ഫോണില്‍ ബാലന്‍സ് ഉണ്ടോ? ബിഎസ്എന്‍എല്‍ ബ്ലാക്ക് ഔട്ട് ഡേ വരുന്നു!
പ്രധാന അക്കൗണ്ടില്‍ ബാലന്‍സ് ഉളളവര്‍ക്കു മാത്രമേ ഈ ദിവസങ്ങളില്‍ വിളിക്കാനും എസ്എംഎസ് അയയ്ക്കാനും സാധിക്കുകയുളളൂ.
ബിഎസ്എന്‍എല്‍ സിം ഉപയോഗിക്കുന്നവര്‍ പ്രത്യേകം ശദ്ധിക്കുക. ദീപാവലിക്ക് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് നല്ല പണിയാണ് തരുന്നത്. അതായത് ഈ വരുന്ന 28, 29 എന്നീ തീയതികളില്‍ ബിഎസ്എന്‍എല്‍ സ്‌പെഷ്യല്‍ താരിഫ് വൗച്ചര്‍ ഉപയോഗിച്ച് കുറഞ്ഞ നിരക്കുകളില്‍ കോളും എസ്എംഎസും ചെയ്യുന്നവര്‍ക്ക് ആ സൗകര്യം ലഭ്യമല്ല. അതായത് ഈ ദിവസങ്ങളില്‍ ബിഎസ്എന്‍എല്ലിന് ബ്ലാക്ക് ഔട്ട് ഡെയായിരിക്കും.

അതു കൊണ്ട് പ്രധാന അക്കൗണ്ടില്‍ ബാലന്‍സ് ഉളളവര്‍ക്കു മാത്രമേ ഈ ദിവസങ്ങളില്‍ വിളിക്കാനും എസ്എംഎസ് അയയ്ക്കാനും സാധിക്കുകയുളളൂ. നിങ്ങളുടെ പ്രധാന ബാലന്‍സില്‍ നിന്നായിരിക്കും ഈ ദിവസങ്ങളില്‍ ചാര്‍ജ്ജ് ഈടാക്കുന്നത്. ബിഎസ്എന്‍എല്‍ ബാലന്‍സ് അറിയണം എങ്കില്‍ *123# എന്ന് ഡയല്‍ ചെയ്താല്‍ മതിയാകും.

എന്നാല്‍ ഡാറ്റ ഉപയോഗത്തിന് ഈ നിര്‍ദ്ദേശം ബാധകമല്ല. ഇതു കൂടാതെ ഡിസംബര്‍ 31, ജനുവരി 1, മാര്‍ച്ച് 24 എന്നീ ദിവസങ്ങളിലും ബിഎസ്എന്‍എല്‍ ബ്ലാക്ക് ഔട്ട് ഡേ ആയിരിക്കും.

ഈ ബ്ലാക്ക് ഔട്ട് ഡേയിലും ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് പ്രത്യേകം കോംബോ വൗച്ചര്‍ നല്‍കുന്നുണ്ട്. 15, 77, 177 എന്നീ നിരക്കുകളില്‍ ഇത് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്. ഈ കോംബോ വൗച്ചറിന് 15, 80, 180 രൂപയുടെ ടോക്ടൈമും 10, 30, 50 എംബി ഡാറ്റയും 2, 10, 15 ദിവസം വാലിഡിറ്റിയും ഉണ്ടായിരിക്കും.



Click it and Unblock the Notifications








