കുറഞ്ഞ വിലയും ആവശ്യത്തിന് ഡാറ്റ സ്പീഡും; 329 രൂപയുടെ ഭാരത് ഫൈബർ പ്ലാനിനെക്കുറിച്ച് അറിയാം

|

ഇന്നത്തെക്കാലത്ത് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ഏറ്റവും അനിവാര്യമായ സൌകര്യങ്ങളിൽ ഒന്നാണ്. നമ്മുടെ ആവശ്യങ്ങൾക്ക് മൊബൈൽ ഡാറ്റ പലപ്പോഴും പര്യാപ്തമായി വരാറില്ല എന്നതാണ് ഇതിന് കാരണം. ബ്രോഡ്ബാൻഡ് കണക്ഷൻ എന്ന് പറയുമ്പോൾ, അത് ഒരുപാട് അംഗങ്ങൾ ഉള്ള വീടുകളിൽ മതിയാകുമെന്ന് കരുതരുത്. ഒറ്റയ്ക്ക് താമസിക്കുന്നവർക്കും വീട്ടിൽ ഒരാൾ മാത്രം ഇന്റർനെറ്റ് ഉപയോഗിക്കുന്ന സാഹചര്യങ്ങൾക്കും ബ്രോഡ്ബാൻഡ് കണക്ഷൻ അനുയോജ്യമാണ്. നിങ്ങൾ ഒറ്റയ്ക്കാണ് താമസിക്കുന്നതെങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാനിനെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

 

ഇന്റർനെറ്റ്

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉള്ള മതിയായ ഇന്റർനെറ്റ് വേഗം, താരതമ്യേനെ കുറഞ്ഞ ചിലവ് എന്നിങ്ങനെ നിരവധി സവിശേഷതകൾ ഉള്ള എൻട്രി ലെവൽ ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ ആണിത്. അറിയാത്തവർക്കായി, ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന്റെ ( ബിഎസ്എൻഎൽ ) ഫൈബർ ബ്രോഡ്ബാൻഡ് വിഭാഗമാണ് ഭാരത് ഫൈബർ. ബ്രോഡ്ബാൻഡ് സെക്റ്ററിലെ ഏറ്റവും മികച്ച ചില ഓഫറുകളും സൌജന്യ നിരക്കുകളും എല്ലാം ബിഎസ്എൻഎൽ ഭാരത് ഫൈബറിന്റെ സവിശേഷതയാണ്.

199 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ199 രൂപ മുതൽ ആരംഭിക്കുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ ഭാരത് ഫൈബർ നൽകുന്ന 329 രൂപയുടെ എൻട്രി ലെവൽ പ്ലാനിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലാണ് ബിഎസ്എൻഎൽ ഈ പ്ലാൻ ഓഫർ ചെയ്യുന്നത്. രാജ്യത്ത് ലഭ്യമാകുന്ന ഏറ്റവും അഫോർഡബിൾ ആയ ബ്രോഡ്ബാൻഡ് പ്ലാൻ ആണിത്. മറ്റ് പ്രമുഖ ഇന്റർനെറ്റ് സേവന ദാതാക്കളൊന്നും ഇത്രയും അഫോർഡബിൾ ആയ ബ്രോഡ്ബാൻഡ് പ്ലാൻ നൽകുന്നില്ല. കുറഞ്ഞ നിരക്കും കൂടുതൽ ആനുകൂല്യങ്ങളും നൽകി യൂസേഴ്സിനെ ആകർഷിക്കുവാൻ വേണ്ടിയാണ് ബിഎസ്എൻഎൽ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 329 രൂപ വില വരുന്ന ബിഎസ്എൻഎൽ, ഭാരത് ഫൈബർ എൻട്രി ലെവൽ പ്ലാനിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

329 രൂപ വില വരുന്ന ഭാരത് ഫൈബർ എൻട്രി ലെവൽ പ്ലാൻ
 

329 രൂപ വില വരുന്ന ഭാരത് ഫൈബർ എൻട്രി ലെവൽ പ്ലാൻ

329 രൂപ വില വരുന്ന ഭാരത് ഫൈബർ എൻട്രി ലെവൽ പ്ലാൻ 1000 ജിബി ഡാറ്റയാണ് ഓഫർ ചെയ്യുന്നത്. 20 എംബിപിഎസ് ഡാറ്റ സ്പീഡും 329 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ നൽകുന്നു. ഡൗൺലോഡ്, അപ്‌ലോഡ് വേഗത ഏകീകൃതമാണ്, അതായത് 20 എംബിപിഎസ്. 20 എംബിപിഎസ് വേഗതയിൽ ഡാറ്റ ഉപയോഗിക്കുന്ന ആർക്കും 329 രൂപ വിലയുള്ള ഭാരത് ഫൈബർ എൻട്രി ലെവൽ പ്ലാൻ ഓഫർ ചെയ്യുന്ന 1000 ജിബി ഡാറ്റ പരിധി മതിയാകും.

കിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ അൺലിമിറ്റഡ് പായ്ക്കുകളുമായി വോഡാഫോൺ ഐഡിയകിടിലൻ ആനുകൂല്യങ്ങൾ നൽകുന്ന പുതിയ അൺലിമിറ്റഡ് പായ്ക്കുകളുമായി വോഡാഫോൺ ഐഡിയ

കണക്ഷൻ

ഒരേ സമയം ഒരാളോ രണ്ടോ മൂന്നോ ഉപയോക്താക്കൾ മാത്രമാണ് കണക്ഷൻ ഉപയോഗിക്കുന്നത് എങ്കിൽ, എളുപ്പത്തിൽ ഒരു മാസം വരെ ഈ ഡാറ്റ നീണ്ട് നിൽക്കും. ചെലവ് കഴിയുന്നത്ര കുറയ്ക്കാനും കഴിയുന്നത്ര പഠിക്കാനും ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ഈ പ്ലാൻ വളരെ നല്ല ചോയ്സ് ആണ്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഒരു വ്യക്തിക്കും 329 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ഒരു നല്ല ഓപ്ഷനാണ്.

വൈഫൈ

ഒന്നിലധികം ഡിവൈസുകൾ വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്‌റ്റ് ചെയ്യുമ്പോൾ പ്രശ്‌നങ്ങൾ വരുമെന്ന കാര്യം ശ്രദ്ധിക്കണം. കൂടാതെ, പ്ലാനിന്റെ വിലയിൽ ജിഎസ്ടി ഉൾപ്പെടുന്നില്ല. നികുതി കൂടി ചേരുമ്പോൾ പ്ലാനിന്റെ ആകെ ചെലവ് 388.22 രൂപയാകും. ബജറ്റ് ഫൈബർ പ്ലാൻ ആയതിനാൽ ഇത് 400 രൂപയ്ക്ക് താഴെയാണ്. 329 രൂപ വില വരുന്ന ഭാരത് ഫൈബർ എൻട്രി ലെവൽ പ്ലാൻ നിങ്ങൾക്ക് പര്യാപ്തമല്ലെങ്കിൽ ബിഎസ്എൻഎൽ ഭാരത് ഫൈബർ ഓഫർ ചെയ്യുന്ന മറ്റ് അതിവേഗ പ്ലാനുകളിലേക്ക് നിങ്ങൾക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്.

മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം വെറും 151 രൂപയ്ക്ക്!മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം വെറും 151 രൂപയ്ക്ക്!

ഭാരത്

329 രൂപ പ്ലാനിന് ശേഷം ബിഎസ്എൻഎൽ ഭാരത് ഫൈബർ ഓഫർ ചെയ്യുന്ന അടുത്ത അഫോർഡബിൾ ഓപ്ഷൻ 449 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനാണ്. ചില സംസ്ഥാനങ്ങളിൽ 329 രൂപ വില വരുന്ന ഭാരത് ഫൈബർ എൻട്രി ലെവൽ പ്ലാൻ ലഭിക്കുന്നില്ല. അതിനാൽ അത്തരം സംസ്ഥാനങ്ങളിൽ താമസിക്കുന്ന ഉപയോക്താക്കൾക്ക് 449 രൂപ പ്ലാനാണ് ഏറ്റവും അനുയോജ്യമാകുന്നത്.

ബിഎസ്എൻഎൽ 300 എംബിപിഎസ് പ്ലാൻ

ബിഎസ്എൻഎൽ 300 എംബിപിഎസ് പ്ലാൻ

ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന അതിവേഗ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഒന്നാണ് 300 എംബിപിഎസ് ഡാറ്റ സ്പീഡ് ലഭിക്കുന്ന പ്ലാൻ. ഫൈബർ അൾട്ര' എന്ന പേരിൽ അറിയപ്പെടുന്ന ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിന് പ്രതിമാസം 1,499 രൂപയാണ് വില വരുന്നത്. അതിവേഗ ഇന്റർനെറ്റും അനുബന്ധ ആനുകൂല്യങ്ങളും ആവശ്യമുള്ള യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന മികച്ച ഓപ്ഷനുകളിൽ ഒന്നാണിത്.

ഏപ്രിൽ മാസത്തിലെ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ 118-ാം സ്ഥാനത്ത്ഏപ്രിൽ മാസത്തിലെ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ 118-ാം സ്ഥാനത്ത്

അൺലിമിറ്റഡ്

4000 ജിബി വരെയാണ് 1,499 രൂപ പ്ലാനിലെ അതിവേഗ ഡാറ്റ പരിധി. ഈ ഡാറ്റ പരിധി വരെ 300 എംബിപിഎസ് ഇന്റർനെറ്റ് സ്പീഡ് 1,499 രൂപ പ്ലാൻ ഓഫർ ചെയ്യുന്നു. ഈ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 4 എംബിപിഎസ് ആയി കുറയുമെന്ന് യൂസേഴ്സ് അറിഞ്ഞിരിക്കണം. ഈ 300 എംബിപിഎസ് പ്ലാനിന് ഒപ്പം അൺലിമിറ്റഡ് ഡാറ്റ ഡൌൺലോഡ് സൌകര്യവും യൂസേഴ്സിന് ലഭിക്കും.

ഓഫർ

അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും ഈ പ്ലാനിനൊപ്പം ഓഫർ ചെയ്യപ്പെടുന്നു. ഒടിടി ആനുകൂല്യവും 1,499 രൂപ വില വരുന്ന ഈ 300 എംബിപിഎസ് പ്ലാനിന് ഒപ്പം ബിസ്എൻഎൽ ഓഫർ ചെയ്യുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം പായ്ക്കിലേയ്ക്കുള്ള സൌജന്യ ആക്സസാണ് യൂസേഴ്സിന് ലഭിക്കുന്നത്. കൂടാതെ ആദ്യ മാസത്തെ വാടകയിൽ ഉപയോക്താക്കൾക്ക് 90 ശതമാനം ( 500 രൂപ വരെ ) ഡിസ്കൌണ്ടും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു.

കിടിലൻ ആനുകൂല്യങ്ങളുമായി വിഐയുടെ പുതിയ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾകിടിലൻ ആനുകൂല്യങ്ങളുമായി വിഐയുടെ പുതിയ ഹീറോ അൺലിമിറ്റഡ് പ്രീപെയ്ഡ് പ്ലാനുകൾ

Most Read Articles
Best Mobiles in India

English summary
We are talking about the entry level plan of Rs 329 offered by BSNL Bharat Fiber. BSNL is offering this plan in selected states. This is the most affordable broadband plan available in the country. No other major internet service provider offers such an affordable broadband plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X