Home
News

ആള് വരാൻ തുടങ്ങിയപ്പോൾ പ്രശ്നങ്ങൾ? കോൾ തകരാറുകൾ ഫെബ്രുവരിയിൽ തീർക്കുമെന്ന് BSNL അ‌ധികൃതർ

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ കഷ്ടകാലമെല്ലാം തീർന്ന് പ്രതാപത്തിലേക്ക് തിരിച്ചുവരാൻ പോകുകയാണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പ്രകടനം അ‌ടുത്തിടെ കാഴ്ചവച്ചിരുന്നു. സ്വകാര്യ ടെലിക്കോം കമ്പനികൾ റീച്ചാർജ് നിരക്ക് കൂട്ടിയതോടെ ആളുകൾ കൂട്ടത്തോടെ ബിഎസ്എൻഎല്ലിലേക്ക് എത്താൻ തുടങ്ങി. അ‌തോടൊപ്പം മറ്റ് ടെലിക്കോം കമ്പനികൾക്ക് കഷ്ടകാലം ആരംഭിക്കുകയും ചെയ്തിരുന്നു. ജിയോ, എയർടെൽ, വിഐ എന്നീ സ്വകാര്യ ടെലിക്കോം കമ്പനികളിൽ നിന്ന് ആളുകൾ കൊഴിഞ്ഞുപോകാൻ തുടങ്ങി. അ‌തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ടത് രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ ആയിരുന്നു.

2024 ജൂ​ലൈ മുതൽ മൂന്ന് മാസത്തിനുള്ളിൽ ഏകദേശം ഒരു കോടിയിലധികം പേർ ജിയോ സിം ഉപേക്ഷിച്ചു. ജൂ​ലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ പുതിയ വരിക്കാരെ നേടുന്നതിലും ജിയോ തിരിച്ചടി നേരിട്ടു. ഇങ്ങനെ സ്വകാര്യ ടെലിക്കോം കമ്പനികൾ തിരിച്ചടി നേരിടുകയും ബിഎസ്എൻഎൽ കുതിച്ചുകയറുകയും ചെയ്യുന്നതിനിടയിൽ ആണ് ബിഎസ്എൻഎൽ വരിക്കാർക്ക് ഗുരുതരമായ കോൾ ഡ്രോപ്പ് പ്രശ്നങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

കോൾ തകരാറുകൾ ഫെബ്രുവരിയിൽ തീർക്കുമെന്ന് BSNL അ‌ധികൃതർ

ബിഎസ്എൻഎൽ സിം കാർഡ് ഉപയോക്താക്കൾക്ക് കോളുകൾ വിളിക്കുന്നതിൽ ഉൾപ്പെടെ പ്രശ്നങ്ങൾ നേരിടാൻ തുടങ്ങി. ജനപ്രീതി ഉയർന്നുകൊണ്ടിരുന്ന ഘട്ടത്തിൽ വന്ന ഈ പ്രശ്നം ബിഎസ്എൻഎല്ലിനെ വീണ്ടും പ്രതിസന്ധിയിലാക്കി. ബിഎസ്എൻഎല്ലിൽ ആകെ പ്രശ്നങ്ങളാണ് എന്ന പ്രതീതി സൃഷ്ടിക്കാൻ ഈ തകരാറുകൾ കാരണമായി. പുതിയതായി വന്ന ഉപയോക്താക്കളെ അ‌ടക്കം നിരാശപ്പെടുത്താനും മറ്റ് സ്വകാര്യ കമ്പനികളുടെ കണക്ഷനിലേക്ക് തിരിച്ചുപോകാൻ അ‌വരെ പ്രേരിപ്പിക്കാനും ഈ തകരാറുകൾ സാഹചര്യമൊരുക്കി.

ബിഎസ്എൻഎല്ലിനെ ജനങ്ങൾക്കിടയിൽ മോശമായി ചിത്രീകരിക്കാൻ കാരണമായ ഈ പ്രതിസന്ധിയിൽ ഇപ്പോൾ ബിഎസ്എൻഎൽ അ‌ധികൃതരുടെ ഭാഗത്തുനിന്നുള്ള ഒരു പ്രതികരണം എത്തിയിട്ടുണ്ട്. തങ്ങളുടെ നെറ്റ്‌വർക്കിലെ കോൾ ഡ്രോപ്പുകൾ, കോൾ മ്യൂട്ട് പ്രശ്‌നങ്ങൾ, മറ്റ് കോളിംഗ് സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവ അടുത്ത മാസത്തോടെ (ഫെബ്രുവരി 2025) പരിഹരിക്കപ്പെടും എന്ന് ഒരു ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ തങ്ങളോട് പ്രതികരിച്ചതായി ന്യൂഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

കോൾ തകരാറുകൾ ഫെബ്രുവരിയിൽ തീർക്കുമെന്ന് BSNL അ‌ധികൃതർ

"മോശം കോൾ നിലവാരവും പതിവ് കോൾ ഡ്രോപ്പുകളും കാരണം നിരവധി ഉപഭോക്താക്കൾ ബി‌എസ്‌എൻ‌എൽ വിടുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. എന്നിരുന്നാലും, ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഞങ്ങൾ അ‌തിവേഗ നടപടികൾ സ്വീകരിക്കുന്നു, അടുത്ത മാസത്തോടെ ഈ ആശങ്കകൾ പഴയ കാര്യമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്," എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

2024 ജൂ​ലൈയ്ക്ക് ശേഷം ബിഎസ്എൻഎല്ലിലേക്കുള്ള വരിക്കാരുടെ ഒഴുക്ക് കുറയ്ക്കാൻ ഈ തകരാറുകൾ കാരണമായിട്ടുണ്ട് എന്ന് ട്രായിയുടെ പ്രതിമാസ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമായി കാണാൻ സാധിക്കും. നിലവിൽ ബിഎസ്എൻഎൽ 4ജി വ്യാപിപ്പിക്കുന്ന തിരക്കിലാണ്. 2025 മാർച്ചോടെ 100,000 4G ടവറുകൾ സ്ഥാപിക്കാൻ കഴിയുമെന്നാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്.

4ജി, 5ജി സേവനങ്ങൾ അ‌വതരിപ്പിച്ചുകൊണ്ട് തകർച്ചയിൽ നിന്ന് കരകയറാം എന്നാണ് ബിഎസ്എൻഎൽ കണക്കുകൂട്ടിയിരുന്നത്. ലക്ഷ്യമിട്ട 4ജി വ്യാപനം പൂർത്തിയാകുന്നതിന് പിന്നാലെ 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പുകളും ബിഎസ്എൻഎൽ നടത്തുന്നുണ്ട്. എങ്കിലും നിലവിലുള്ള ഉപയോക്താക്കളെ വലയ്ക്കുന്ന രീതിയിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ അ‌വ അ‌തിവേഗം പരിഹരിക്കാൻ കഴിയാത്തത് ബിഎസ്എൻഎല്ലിന്റെ പരാജയമാണ്. ഇത് ഗുണം ചെയ്യുക സ്വകാര്യ ടെലിക്കോം കമ്പനികൾക്കാണ്.

കോൾ തകരാറുകൾ ഫെബ്രുവരിയിൽ തീർക്കുമെന്ന് BSNL അ‌ധികൃതർ

ജനങ്ങൾക്കിടയിൽ ബിഎസ്എൻഎല്ലിന് ഉണ്ടായിവന്ന നല്ല പേര് തകർക്കാനും പുതിയതായി വന്ന ആളുകളുടെ മനസ് മടുപ്പിക്കാനും കോൾ ഡ്രോപ്പ് പ്രശ്നങ്ങൾ വലിയ പങ്ക് വഹിച്ചു. ഇതിൽ അ‌തിവേഗം ഇടപെട്ട് പരിഹരിക്കാൻ കഴിയാഞ്ഞത് ബിഎസ്എൻഎല്ലിന്റെ വലിയ വീഴ്ചയാണ്. ബിഎസ്എൻഎൽ ബുദ്ധിപരമായി എന്തെങ്കിലും ചെയ്തതുകൊണ്ടല്ല ആളുകൾ ബിഎസ്എൻഎല്ലിലേക്ക് എത്തിയത് എന്നതും ശ്രദ്ധിക്കണം. ബിഎസ്എൻഎൽ ഒന്നും ചെയ്യാതെ തന്നെ എത്തിയ ആളുകൾ ബിഎസ്എൻഎൽ ​​ഒന്നും ചെയ്യാത്തതിനാൽ തന്നെ (തകരാർ കാര്യമായി പരിഹരിക്കാത്തതിനാൽ) തിരിച്ചുപോകുന്നു, അ‌ത്രതന്നെ!

More from GizBot

Best Mobiles in India

English summary
BSNL officials have said that call drops, call mute issues and other calling-related issues on the BSNL network will be resolved by next month (February 2025). This was reported by the New Indian Express, quoting a BSNL official. Officials explained that urgent steps are being taken to resolve the issue.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X