റി കിട്ടുന്നു എന്നത് തന്നെ സ്വകാര്യ കമ്പനികളുടെ പ്ലാനുകളെ അപേക്ഷിച്ച് വലിയ നേട്ടമാണ്.
485 രൂപയ്ക്ക് 80 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ് തന്നെ വൻ ലാഭമാണ് എങ്കിൽ ഇതിൽ 2ജിബി പ്രതിദിന ഡാറ്റയും അടങ്ങുന്നു എന്നത് ബംപർ ലാഭമാണ്. സ്വകാര്യ കമ്പനികളുടെ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്തുന്ന പ്രധാന ഘടകമാണ് ഡാറ്റ. എന്നാലിവിടെ വെറും 485 രൂപയ്ക്ക് 2ജിബി പ്രതിദിന ഡാറ്റ പുഷ്പം പോലെ ബിഎസ്എൻഎൽ നൽകുന്നു. അതിനാൽ ബിഎസ്എൻഎൽ ഒരു സംഭവം തന്നെ!
ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി ഈ പ്ലാൻ റീച്ചാർജ് ചെയ്താൽ 2ശതമാനം ഡിസ്കൗണ്ട് ലഭ്യമാകും. അതുവഴി 10 രൂപയ്ക്കടുത്ത് ലാഭിക്കാം. അതായത് ആപ്പിൽ ഈ പ്ലാനിന് 475 രൂപ 30 പൈസ നൽകിയാൽ മതി. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 6 രൂപ 06 പൈസ വരും. ജിയോ അടക്കമുള്ള സ്വകാര്യ കമ്പനികളുടെ പ്ലാനുകൾ പരിശോധിച്ചാൽ ഇതിന്റെ ഇരട്ടിയിലധികം രൂപ വിലയിലാണ് ഇതേ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








