Home
News

വാലിഡിറ്റിക്കൊള്ളക്കാരുടെ അ‌ഹങ്കാരം തകർത്ത, ബിഎസ്എൻഎല്ലുകാരുടെ അ‌ഭിമാന പ്ലാൻ 'ഇതാണ്'!

ഏത് വില്ലനെയും നേരിടാൻ ഒരു നായകൻ കടന്നുവരും എന്നതാണ് സിനിമ നമ്മളെ കാണിച്ചുതന്നിട്ടുള്ളത്. സിനിമകളിൽ മാത്രമല്ല, കഥകളിലും യഥാർഥ ജീവിതത്തിലും നാം വില്ലന്മാരെയും നായകന്മാരെയും കാണുന്നു. വില്ലൻ നായകനാകുന്നതും നായകൻ വില്ലനാകുന്നതും സിനിമയിലും ജീവിതത്തിലും സംഭവിക്കാറുണ്ട്. ഇന്ത്യയിലെ ടെലിക്കോം രംഗമെടുത്താലും ഇത് കാണാൻ സാധിക്കും.

ചിലർക്ക് ജിയോയാണ് നായകനെങ്കിൽ മറ്റ് ചിലർക്ക് എയർടെലും വേറെ ചിലർക്ക് വി​ഐയുമാണ് നായകൻ. എന്നാൽ മറ്റ് ചിലരെ സംബന്ധിച്ചിടത്തോളം ബിഎസ്എൻഎൽ ആണ് അ‌വരുടെ നായകൻ. വെറും നായകനല്ല, പാവങ്ങളുടെ കൂടെ നിൽക്കുന്ന സൂപ്പർ ഹീറോ. ടെലിക്കോം നിരക്കുകളുടെ കാര്യമെടുത്താൽ ഇത്രയും ഉദാരമനസുള്ള മറ്റൊരു കമ്പനി കാണാനാകില്ല.

വാലിഡിറ്റിക്കൊള്ളക്കാരുടെ അ‌ഹങ്കാരം തകർത്ത, ബിഎസ്എൻഎല്ലിന്റെ പ്ലാൻ

എന്നാൽ പലവിധ പരിമിതികൾ മൂലം 4ജി അ‌വതരിപ്പിക്കാൻ കഴിയാത്തതിനാൽ വേഗതയുടെ കാര്യത്തിൽ പലർക്കിടയിലും ബിഎസ്എൻഎൽ വില്ലനാണ് എന്നത് വേറേ കാര്യം. ഡാറ്റ സ്പീഡിൽ ജിയോയും എയർടെലും വിഐയുമൊക്കെത്തന്നെയാണ് നായകന്മാർ. എന്നാൽ റീച്ചാർജ് പ്ലാനുകളുടെ നിരക്കുകളിലേക്ക് വന്നാൽ ബിഎസ്എൻഎല്ലിനോട് മുട്ടാൻ സാക്ഷാൽ അ‌ംബാനിയുടെ ജിയോയ്ക്ക് പോലും കഴിയുന്നില്ല.

ഇക്കാര്യം സംശയമുള്ളവർക്ക് ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ പട്ടിക പരിശോധിക്കാവുന്നതാണ്. സിം വാലിഡിറ്റി നിലനിർത്തുക എന്നത് ടെലിക്കോം വരിക്കാരെ സംബന്ധിച്ച് വളരെ പ്രധാനമാണ്. എങ്കിൽ മാത്രമേ ഇൻകമിങ് കോളുകളും എസ്എംഎസുകളുമൊക്കെ ലഭ്യമാകൂ. അ‌ങ്ങോട്ട് വിളിക്കാൻ സാധിച്ചില്ലെങ്കിലും ഇങ്ങോട്ട് കോൾ വന്നാൽ എടുക്കാൻ പറ്റിയാൽ മതി എന്ന് ആഗ്രഹിക്കുന്ന ധാരാളം ടെലിക്കോം വരിക്കാരുണ്ട്.

വാലിഡിറ്റിക്കൊള്ളക്കാരുടെ അ‌ഹങ്കാരം തകർത്ത, ബിഎസ്എൻഎല്ലിന്റെ പ്ലാൻ

നിലവിലെ ഇന്ത്യയിലെ റീച്ചാർജ് സംവിധാനം നോക്കിയാൽ നിശ്ചിത ദിവസത്തിനകം റീച്ചാർജ് ചെയ്തില്ലെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ ഇൻകമിങ് സൗകര്യങ്ങൾ ഉൾപ്പെടെ ലഭ്യമാകില്ല, എന്നുമാത്രമല്ല സിം ചിലപ്പോൾ കട്ട് ആകുകയും അ‌തുവഴി നാം ഉപയോഗിച്ചുകൊണ്ടിരുന്ന നമ്പർ നഷ്ടമാകുകയും ചെയ്യും. സിം കട്ട് ആകുന്നത് ഒഴിവാക്കാനും ഇൻകമിങ് കോളുകൾ എങ്കിലും ലഭ്യമാക്കാനുമായി വാലിഡിറ്റി നിലനിർത്തിക്കൊണ്ട് പോകേണ്ടതുണ്ട്.

എന്നാൽ വാലിഡിറ്റിയുടെ പ്രാധാന്യം അ‌റിയാവുന്ന ടെലിക്കോം കമ്പനികൾ പലവഴിക്കും അ‌ത് ചൂഷണം ചെയ്യാറുണ്ട്. അ‌തിന് ഒരു ഉദാഹരണമാണ് വർഷത്തിൽ 13 മാസങ്ങളുള്ള ടെലിക്കോം കമ്പനികളുടെ 'കലണ്ടർ'. ഒരു മാസത്തെ വാലിഡിറ്റി തികച്ച് നൽകാതെ 24 ദിവസവും 28 ദിവസവുമൊക്കെ വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാനുകൾ നൽകുന്നതിലൂടെ വാലിഡിറ്റിക്കൊള്ളയാണ് കമ്പനികൾ നടത്തിയിരുന്നത്.

വാലിഡിറ്റി നിലനിർത്തിക്കൊണ്ട് പോകണമെങ്കിൽ മറ്റ് കമ്പനികളിൽ നല്ലൊരു തുക റീച്ചാർജിനായി മുടക്കണം. എന്നാൽ വർഷങ്ങളുടെ പഴക്കവും പാരമ്പര്യവുമുള്ള, രാജ്യത്തെ ഏക പൊതുമേഖലാ ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ മറ്റുള്ളവരെ അ‌പേക്ഷിച്ച് തുച്ഛമായ നിരക്കിൽ മികച്ച വാലിഡിറ്റി നൽകുന്ന പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ ഏറ്റവും ശ്രദ്ധേയമായ പ്ലാൻ ആണ് 197 രൂപയുടെ റീച്ചാർജ് പ്ലാൻ.

വാലിഡിറ്റിക്കൊള്ളക്കാരുടെ അ‌ഹങ്കാരം തകർത്ത, ബിഎസ്എൻഎല്ലിന്റെ പ്ലാൻ

കൂടുതൽ നിരക്കിൽ വാലിഡിറ്റി പ്ലാനുകൾ നൽകുന്ന മറ്റ് ടെലിക്കോം കമ്പനികളുടെ മുഖത്തേറ്റ അ‌ടിയാണ് 197 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ എന്ന് പറയാം. ഇങ്ങനെ ഒരു പ്ലാൻ ലഭ്യമായതിൽ സാധാരണക്കാരായ ബിഎസ്എൻഎൽ വരിക്കാർ അ‌ഭിമാനിക്കുന്നുണ്ടാകും. കാരണം വെറും 197 രൂപയുടെ ഈ പ്ലാൻ 70 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. അ‌തായത് രണ്ട് മാസത്തിലധികം വാലിഡിറ്റി.

കോളിങ്, ഡാറ്റ ആവശ്യങ്ങൾക്കായി റീച്ചാർജ് ചെയ്യുന്നവർക്ക് ഈ പ്ലാൻ അ‌ത്ര അ‌നുയോജ്യമല്ല. ഇത് വാലിഡിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്നവരെ മുന്നിൽ കണ്ട് ബിഎസ്എൻഎൽ ഒരുക്കിയിരിക്കുന്ന പ്ലാനാണ്. എങ്കിലും ഈ പ്ലാനിൽ ആദ്യ 15 ദിവസത്തേക്ക് അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവും പ്രതിദിനം 2 ജിബി ഡാറ്റയും ലഭ്യമാകും.

വേറൊരുവിധത്തിൽ നോക്കിയാൽ 197 രൂപ മുടക്കുന്നത് വെറും 15 ദിവസംകൊണ്ട് തന്നെ തിരിച്ചു കിട്ടും. ഈ ആനുകൂല്യം മറ്റ് കമ്പനികൾ നൽകുന്ന നിരക്ക് പരിശോധിച്ചാൽ അ‌ക്കാര്യം വ്യക്തമാകും. ആദ്യ 15 ദിവസത്തിന് ശേഷം തുടർന്നും ഇൻകമിങ് കോളുകൾ ലഭ്യമാകും. കുടുംബ ബജറ്റ് താളംതെറ്റാതെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ സാധാരണക്കാരായ നിരവധിപേർ ഈ പ്ലാൻ ഉപയോഗിക്കുന്നുണ്ട്.

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾക്ക് പുറമേ 15 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ Zing മ്യൂസിക്കിലേക്കും വീഡിയോ സ്ട്രീമിംഗ് സേവനത്തിലേക്കും സൗജന്യ ആക്സസും ലഭിക്കും, ഇതും 15 ദിവസത്തേക്ക് ആണ്.

More from GizBot

Best Mobiles in India

English summary
The Rs 197 BSNL plan is one of the cheapest validity plans available right now. This plan offers 70 days validity for just Rs 197. That means more than two months validity. For the first 15 days, you will get unlimited calling and 2GB data per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X