Home
News

ഇതിലും വില കുറവ് സ്വപ്നങ്ങളിൽ മാത്രം! വെറും 100 രൂപയുടെ പ്ലാനുമായി ബിഎസ്എൻഎൽ

മറ്റ് പ്രമുഖ ഇന്ത്യൻ ടെലികോം കമ്പനികൾ താരിഫ് വർദ്ധനവ് കൊണ്ടുവന്നപ്പോൾ ഏറ്റവും കൂടുതൽ ലാഭം ഉണ്ടായത് ബിഎസ്എൻഎല്ലിനാണ് എന്ന് വേണമെങ്കിൽ പറയാം. വളരെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോയികൊണ്ട് ഇരുന്ന ബിഎസ്എൻഎല്ലിൽ മറ്റ് ടെലികോം കമ്പനികളുടെ മാറ്റം ഒരു കച്ചിത്തുരുമ്പ് ആയി മാറി. സർക്കാർ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) വാഗ്ദാനം ചെയ്യുന്ന പ്ലാനുകളെ ഇപ്പോൾ ഉപഭോക്താക്കൾ വളരെ അധികം അഭിനന്ദിക്കുന്നു. മാറ്റങ്ങൾ കൊണ്ടുവന്ന റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ എന്നിവയേക്കാൾ വളരെ വില കുറഞ്ഞതാണ് ബിഎസ്എൻഎൽ പ്ലാനുകൾ.

ബിഎസ്എൻഎല്ലിൻ്റെ പ്ലാൻ വില കുറഞ്ഞത് മാത്രമല്ല മികച്ച അനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ബിഎസ്എൻഎൽ വർദ്ധിച്ച് വരുന്ന ഉപഭോക്താക്കളെ ആകർഷിക്കുന്നു. ഓരോ ബജറ്റിനും അനുയോജ്യമായ പ്ലാനുകളാണ് ബിഎസ്എൻഎൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. നേരത്തെ പറഞ്ഞത് പോലെ ബിഎസ്എൻഎൽ റീചാർജ് പ്ലാനുകൾ വളരെ ലാഭകരമാണ്.

ഇതിലും വില കുറവ് സ്വപ്നങ്ങളിൽ മാത്രം! 100 രൂപയുടെ പ്ലാനുമായി BSNL

നിങ്ങളൊരു ബിഎസ്എൻഎൽ ഉപയോക്താവ് ആണെങ്കിൽ, ഈ ലേഖനം നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. ഇനി നിങ്ങളൊരു ബിഎസ്എൻഎൽ ഉപയോക്താവ് അല്ലെങ്കിൽ ബിഎസ്എൻഎല്ലിലേക്ക് മാറുവാൻ ഈ ലേഖനത്തിൽ പറയുന്ന പ്ലാനുകൾ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. ബിഎസ്എൻഎല്ലിൻ്റെ വളരെ കുറഞ്ഞ പ്ലാനുകളെ കുറിച്ചാണ് ഈ ലേഖനം സംസാരിക്കുന്നത്.

ബിഎസ്എൻഎല്ലിൻ്റെ ഈ പ്ലാനിന് 35 ദിവസത്തെ വാലിഡിറ്റി ഉണ്ട്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് നിരവധി ബമ്പർ സൗകര്യങ്ങൾ ലഭിക്കുന്നു. നിങ്ങളുടെ റീചാർജ് പ്ലാൻ അവസാനിച്ചാൽ, ഒരു പ്രശ്നവും കൂടാതെ തന്നെ നിങ്ങൾക്ക് ഉടനടി അടുത്ത റീചാർജ്ജ് ചെയ്യാൻ കഴിയും. ഇനി ഈ വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനിൽ എന്താണ് വാഗ്ദാനം ചെയ്യുന്നതെന്ന് വിശദമായി പറയാം.

28 ദിവസം, 30 ദിവസം, 35 ദിവസം, 70 ദിവസം, 45 ദിവസം, 150 ദിവസം, 105 ദിവസം, 130 ദിവസം, ഒരു വർഷം വരെ വാലിഡിറ്റി ഉള്ള ഒരു മികച്ച പ്ലാൻ ബിഎസ്എൻഎല്ലിൻ്റെ ലിസ്റ്റിലുണ്ട്. ഇത്രയും വാലിഡിറ്റികൾ അതും വില കുറവിൽ നിരത്തിവെക്കുന്ന പ്ലാനുകൾ മറ്റ് സ്വകാര്യ ടെലികോം കമ്പനികൾക്ക് ഒരു തിരിച്ചടി ആകുമെന്നതിൽ സംശയമില്ല.

ബിഎസ്എൻഎല്ലിൻ്റെ പ്രീപെയ്ഡ് പ്ലാനിൽ, ഉപയോക്താക്കൾക്ക് ഒന്നല്ല, നിരവധി മികച്ച സൗകര്യങ്ങൾ ലഭിക്കുന്നു. ഈ ഇടയ്ക്ക് ആണ് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്കായി 35 ദിവസത്തെ വാലിഡിറ്റി ഉള്ള മികച്ച പ്ലാൻ അവതരിപ്പിച്ചത്. ഈ പ്ലാനിൽ നിരവധി ഉപയോക്താക്കൾ ആകർഷിക്കപ്പെട്ടിട്ടുണ്ട്. വെറും 100 രൂപയ്ക്ക് 35 ദിവസത്തെ വാലിഡിറ്റിയാണ് ബിഎസ്എൻഎല്ലിന്റെ ഈ പ്ലാൻ നൽകുന്നത്. എന്നാൽ ഇതേ പ്ലാൻ 28 ദിവസത്തേ വാലിഡിറ്റിയോട് കൂടി 250 മുതൽ 300 രൂപ വരെയാണ് എയർടെൽ ഈടാക്കുന്നത്.

ബിഎസ്എൻഎല്ലിൻ്റെ വില കുറഞ്ഞ പ്ലാനിൽ, ഉപയോക്താക്കൾക്ക് നിരവധി മികച്ച സൗകര്യങ്ങൾ ലഭിക്കുന്നു. രാജ്യത്ത് ഉടനീളം ഉള്ള ബിഎസ്എൻഎൽ ഉപയോക്താക്കളുടെ എണ്ണത്തെ കുറിച്ച് പറഞ്ഞാൽ, ഏകദേശം 8 കോടി ആണ്. ഇത്രയും ഉപയോക്താക്കളുടെ ഹൃദയം കീഴടക്കുന്നതിന് ആയി ബിഎസ്എൻഎൽ 107 രൂപയുടെ പ്ലാനും അവതരിപ്പിച്ചു.

ബിഎസ്എൻഎല്ലിൻ്റെ ഈ പ്ലാൻ 35 ദിവസത്തെ വാലിഡിറ്റി ആണ് നൽകുന്നത്. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് 200 മിനിറ്റ് ടോക്ക് ടൈം സൗകര്യം നൽകുന്നു. അതോടൊപ്പം, പ്ലാനിൽ 3 ജിബി ഡാറ്റയും ലഭിക്കും. എന്നാൽ സൗജന്യ എസ്എംഎസ് സൗകര്യം ഈ 107 രൂപയുടെ പ്ലാനിൽ നൽകിയിട്ടില്ല.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
BSNL's plan is not only cheap but also offers great benefits. If you are a BSNL user then this article will definitely be useful for you. Now you are a BSNL user or the plans mentioned in this article may persuade you to switch to BSNL. This article talks about BSNL's cheapest plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X