Home
News

ഒരേ വേഗതയുള്ള രണ്ട് ജനപ്രിയ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ; വ്യത്യാസം അ‌റിഞ്ഞാൽ ആരും ആഹ്ലാദിക്കും!

ബ്രോഡ്ബാൻഡ് രംഗത്ത് ഒട്ടേറെ കുടുംബങ്ങളുടെ വിശ്വാസം ആർജിക്കാൻ പൊതു​മേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് ( BSNL ) കഴിഞ്ഞിട്ടുണ്ട്. ടെലിക്കോം സേവനങ്ങളിലെ പോരായ്മകൾ സമ്മാനിച്ച പഴയ ചീത്ത​പ്പേരൊക്കെ മാറ്റി, തിരിച്ചുവരവിന്റെ പാതയിലാണ് ബിഎസ്എൻഎൽ ഇപ്പോൾ. ബ്രോഡ്ബാൻഡ് രംഗത്താണ് കമ്പനി കൂടുതൽ ശോഭിച്ചുകൊണ്ടിരിക്കുന്നത്.

ജിയോയ്ക്കും എയർടെലിനും മറ്റ് കമ്പനികൾക്കും ഒപ്പം ഇന്ന് രാജ്യത്തെ ഏറ്റവും പ്രധാന ഇന്റർനെറ്റ് സേവന ദാതാവാണ് (ISP) ബിഎസ്എൻഎൽ. രാജ്യത്തിന്റെ പല വിദൂര ഗ്രാമങ്ങളെപ്പോലും ബിഎസ്എൻഎൽ ഇന്റർനെറ്റിന്റെ ലോകത്തേക്ക് ​കൈപിടിച്ച് നടത്തുന്നു. മികച്ച നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനൊപ്പം സാധാരണക്കാർക്കും താങ്ങാനാകുന്ന ബ്രോഡ്ബാൻഡ് പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നു.

ഒരേ വേഗതയുള്ള രണ്ട് ജനപ്രിയ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

വേഗത അ‌നുസരിച്ചും ആനുകൂല്യങ്ങൾ അ‌നുസരിച്ചും നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ ഇതിനകം ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ​ഒരേ വേഗതയിൽ എത്തുന്ന പ്ലാനുകളും കാണാം. വേഗത ഒന്നാണെങ്കിലും ഇത്തരം പ്ലാനുകളിൽ ലഭ്യമാകുന്ന മറ്റ് ആനുകൂല്യങ്ങളിൽ വ്യത്യാസം ഉണ്ടാകും. ഇത്തരത്തിൽ 60 Mbps വേഗതയുള്ള രണ്ട് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഉണ്ട്.

ഈ 60 എംബിപിഎസ് പ്ലാനുകളിൽ ഒന്നിന് 599 രൂപയും മറ്റൊന്നിന്റെ 666 രൂപയുമാണ് ചെലവ്. അ‌തായത് രണ്ട് പ്ലാനും തമ്മിലുള്ള വ്യത്യാസം 67 രൂപ. ഈ 67 രൂപയ്ക്ക് എന്താണ് ഒരു പ്ലാനിൽ ബിഎസ്എൻഎൽ അ‌ധികമായി നൽകുന്നത് എന്ന് പരിശോധിച്ചാൽ കാണാൻ സാധിക്കുക ഒടിടി സബ്സ്ക്രിപ്ഷൻ ആണ്.

ഈ വില വ്യത്യാസത്തിൽനിന്ന് ഏത് പ്ലാനിലാണ് ഒടിടി സബ്സ്ക്രിപ്ഷൻ അ‌ടങ്ങിയിരിക്കുന്നത് എന്ന് ആർക്കും മനസിലാകും. 666 രൂപ പ്ലാനിൽ തന്നെ. ഇന്ത്യയിൽ ഏറെപ്പേർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനാണ് ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നത്. ഇപ്പോൾ തിയറ്ററിൽ ഇറങ്ങിയ ശേഷം പല ഹിറ്റ് മലയാള സിനിമകളും അ‌ടുത്തതായി പ്രത്യക്ഷപ്പെടുന്നത് ഡിസ്നി+ ഹോട്ട്സ്റ്റാറിലാണ്.

മലയാളം സിനിമകൾ മാത്രമല്ല, ബോളിവുഡും ഹോളിവുഡും മറ്റ് ഭാഷാ സിനിമകളും ഷോകളും തുടങ്ങി കടലുപോലെ കണ്ടന്റ് ഡിസ്നി + ഹോട്ട്സ്റ്റാർ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതോടൊപ്പം ഇത്ര കുറഞ്ഞ നിരക്കിൽ ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നത് ഉപയോക്താക്കളെ സംബന്ധിച്ച് തികച്ചും ലാഭകരമാണ്.

599 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: 60 Mbps വേഗത വാഗ്ദാനം ചെയ്യുന്ന ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിൽ ഒരു മാസത്തേക്ക് 3.3TB ഡാറ്റയാണ് ലഭിക്കുക. FUP പരിധി പിന്നിട്ടാൽ പിന്നീട് ഉപഭോക്താക്കൾക്ക് 4 Mbps വേഗതയിലാകും ഇന്റർനെറ്റ് ലഭിക്കുക. ഈ പ്ലാനിനൊപ്പം സൗജന്യ ലാൻഡ്‌ലൈൻ കണക്ഷനും ലഭിക്കുമെങ്കിലും ഡി​വൈസ് ഉപയോക്താവ് വാങ്ങണം.

ഒരേ വേഗതയുള്ള രണ്ട് ജനപ്രിയ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

666 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: 599 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിൽ ലഭിക്കുന്ന അ‌തേ ആനുകൂല്യങ്ങൾ തന്നെയാണ് (3.3TB പ്രതിമാസ ഡാറ്റ, സൗജന്യ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങോടെ ലാൻഡ് ​ലൈൻ കണക്ഷൻ) 666 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലും ലഭിക്കുക. ഒരു ആനുകൂല്യം മാത്രമാണ് അ‌ധികമായി ഉൾപ്പെടുത്തിയിരിക്കുന്നത്. അ‌താണ് സൗജന്യ ഡിസ്നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ.

ഇന്ത്യയിലെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി+ഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷൻ വെറും 67 രൂപയ്ക്കാണ് ബിഎസ്എൻഎൽ നൽകുന്നത് എന്ന് ഈ രണ്ട് പ്ലാനുകളും പരിശോധിച്ചാൽ ആർക്കും വ്യക്തമാകും. ഒരുമാസത്തെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ഡാറ്റ അ‌ത്യാവശ്യം മികച്ച വേഗതയിൽ ലഭിക്കുന്നു എന്നതിനൊപ്പം സ്റ്റാറും ഡിസ്നിയും ചേർന്ന് പ്രവർത്തിപ്പിക്കുന്ന ഒടിടി പ്ലാറ്റ്ഫോമിന്റെ സബ്സ്ക്രിപ്ഷനും ലഭിക്കുന്നത് ആവേശകരമായ വാഗ്ദാനമാണ്.

Best Mobiles in India

English summary
BSNL's two broadband plans offer speeds of 60 Mbps. The benefits in these plans are all the same. But the Rs 666 plan comes with an additional benefit. That extra perk is the Disney+ Hotstar subscription. The price difference between these two plans is Rs 67. Both the plans offer 3.3TB of data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X