വിഷു ബംപർ അടിച്ചാലും ഇല്ലെങ്കിലും ഈ ബിഎസ്എൻഎൽ ബംപർ പ്ലാനിൽ നേട്ടം ഉറപ്പാ! സംശയം ഉണ്ടേൽ ഇത് നോക്കൂ
ഒരു ഒറ്റ ലോട്ടറിയിലൂടെ കഷ്ടപ്പാടിന്റെ ട്രാക്കിൽ നിന്ന് ജീവിതം സന്തോഷത്തിന്റെ ട്രാക്കിലേക്ക് എത്തുമെന്നും രക്ഷപ്പെടുമെന്നും വിശ്വസിച്ച് ലോട്ടറിയിലൂടെ ഭാഗ്യപരീക്ഷണം നടത്തുന്ന നിരവധി ആളുകളുണ്ട്. അവരിൽ പലരുടെയും ഇപ്പോഴത്തെ പ്രതീക്ഷ വിഷു ബംപറിലാണ്. ഒന്നാം സമ്മാനം അർഹനായ ഏതെങ്കിലും പാവങ്ങൾക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കാം.
പക്ഷേ, ലോട്ടറിയിൽ ഒന്നാം സമ്മാനം ഒരാൾക്ക് മാത്രമാണ് ലഭിക്കുക. കുറച്ച് പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും കിട്ടും. എന്നാൽ ലോട്ടറി എടുക്കുന്ന ബഹുഭൂരിപക്ഷം പേർക്കും കാശ് നഷ്ടമാകുന്നത് മാത്രമായിരിക്കും മിച്ചം. ഗൂഗിൾപേ സ്ക്രാച്ച് കാർഡ് പോലെ ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം എന്ന് കരുതി ആശ്വസിക്കുകയേ വഴിയുള്ളൂ.

എന്നാൽ തെരഞ്ഞെടുക്കുന്ന എല്ലാവർക്കും ഉറപ്പായും നേട്ടം നൽകുന്ന ഒരു 'ബംപർ' ബിഎസ്എൻഎല്ലിന്റെ പക്കൽ ഉണ്ട്, 1999 രൂപയുടെ റീച്ചാർജ് പ്ലാൻ ആണ് അത്. കുറഞ്ഞ തുക മുടക്കുമ്പോൾ അതിനെക്കാൾ പല മടങ്ങ് ഇരട്ടി നേട്ടം തിരിച്ചു തരും എന്നതാണല്ലോ ബംപറുകളുടെ പ്രത്യേകത. ആ നിലയ്ക്കാണ് ഈ ബിഎസ്എൻഎൽ പ്ലാനിനും ബംപർ എന്ന പേര് വന്നത്.
ലോട്ടറി ഒറ്റ ടിക്കറ്റിലൂടെ ചിലരുടെ ജീവിതം സെറ്റ് ആക്കുമ്പോൾ ഈ ബിഎസ്എൻഎൽ പ്ലാൻ ഒറ്റ റീച്ചാർജിലൂടെ ഒരു ശരാശരി ബിഎസ്എൻഎൽ വരിക്കാരന്റെ ഒരു വർഷത്തേക്കുള്ള ടെലിക്കോം ആവശ്യങ്ങൾ എല്ലാം സെറ്റാക്കുന്നു. ബിഎസ്എൻഎൽ തന്നെ 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെ ബംപർ ഓഫർ എന്നാണ് വിശേഷിപ്പിക്കുന്നത്.

അതായത് മുടക്കുന്ന തുകയെക്കാൾ മൂല്യമുള്ള സേവനങ്ങൾ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന്റെ മഹത്വം ശരിക്കും മനസിലാക്കണമെങ്കിൽ മറ്റേതെങ്കിലും ടെലിക്കോം കമ്പനി ഈ പ്ലാനിലേതിന് സമാനമായ ആനുകൂല്യങ്ങൾക്ക് ഈടാക്കുന്ന നിരക്ക് എത്രയാണ് എന്ന് ഒന്ന് പരിശോധിച്ചാൽ മതിയാകും.
1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ (Benefits offered by BSNL Prepaid Plan Rs.1999): 365 ദിവസ വാലിഡിറ്റി ലഭിക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. ഒരു വർഷ വാലിഡിറ്റി ലഭ്യമാകുന്ന വേറെയും പ്ലാനുകൾ ബിഎസ്എൻഎൽ പ്ലാൻ പട്ടികയിൽ കാണാം. എന്നാൽ ഈ പ്ലാൻ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്.
ഏറ്റവും കുറഞ്ഞ നിരക്കിൽ ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ ഒരു വർഷത്തേക്ക് വാഗ്ദാനം ചെയ്യുന്നു എന്നതാണ് 1999 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിനെ വേറിട്ട് നിർത്തുന്നത്. ഉദാഹരണത്തിന് 1499 രൂപയുടെ പ്ലാൻ 336 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ് വാഗ്ദാനം ചെയ്യുന്നു. അതേപോലെ 1515 രൂപയുടെ പ്ലാൻ 365 ദിവസത്തേക്ക് 2ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

എന്നാലിവിടെ 1999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ അൺലിമിറ്റഡ് കോളിങ് സൗകര്യത്തിന് ഒപ്പം 600ജിബി ഡാറ്റയും ദിവസം 100 സൗജന്യ എസ്എംഎസും അനുവദിക്കുന്നു. ഈ 600ജിബി ഡാറ്റ ബൾക്ക് ഡാറ്റയാണ്. അതിനാൽ ഒരു ദിവസമോ രണ്ട് ദിവസമോ ഉപയോഗിച്ചില്ല എന്ന് കരുതി പാഴായിപ്പോകില്ല. ഈ വാലിഡിറ്റി കാലയളവിനുള്ളിൽ ആവശ്യമുള്ള ഘട്ടങ്ങളിലെല്ലാം ഈ ഡാറ്റ ഉപയോഗിക്കാം.
ചുരുക്കത്തിൽ ഈ 1999 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ ഒരു ശരാശരി മൊബൈൽ ഉപയോക്താവിന്റെ ഡാറ്റ, കോളിങ്, എസ്എംഎസ് ആവശ്യകതകൾ ഒരു വർഷത്തേക്ക് നിറവേറ്റാൻ ആവശ്യമായ നിലയിലാണ് എത്തുന്നത്. അതിനാൽത്തന്നെ ഈ ബിഎസ്എൻഎൽ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർ അവർ അറിയാതെ തന്നെ 'ബംപർ' വിജയികളായി മാറുന്നു.


Click it and Unblock the Notifications