ബിഎസ്എന്‍എല്‍ ഫ്രീ കോളുകള്‍ നിര്‍ത്തുന്നു

Posted By: Samuel P Mohan

പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ഓഫറുകള്‍ വെട്ടിക്കുറച്ചിരിക്കുന്നു.

ബിഎസ്എന്‍എല്‍ ഫ്രീ കോളുകള്‍ നിര്‍ത്തുന്നു

മറ്റു ടെലികോം കമ്പനികള്‍ അണ്‍ലിമിറ്റഡ് ഓഫറുകള്‍ നല്‍കുമ്പോള്‍ ബിഎസ്എന്‍എല്‍ ഓഫറുകള്‍ കുറയ്ക്കുന്നു. ഞായറാഴ്ചകളില്‍ നല്‍കി വരുന്ന 24 മണിക്കൂര്‍ സൗജന്യ കോള്‍ സേവനം ബിഎസ്എന്‍എല്‍ നിര്‍ത്താന്‍ തീരുമാനിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ ഇത് നിലവില്‍ വരും.

അതായത് ഫെബ്രുവരി ഒന്നു മുതല്‍ FTTH, ലാന്റ് ലൈന്‍, ബ്രോഡ്ബാന്‍ഡ്, കോംബോ പ്ലാനുകള്‍ എന്നിവയ്‌ക്കെല്ലാം മറ്റു ദിവസത്തെ പോലെ തന്നെ ചാര്‍ജ്ജ് ഈടാക്കും. നിലവില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ രാത്രി കോളുകള്‍ ആസ്വദിക്കാന്‍ കഴിയും.

ബിഎസ്എന്‍എല്‍ന്റെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ ആരംഭിക്കുന്നത് 499 രൂപ മുതലാണ്, എന്നാല്‍ എല്ലാ പ്ലാനുകളിലും അണ്‍ലിമിറ്റഡ് ഓഫറുകള്‍ വരുന്നില്ല. BB249 ഉും മറ്റു ചില കോംബോ പായ്ക്കുകളിലും മാത്രമാണ് അണ്‍ലിമിറ്റഡ് ഓഫറുകള്‍.

ഇതിനു മുന്‍പ് രാത്രികാല സൗജന്യ കോളുകളുടെ സമയവും ബിഎസ്എന്‍എല്‍ വെട്ടിക്കുറച്ചിരിക്കുന്നു. രാത്രികാല സൗജന്യ കോള്‍ സമയം ജനുവരി ഒന്നു മുതല്‍ രാത്രി 10.30 മുതല്‍ രാവിലെ ആറു മണി വരെയാണ് ചുരുക്കിയിരിക്കുന്നത്. നേരത്തെ ഇത് രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴു വരെയായിരുന്നു.

ഫ്‌ളിപ്കാര്‍ട്ട്-വോഡാഫോണ്‍ ഓഫര്‍, 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍ 999 രൂപയ്ക്ക്

ലാന്റ്‌ഫോണുകളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും നിലവിലുളളവരെ പിടിച്ചു നിര്‍ത്താനുമാണ് ബിഎസ്എന്‍എല്‍ ഈ ആനുകൂല്യം നടപ്പിലാക്കിയത്. സമയം വെട്ടിക്കുറച്ചതോടെ ഓഫറിന്റെ മേന്മയും നഷ്ടപ്പെട്ടു. രാത്രി ഒന്‍പതു മുതല്‍ 11 വരെയാണ് ഈ ഓഫര്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിച്ചിരുന്നത്.

ബിഎസ്എന്‍എല്‍ കേരളത്തിലെ പ്രീപെയ്ഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച ഓഫറുകളുടെ വാലിഡിറ്റിയിലും കുറവു വരുത്തിയിട്ടുണ്ട്. അതായത് 84 ദിവസത്തെ പ്ലാന്‍ വാലിഡിറ്റി 71 ദിവസമായി കുറച്ചു.

English summary
BSNL’s Kolkata unit called CalTel has revealed that BSNL will cancel free Sunday calls from February 1, 2018. For now, there is no specific reason as to why the operator has decided to cancel the free calls on Sunday. Also, the operator recently limited the free night calling hours between 10:30 PM and 6 AM.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot