Home
News

ടാറ്റയോട് മുട്ടാൻ ബിഎസ്എൻഎല്ലിന് കഴിയുമോ? 100 എംബിപിഎസ് പ്ലാനുകളുടെ രാജാവാര്?

ടാറ്റയുടെ അതിവേഗ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൌകര്യമാണ് ടാറ്റ പ്ലേ ഫൈബർ. പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി നൽകുന്നുണ്ട്. വിപണിയിൽ കടുത്ത മത്സരം കാഴ്ച വയ്ക്കുന്ന ഈ രണ്ട് സേവനങ്ങളും നിരവധി പ്ലാനുകൾ ഓഫ‍‍ർ ചെയ്യുന്നുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ജനപ്രിയമായ പ്ലാനുകളാണ് 100 എംബിപിഎസ് പ്ലാനുകൾ.

Tata Play Fiber vs BSNL Bharat Fiber : ടാറ്റ പ്ലേ ഫൈബർ VS ബിഎസ്എൻഎൽ ഭാരത് ഫൈബർ

അടുത്തിടെ തങ്ങളുടെ യൂസേഴ്സിനായി പുതിയ ഒടിടി ബണ്ടിൽഡ് ബ്രോഡ്ബാൻഡ് പ്ലാനുകൾ കമ്പനി കൊണ്ട് വന്നിരുന്നു. 20-ൽ അധികം ഒടിടി ആപ്പുകളിലേക്കുള്ള സബസ്ക്രിപ്ഷനാണ് ഈ പ്ലാനുകൾ ഓഫർ ചെയ്യുന്നത്. 6 അല്ലെങ്കിൽ 12 എന്ന കോമ്പിനേഷനിൽ മാത്രമാണ് ഈ പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്യാൻ കഴിയുന്നത്. എന്നാൽ ബിഎസ്എൻഎൽ ഭാരത് ഫെബർ പ്ലാനുകളുടെ കാര്യം അങ്ങനെയല്ല.

ടാറ്റയോട് മുട്ടാൻ ബിഎസ്എൻഎല്ലിന് കഴിയുമോ?

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സർവീസ് സബ്സ്ക്രൈബ് ചെയ്യുന്ന യൂസേഴ്സിന് ഒരു മാസത്തെ ബണ്ടിൽഡ് ഒടിടി പ്ലാനുകളും ലഭ്യമാക്കിയിട്ടുണ്ട്. ഓഫറുകളുടെ കാര്യത്തിൽ ഏത് കമ്പനിയാണ് മുന്നിൽ നിൽക്കുന്നതെന്ന് എല്ലാ യൂസേഴ്സിനും ഒരു സംശയം ഉണ്ടാകും. ഇക്കാര്യത്തിൽ ഒരു വ്യക്തത നേടാൻ ടാറ്റ പ്ലേ ഫൈബറും BSNL ഭാരത് ഫൈബറും ഓഫർ ചെയ്യുന്ന 100 എംബിപിഎസ് ബണ്ടിൽഡ് ഒടിടി പ്ലാനുകൾ തമ്മിൽ താരതമ്യം ചെയ്ത് നോക്കാം.

ടാറ്റ പ്ലേ ഫൈബർ 100 എംബിപിഎസ് പ്ലാൻ

ഒടിടി ആനുകൂല്യങ്ങൾ ബണ്ടിൽ ചെയ്തെത്തുന്ന ടാറ്റ പ്ലേ ഫൈബർ 100 എംബിപിഎസ് പ്ലാനിന്, ആറ് മാസത്തേക്ക് 5,700 രൂപയാണ് നൽകേണ്ടത്. 20-ൽ കൂടുതൽ ഒടിടി ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഈ പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കുന്നു. 12 മാസത്തേക്ക് 10,800 രൂപയ്ക്കും ഈ ടാറ്റ പ്ലൈ ഫൈബർ പ്ലാൻ സബ്സ്ക്രൈബ് ചെയ്യാൻ കഴിയും. ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിനൊപ്പമുള്ള ആനുകൂല്യങ്ങൾ വിശദമായി നോക്കാം.

ടാറ്റയോട് മുട്ടാൻ ബിഎസ്എൻഎല്ലിന് കഴിയുമോ?

ആറ് മാസത്തെ Tata Play പ്ലാൻ യൂസേഴ്സിന് 3.3 ടിബി പ്രതിമാസ ഡാറ്റയും സൌജന്യ ഇൻസ്റ്റാളേഷനും ഡ്യുവൽ ബാൻഡ് ഒഎൻടി റൂട്ടറും ലഭ്യമാക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സി5, സോണിലിവ്, ലയൺസ്ഗേറ്റ് പ്ലേ, ഹൻഗാമ പ്ലേ, ഇറോസ് നൌ, വൂട്ട് കിഡ്സ്, ഷൈമാറൂ, എംഎക്സ് പ്ലേയർ, ഹോയ്ചോയ്, ചൌപ്പൽ, പ്ലാനറ്റ് മറാത്തി, എപ്പിക് ഓൺ, ഡോകുബായ്, റീൽ ഡ്രാമ, സൺഎൻഎക്സ്ടി, ക്യൂരിയോസിറ്റി, നമ്മഫ്ലിക്സ്, കൂടെ എന്നിവയാണ് പ്ലാനിനൊപ്പമുള്ള ഒടിടി സബ്സ്ക്രിപ്ഷനുകൾ.

ബിഎസ്എൻഎൽ 100 എംബിപിഎസ് പ്ലാൻ

ആറ് മാസത്തേക്കുള്ള ബിഎസ്എൻഎല്ലിന്റെ 100 എംബിപിഎസ് ഒടിടി ബണ്ടിൽ പ്ലാൻ 4,395 രൂപയ്ക്കാണ് ലഭിക്കുന്നത്. യൂസേഴ്സിന് ഫെയർ യൂസേജ് പോളിസി അനുസരിച്ച് 1000 ജിബി ഡാറ്റയും ലഭിക്കും. സൗജന്യ വോയ്‌സ് കോളിങ് കണക്ഷനും പ്ലാനിനൊപ്പമുണ്ട്. ഇത് ടാറ്റ പ്ലേ ഫൈബർ പ്ലാനും ഓഫർ ചെയ്യുന്നുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, വൂട്ട്, യപ്പ് ടിവി എന്നിവയാണ് ബിഎസ്എൻഎൽ 100 എംബിപിഎസ് പ്ലാൻ ഓഫർ ചെയ്യുന്ന ഒടിടി സബ്സ്ക്രിപ്ഷനുകൾ.

ടാറ്റയോട് മുട്ടാൻ ബിഎസ്എൻഎല്ലിന് കഴിയുമോ?

മികച്ച പ്ലാൻ?

ബി‌എസ്‌എൻ‌എല്ലിന്റെ പ്ലാൻ ടാറ്റ പ്ലേ ഫൈബറിന്റെ പ്ലാനിനെ അപേക്ഷിച്ച് കൂടുതൽ അഫോർഡബിൾ ആണെന്നത് വ്യക്തമാണ്. എന്നാൽ ഇത് വളരെക്കുറച്ച് ഒടിടി സബ്സ്ക്രിപ്ഷനുകളാണ് ഓഫർ ചെയ്യുന്നത്. ഡാറ്റ ഉപയോഗം പ്രതിമാസം 1 ടിബിയിൽ കൂടുതൽ ഉള്ള യൂസേഴ്സിന് ടാറ്റ പ്ലേ ഫൈബർ നൽകുന്ന ഓഫറാണ് കൂടുതൽ അനുയോജ്യം. കൂടുതൽ ഒടിടി ആനുകൂല്യങ്ങൾ വേണമെന്നുള്ളവർക്കും ടാറ്റ പ്ലേ ഫൈബർ പ്ലാൻ നല്ല ഓപ്ഷനാണ്.

More from GizBot

Best Mobiles in India

English summary
Tata Play Fiber is Tata's high speed broadband internet service. Public sector telecom company BSNL also provides broadband connectivity. Both these services offer a number of plans that make the market fiercely competitive.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X