329 രൂപയുണ്ടോ, ഇന്റർനെറ്റ് വീട്ടിലെത്തും! കുറഞ്ഞ നിരക്കുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ
ഡിജിറ്റൽ ടെക്നോളജിയുടെ ഈ കാലഘട്ടത്തിൽ എന്തിനും ഏതിനും ഇന്റർനെറ്റ് എന്നത് അനിവാര്യമായ ഒരു ഘടകമായി മാറിയിരിക്കുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്കും തൊഴിൽപരമായ ആവശ്യങ്ങൾക്കും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ കൂടിയേ തീരൂ. തൊഴിൽ സംസ്കാരത്തിലും നമ്മുടെ ജീവിത രീതികളിലും അത്രയേറെ സ്വാധീനം ഇന്റർനെറ്റിന് കൈവന്നിരിക്കുന്നു.
ഇന്ത്യയിൽ നിരവധി കമ്പനികൾ ബ്രോഡ്ബാൻഡ് ഇൻർനെറ്റ് സേവന രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പട്ട ഒരു ഇന്റർനെറ്റ് സേവന ദാതാവാണ് സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ. ഏറ്റവും ആകർഷകമായി, കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങളടങ്ങിയ പ്ലാനുകളും നിലവാരമുള്ള ബ്രോഡ്ബാൻഡ് സേവനങ്ങളും ബിഎസ്എൻഎൽ നൽകിവരുന്നു.

ഇന്റർനെറ്റ് അനിവാര്യമായി മാറിയിരിക്കുന്ന ഇപ്പോഴത്തെ കാലഘട്ടത്തിൽ, പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ബ്രോഡ്ബാൻഡ് പ്ലാനുകൾക്കായി അധികം തുക മുടക്കാൻ കഴിയാത്ത ആളുകളും ഏറെയുണ്ട്. എന്നാൽ ഉപയോക്താവിന്റെ സാമ്പത്തിക ശേഷിക്കും ആവശ്യങ്ങൾക്കും അനുസരിച്ച് തെരഞ്ഞെടുക്കാൻ കഴിയുന്ന ബ്രോഡ്ബാൻഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുള്ള സ്ഥാപനമാണ് ബിഎസ്എൻഎൽ.
500 രൂപയിൽ താഴെയുള്ള ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ ഒരു നിരതന്നെ ബിഎസ്എൻഎല്ലിനുണ്ട്. ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് വേഗതയേറിയ ഇന്റർനെറ്റും ആവശ്യത്തിലധികം ഡാറ്റയും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നു. സാധാരണക്കാർക്ക് തങ്ങളുടെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ സഹായകമാകുന്ന, 500 രൂപയിൽ താഴെ നിരക്കിലുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളും അവയുടെ ആനുകൂല്യങ്ങളും പരിചയപ്പെടാം.

499 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: 500 രൂപയിൽ താഴെയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറ്റവും കൂടുതൽ വേഗത വാഗ്ദാനം ചെയ്യുന്നത് 499 രൂപയുടെ പ്ലാൻ ആണ്. 40 എംബിപിഎസ് വരെ വേഗതയാണ് ഈ പ്ലാനിൽ നൽകിയിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ അത്യാവശ്യം വേഗതയേറിയ ഇൻർനെറ്റ് കണക്ടിവിറ്റി ഉപയോക്താക്കൾക്ക് നൽകാൻ ഈ പ്ലാനിന് കഴിയും.
ഒരു മാസത്തേക്ക് 3.3 ടിബി ഡാറ്റ ആണ് 499 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 4 എംബിപിഎസ് ആയി കുറയും. കൂടാതെ, ഈ പ്ലാൻ ഉപഭോക്താക്കൾക്ക് സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും.
449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: 3.3ടിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. തടസ്സമില്ലാത്ത ബ്രൗസിംഗ്, സ്ട്രീമിംഗ്, മറ്റ് ഓൺലൈൻ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 30എംബിപിഎസ് വേഗതയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഡാറ്റാപരിധി പിന്നിട്ടാൽ വേഗത 4 എ,ബിപിഎസ് ആയി കുറയും. സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷൻ ആനുകൂല്യവും ഇതിലുണ്ട്.

399 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: 1000ജിബി ഡാറ്റയും 30എംബിപിഎസ് ഡൗൺലോഡ് വേഗതയും ലഭിക്കുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ ആണ് 399 രൂപയുടേത്. 1ടിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 4എംബിപിഎസ് ആയി കുറയും. ഡാറ്റ കൂടാതെ, ഈ പാക്കേജ് ഏത് നെറ്റ്‌വർക്കിലേക്കും സൗജന്യവും പരിധിയില്ലാത്തതുമായ വോയ്‌സ് കോളുകൾ അനുവദിക്കുന്നു.
329 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: 20 എംബിപിഎസ് ഇന്റർനെറ്റ് വേഗതയും 1000 ജിബി ഡാറ്റയും ആണ് 329 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 4 എംബിപിഎസ് ആയി കുറയുന്നു. കൂടാതെ, ഈ പ്ലാൻ വരിക്കാർക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications