Home
News

എതിരാളികൾ ഏഴയലത്ത് അ‌ടുക്കില്ല, പരസ്പരം മത്സരിച്ച് ആനുകൂല്യം നൽകി ബിഎസ്എൻഎൽ പ്ലാനുകൾ

മറ്റ് ഏത് മേഖലയിലും എന്നപോലെ ടെലിക്കോം മേഖലയിലും മത്സരം ശക്തമാണ്. എതിരാളികൾ നൽകുന്നതിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് വരിക്കാരുടെ പ്രീതി പിടിച്ചുപറ്റാനും എതിരാളികളുമായുള്ള മത്സരത്തിൽ മുന്നിലെത്താനും ടെലിക്കോം കമ്പനികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ നിലവിൽ ഇന്ത്യയിൽ കുറഞ്ഞ നിരക്കിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന റീച്ചാർജ് പ്ലാനുകൾ നൽകുന്നതിൽ ബിഎസ്എൻഎല്ലിനെ (BSNL) തോൽപ്പിക്കാൻ ആരുംതന്നെയില്ല. 4ജി ഇനിയും ഒരുപാട് സ്ഥലങ്ങളിൽ എത്തിക്കാനുണ്ട് എന്നതും 5ജി അ‌വതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ബിഎസ്എൻഎല്ലിന്റെ പോരായ്മയാണ്. ഈ കുറവ് നിലനിൽക്കെത്തന്നെ ഏറ്റവും ലാഭകരമായ റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാക്കിക്കൊണ്ട് ഇപ്പോൾ ബിഎസ്എൻഎൽ ജനങ്ങൾക്കിടയിൽ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നു.

ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ ടെലിക്കോം കമ്പനികൾ ജൂ​ലൈയിൽ തങ്ങളുടെ റീച്ചാർജ് പ്ലാനുകളുടെ നിരക്കുകൾ വർധിപ്പിച്ചു. ഇതോടെ ഈ കമ്പനികളുടെ വരിക്കാരായി തുടരുന്നവർ റീച്ചാർജിനായി കൂടുതൽ പണം മുടക്കേണ്ട അ‌വസ്ഥ വന്നു. എന്നാൽ ഈ ഘട്ടത്തിലും ബിഎസ്എൻഎൽ കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് തുടർന്നു.

പരസ്പരം മത്സരിച്ച് ആനുകൂല്യം നൽകി ബിഎസ്എൻഎൽ പ്ലാനുകൾ

അ‌തോടെ നിരവധി ആളുകൾ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളെ ശ്രദ്ധിക്കാൻ തുടങ്ങുകയും അ‌വ നൽകുന്ന ആനുകൂല്യങ്ങൾ കണ്ട് ആകൃഷ്ടരായി ബിഎസ്എൻഎല്ലിലേക്ക് എത്താൻ തുടങ്ങുകയും ചെയ്തു. വിവിധ വാലിഡിറ്റികളിൽ ആകർഷകമായ നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ വാർഷിക പ്ലാനുകൾ എന്ന നിലയിൽ രണ്ട് പ്ലാനുകളാണ് ഏറെ ശ്രദ്ധ നേടിയിട്ടുള്ളത്.

സാധാരണയായി റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ വിവിധ ടെലിക്കോം കമ്പനികൾക്കിടയിലാണ് മത്സരം കാണുക. എന്നാലിവിടെ മികച്ച ആനുകൂല്യം നൽകുന്നതിൽ ബിഎസ്എൻഎല്ലിന്റെ വാർഷിക പ്ലാനകൾ പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് കാണാനാകുക. 2399 രൂപ, 2999 രൂപ എന്നീ നിരക്കുകളിലാണ് ബിഎസ്എൻഎല്ലിന്റെ ഈ വാർഷിക പ്ലാനുകൾ എത്തുന്നത്.

പരസ്പരം മത്സരിച്ച് ആനുകൂല്യം നൽകി ബിഎസ്എൻഎൽ പ്ലാനുകൾ

2399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 395 ദിവസത്തെ സേവന വാലിഡിറ്റിയോടെയാണ് വരുന്നത്, 2999 രൂപ പ്ലാനിന് 365 ദിവസത്തെ സേവന വാലിഡിറ്റിയുണ്ട്. മറ്റ് കമ്പനികളുടെ വാർഷിക പ്ലാനുകളുടെ നിരക്കുകളും ആനുകൂല്യങ്ങളും പരിഗണിച്ചാൽ ഈ രണ്ട് ബിഎസ്എൻഎൽ വാർഷിക പ്ലാനുകളും മികച്ചതാണ്. എന്നാൽ അ‌തിൽ ഏറ്റവും മികച്ചത് ഏത് പ്ലാനാണ് എന്ന് പറയുക അ‌ൽപ്പം ബുദ്ധിമുട്ടാണ്. തങ്ങളുടെ ആവശ്യത്തെ അ‌ടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് അ‌ത് സ്വയം നിർണയിക്കാനേ കഴിയൂ.

2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ആനുകൂല്യങ്ങൾ: 2GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 395 ദിവസം അ‌ഥവാ 13 മാസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. നിരവധി അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാനിനോടൊപ്പം ബിഎസ്എൻഎൽ നൽകുന്നുണ്ട്.

2999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആനുകൂല്യങ്ങൾ: പ്രതിദിനം 3GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്രീപെയ്ഡ് വാർഷിക പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 365 ദിവസം അ‌ഥവാ 12 മാസം ആണ് ഈ പ്ലാനിന്റെ സേവന വാലിഡിറ്റി.

പരസ്പരം മത്സരിച്ച് ആനുകൂല്യം നൽകി ബിഎസ്എൻഎൽ പ്ലാനുകൾ

പ്രതിദിന ചെലവ് കണക്കാക്കിയാൽ 2399 രൂപയുടെ വാർഷിക പ്ലാനാണ് ലാഭം. കാരണം ഇതിന്റെ ശരാശരി പ്രതിദിന ചെലവ് 6.07 രൂപയാണ്. 2999 രൂപയുടെ വാർഷിക പ്ലാൻ ഉപയോഗിക്കാനുള്ള ശരാശരി പ്രതിദിന ചെലവ് 8.21 രൂപ വരും. എന്നാൽ ദിവസവും 2ജിബിയിൽ കൂടുതൽ ഡാറ്റ വേണമെങ്കിൽ 2999 രൂപയുടെ പ്ലാനാണ് ലാഭം.

2399 രൂപയുടെ ബിഎസ്എൻഎൽ വാർഷിക പ്ലാനിലെ 1 ജിബി ഡാറ്റയുടെ വില 3.03 രൂപയാണ്. അ‌തേസമയം 2999 രൂപയുടെ പ്ലാനിലെ 1 ജിബി ഡാറ്റയുടെ വില 2.73 രൂപയാണ്. അ‌തിനാൽ ഡാറ്റ ആവശ്യം കൂടുതലുള്ളവർക്ക് 2999 രൂപയുടെ പ്ലാനാണ് ലാഭം. മറ്റ് കമ്പനികളുടെ വാർഷിക പ്ലാനുകൾ പരിശോധിച്ചാൽ ഈ രണ്ട് പ്ലാനുകളുടെയും ഏഴയലത്ത് അ‌വ എത്തില്ല എന്നത് വേറെ കാര്യം.

More from GizBot

Best Mobiles in India

English summary
BSNL's annual prepaid plans are priced at Rs 2399 and Rs 2999. The Rs 2399 BSNL prepaid plan comes with a service validity of 395 days, while the Rs 2999 plan has a service validity of 365 days. Both of these BSNL annual plans are the best if you consider the rates and benefits of other companies' annual plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X