ക്രിസ്മസ് വന്നാലും ന്യൂ ഇയർ വന്നാലും ഇവിടെ എന്നും ഓണമാണ്! പഴയ നമ്പർ വീണ്ടും പുറത്തെടുത്ത് BSNL
കാര്യം ബിഎസ്എൻഎല്ലിന് ഇഷ്ടംപോലെ പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. അവയെല്ലാം സ്വകാര്യ കമ്പനികളുടെ പ്ലാനുകളെക്കാൾ കുറഞ്ഞ ചെലവിൽ ആണ് എത്തുന്നത്. എന്നാൽ ബിഎസ്എൻഎൽ ഇടയ്ക്കിടയ്ക്ക് തങ്ങളുടെ വരിക്കാരെ റീച്ചാർജ് ചെയ്യാൻ ഓർമിപ്പിക്കുന്ന ഒരു പ്ലാനുണ്ട്. അത് 599 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. ഇപ്പോൾ ജിയോ തങ്ങളുടെ വരിക്കാർക്കായി പുതിയ ന്യൂ ഇയർ വെൽക്കം പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം എയർടെൽ തങ്ങളുടെ വരിക്കാർക്കായി 398 രൂപ നിരക്കിൽ ഒരു പുതിയ പ്ലാനും അവതരിപ്പിച്ചു. എന്നാൽ ബിഎസ്എൻഎൽ ഈ സമയത്ത് തങ്ങളുടെ വരിക്കാർക്ക് ഉപദേശം നൽകുന്നത് 599 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യാനാണ്.
ജിയോയും എയർടെലുമൊക്കെ എത്ര പുതിയ പ്ലാൻ അവതരിപ്പിച്ചാലും ലാഭത്തിന്റെ കാര്യത്തിൽ ബിഎസ്എൻഎൽ പ്ലാനുകൾ തന്നെയാണ് മുന്നിൽ. അക്കാര്യത്തിൽ ബിഎസ്എൻഎൽ വരിക്കാർ ഭാഗ്യവാന്മാരാണ്. ഇപ്പോൾ ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാരെ വീണ്ടും വീണ്ടും ആവർത്തിച്ച് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്ന 599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ നൽകുന്ന കിടിലൻ പ്ലാൻ ആണ്.

തങ്ങളുടെ മികച്ച പ്ലാനുകൾ വരിക്കാരെയും നാട്ടുകാരെ മൊത്തത്തിലും പരിചയപ്പെടുത്തുന്നതിനായിട്ടാണ് ബിഎസ്എൻഎൽ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇടയ്ക്കിടയ്ക്ക് മികച്ച പ്ലാനുകളുടെ വിവരങ്ങൾ ട്വീറ്റ് ചെയ്യാറുള്ളത്. കുറഞ്ഞ നിരക്കിൽ എത്തുന്ന ബിഎസ്എൻഎൽ പ്ലാനുകളെല്ലാം മറ്റ് കമ്പനികൾക്ക് വെല്ലുവിളിയാണ്. അക്കൂട്ടത്തിൽ ഏറെ വെല്ലുവിളി ഉയർത്തുന്ന ഒരു പ്ലാൻ കൂടിയാണ് 599 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ.
ബിഎസ്എൻഎൽ 599 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 3ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ 84 ദിവസം വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകുന്നു. സിങ് മ്യൂസിക്, പിആർബിടി, അസ്ട്രോ സെൽ, ഗെയിം ഓൺ സർവീസസ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ 3ജിബി എക്സ്ട്രാ ഡാറ്റയും 599 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയഡ് പ്ലാനിൽ ലഭ്യമാകും. പക്ഷേ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് മാത്രമേ ഈ എക്സ്ട്രാ 3ജിബി ഡാറ്റ ലഭിക്കൂ. ഒരു ദിവസം 3ജിബി ഡാറ്റ ഇത്ര കുറഞ്ഞ നിരക്കിൽ ലഭിക്കുന്നതു തന്ന വലിയ ലാഭമാണ്.
മറ്റ് ടെലിക്കോം കമ്പനികളുടെ 1.5ജിബി പ്രതിദിന ഡാറ്റ പ്ലാൻ പോലും ഈ തുകയ്ക്ക് ലഭ്യമാകില്ല എന്ന് ഓർക്കണം. റീച്ചാർജ് നിരക്ക് കുറവാണ് എന്ന കാര്യത്തിൽ മാത്രമല്ല, റീച്ചാർജ് പ്ലാനുകൾക്ക് ഏറ്റവുമധികം ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നതിലും ബിഎസ്എൻഎൽ ഏറെമുന്നിലാണ്. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ 249 രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്ലാനുകൾക്കും 2 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.
ഇവിടെ 599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ വെറും 587 രൂപ 02 പൈസ നൽകിയാൽ മതി. അതായത് ഏകദേശം 12 രൂപയുടെ ലാഭം ഇവിടെ ഉപയോക്താവിന് ലഭിക്കുന്നു. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് പരിശോധിച്ചാൽ വെറും 7 രൂപ 13 പൈസ മാത്രമേ ചെലവ് വരുന്നുള്ളൂ.

ജിയോയുടെയും മറ്റും 2ജിബി പ്രതിദിന ഡാറ്റയുള്ള 84 ദിവസ പ്ലാനുകൾക്ക് പ്രതിദിന ചെലവ് 10 രൂപയ്ക്ക് മുകളിലാണ്. ഇങ്ങനെ പലവിധ കാരണങ്ങളാൽ ഈ റീച്ചാർജ് പ്ലാൻ അടിപൊളിയാണ്. ഇത്ര മികച്ചൊരു പ്ലാൻ ബിഎസ്എൻഎൽ നൽകുന്ന വിവരം നാട്ടുകാർ അറിഞ്ഞില്ലെങ്കിൽ അതിന്റെ നഷ്ടം നാട്ടുകാർക്കും വരിക്കാർക്കും മാത്രമാണ് എന്ന് പറയേണ്ടിവരും.


Click it and Unblock the Notifications








