ഒരു വർഷമല്ല, അതിനുമപ്പുറം! 2988 രൂപയ്ക്ക് 13 മാസത്തേക്ക് ബ്രോഡ്ബാൻഡ് ഇൻർനെറ്റുമായി ബിഎസ്എൻഎൽ
വീടുകളിലെ ഇന്റർനെറ്റ് ആവശ്യങ്ങൾ വർധിച്ചു എന്നത് നാം ദിവസവും കേൾക്കുന്ന കാര്യമാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ വീടുകളിലേക്ക് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്ന പ്രതിമാസ പ്ലാനുകൾ 399 രൂപ മുതൽ ചെലവിൽ ലഭ്യമാണ്. രാജ്യത്തെ പ്രമുഖ ടെലിക്കോം കമ്പനികളിൽ ഒന്നായ ബിഎസ്എൻഎല്ലും (BSNL) ബ്രോഡ്ബാൻസ് സേവനം നൽകുന്നുണ്ട്.
പഴഞ്ചൻ DSL അല്ലെങ്കിൽ കോപ്പർ വയർ കണക്ഷനല്ല, മറിച്ച് കിടിലൻ ഫൈബർ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ തന്നെയാണ് ബിഎസ്എൻഎൽ നൽകിവരുന്നത്. ഇവിടെ വേഗത സംബന്ധിച്ച ഒരു പരാതികൾക്കും ബിഎസ്എൻഎൽ ഇടവരുത്തുന്നില്ല. തെരഞ്ഞെടുക്കുന്നത് ഏത് വേഗതയുടെ പ്ലാൻ ആണോ ആ പറഞ്ഞ വേഗത ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കും.

ലഭ്യമാകുന്ന വേഗതയ്ക്കും തെരഞ്ഞെടുക്കുന്ന പ്ലാൻ കാലയളവിനും അനുസരച്ച് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ നിരക്കുകളും വ്യത്യസ്തമായിരിക്കും. മൊബൈൽ ടെലിക്കോം മേഖലയിൽ എന്ന പോലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വിതരണത്തിലും കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ അവതരിപ്പിക്കാൻ ബിഎസ്എൻഎൽ ശ്രദ്ധിക്കാറുണ്ട്. അതിനാൽത്തന്നെ ഇതിനോടകം നിരവധി പേർ ബിഎസ്എൻഎൽ വരിക്കാരായി മാറിയിരിക്കുന്നു.
പ്ലാനുകൾക്ക് നിരക്ക് കുറവാണ് എന്നതും വലിയൊരു തുക ഒന്നിച്ച് നൽകേണ്ടിവരുന്നില്ല എന്നതും പ്രതിമാസ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ നേട്ടമാണ്. എന്നാൽ ദീർഘകാല പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിമാസ പ്ലാനുകൾ നഷ്ടമാണ്. കാരണം, ദീർഘകാല പ്ലാനുകളിൽ ചിലത് കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു.
2988 രൂപയുടെ ബിഎസ്എൻഎൽ ഭാരത് ഫൈബർ പ്ലാൻ: വീട്ടിലേക്ക് ബ്രോഡ്ബാൻഡ് കണക്ഷൻ എടുത്ത് ശരിയായ രീതിയിൽ സേവനങ്ങൾ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് ഏറ്റവും ഉചിതം. കുറഞ്ഞ നിരക്കിലും ഉയർന്ന നിരക്കിലും ബിഎസ്എൻഎൽ വാർഷിക ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ ലഭ്യമായിട്ടുണ്ട്.
അത്തരത്തിൽ കുറഞ്ഞ നിരക്കിൽ ദീർഘകാല വാലിഡിറ്റിയോടെ ലഭ്യമായിട്ടുള്ള ബിഎസ്എൻഎൽ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളിലൊന്ന് 2988 രൂപ നിരക്കിൽ ലഭ്യമാണ്. 13 മാസത്തെ സേവന വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ എത്തുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഒരു മൊബൈൽ ഉപയോക്താവ് ഒരു വർഷത്തേക്ക് തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ചെലവഴിക്കുന്ന തുകയേക്കാൾ കുറവാണ് ഇത്.
പ്രതിദിനം 2ജിബി ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും സഹിതം ഒരു വർഷത്തേക്ക് ഒരു മൊബൈൽ പ്ലാൻ തെരഞ്ഞെടുക്കണമെങ്കിൽ കുറഞ്ഞത് 2999 രൂപയെങ്കിലും നൽകണം. എന്നാലിവിടെ അതിലും താഴെ തുകയിൽ ഒരു വീട്ടിലെ എല്ലാവരുടെയും ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നു. 2988 രൂപയുടെ ബിഎസ്എൻഎൽ ഫൈബർ പ്ലാനിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

സാധാരണയായി 12 മാസമാണ് 2988 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിന്റെ വാലിഡിറ്റി. എന്നാൽ ദീർഘകാല പ്ലാൻ ആയതിനാൽ അധിക ആനുകൂല്യമായി ബിഎസ്എൻഎൽ ഒരു മാസത്തെ സൗജന്യ സേവനവും വാഗ്ദാനം ചെയ്യുന്നു. അതിനാലാണ് ആകെ 13 മാസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.
ദീർഘകാല പ്ലാൻ ആണെങ്കിലും ഏറ്റവും കുറഞ്ഞ നിരക്കിന്റെ പ്ലാൻ ആണ് ഇത്. അതിനാൽ തന്നെ ഇതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾക്ക് ചില പരിമിതികൾ ഒക്കെയുണ്ടാകാം. എല്ലാ മാസവും 10 എംബിപിഎസ് വേഗതയിൽ 10 ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 10GB ഡാറ്റാ പരിധി പിന്നിട്ടാൽ വേഗത 1 Mbps ആയി കുറയുന്നു.
വീട്ടിലെ രണ്ടോ മൂന്നോ ഡിവൈസുകളിലേക്ക് ഇന്റർനെറ്റ് കണക്ട് ചെയ്യാൻ ഈ പ്ലാൻ മതിയാകും. എന്നാൽ അതിനപ്പുറം ഉപകരണങ്ങൾ കണക്ട് ചെയ്യണമെങ്കിൽ കുറച്ചുകൂടി വേഗതയുള്ള പ്ലാൻ ലഭ്യമാണ്, അവ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ഡാറ്റയ്ക്ക് പുറമേ സൗജന്യ ഫിക്‌സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനും ഈ പ്ലാനിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

വേഗത കുറവായതിനാൽ തന്നെ, ഒറ്റയ്ക്ക് താമസിക്കുന്നവർക്കും അടിസ്ഥാന ഇന്റർനെറ്റ് ബ്രൗസിംഗ് സൗകര്യങ്ങൾ മാത്രം ആവശ്യമായിട്ടുള്ളവർക്കുമാണ് ഈ പ്ലാൻ കൂടുതൽ അനുയോജ്യം. മാത്രമല്ല ഈ പ്ലാൻ പുതിയ വരിക്കാർക്ക് വേണ്ടി മാത്രമുള്ളതാണ്. നിലവിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ളവർക്ക് ഈ കുറഞ്ഞ നിരക്കിന്റെ പ്ലാനിലേക്ക് മാറണമെങ്കിൽ നിലവിലെ കണക്ഷൻ നിർത്തി 2988 രൂപ പ്ലാനിനായി അഭ്യർത്ഥിക്കാം.
നിരക്ക് കുറവായതിനാൽ ആണ് ഈ പ്ലാനിൽ വേഗതയും കുറവായിരിക്കുന്നത്. കുറച്ചുകൂടി വേഗത വേണ്ടവർക്ക് അതിനുള്ള പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. വർക്ക് ഫ്രം ഹോം സൗകര്യമുപയോഗിച്ച് ജോലി ചെയ്യുന്നവർക്കും ധാരാളം ഡൗൺലോഡുകൾ ചെയ്യേണ്ടവർക്കും ഈ പ്ലാൻ അനുയോജ്യമാകില്ല. അതിന് ബിഎസ്എൻഎൽ ഭാരത് ഫൈബറിന്റെ മറ്റ് ഓപ്ഷനുകൾ തെരഞ്ഞെടുക്കുക.


Click it and Unblock the Notifications








