Home
News

ആഘോഷം ജനങ്ങൾക്കൊപ്പം! 24ജിബി സൗജന്യ എക്സ്ട്രാ ഡാറ്റ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ

ഇന്ത്യയുടെ സ്വന്തം ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ 24 വർഷത്തെ സേവനങ്ങൾ പിന്നിട്ട്, 25-ാം വർഷത്തിലേക്ക് കടക്കുകയാണ്. 2000 ഒക്ടോബർ 1ന് ആണ് ബിഎസ്എൻഎൽ സ്ഥാപിക്കപ്പെട്ടത്. അ‌തിന്റെ ഭാഗമായി ബിഎസ്എൻഎൽ എല്ലാ വർഷവും ഒക്ടോബർ 1 സ്ഥാപകദിനമായി (BSNL Foundation Day) ആഘോഷിക്കുന്നു. കഴിഞ്ഞ ദിവസവും പതിവ് പോലെ ബിഎസ്എൻഎൽ ഫൗണ്ടേഷൻ ഡേ ആഘോഷിച്ചു. സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി തങ്ങളുടെ വരിക്കാർക്കായി സൗജന്യ എക്സ്ട്രാ ഡാറ്റയും ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. 24 വർഷങ്ങൾ പൂർത്തിയാക്കിയത് കണക്കിലെടുത്ത് 24ജിബി സൗജന്യ ഡാറ്റ വരിക്കാർക്ക് നൽകുമെന്നാണ് പ്രഖ്യാപനം. എന്നാൽ ചില നിബന്ധനകളോടെയാണ് ഈ എക്സ്ട്രാ ഡാറ്റ നൽകുക.

വിശ്വാസത്തിന്റെ 24 വർഷങ്ങൾ എന്ന ടാഗ്​ലൈനോടെയാണ് ബിഎസ്എൻഎൽ 24 വർഷത്തെ പ്രവർത്തനം ആഘോഷമാക്കുന്നത്. ഈ ആഘോഷത്തിൽ വരിക്കാരെയും ഭാഗമാക്കുന്നതിന്റെ ഭാഗമായിട്ടാണ് അ‌വർക്കായി 24ജിബി എക്സ്ട്രാ ഡാറ്റ പ്രഖ്യാപിച്ചിരിക്കുന്നത്. 500 രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾക്കൊപ്പവും ഈ 24ജിബി സൗജന്യ ഡാറ്റ ലഭ്യമാകും.

24ജിബി സൗജന്യ എക്സ്ട്രാ ഡാറ്റ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ

പ്രവർത്തനം 24 വർഷം പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായി നൽകുന്ന ഈ 24ജിബി എക്സ്ട്രാ ഡാറ്റ 24 ദിവസത്തേക്ക് മാത്രമാകും ലഭ്യമാകുക എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. അ‌തേസമയം നിശ്ചിത പ്ലാനിനൊപ്പമുള്ള ഡാറ്റ പ്ലാനിന്റെ വാലിഡിറ്റി കാലയളവ് തീരും വരെ ലഭ്യമാകും. ഡാറ്റ, വോയ്സ് പ്ലാനുകളിൽ ഉൾപ്പെടെ 500 രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്ലാനുകളിലും ഈ ഓഫർ ലഭ്യമാകും.

ഈ ഓഫറിന് നിശ്ചിത സമയപരിധി ഉണ്ട്. അ‌തായത് ഒക്ടോബർ 1 മുതൽ ഒക്ടോബർ 24 വരെയുള്ള കാലയളവിനുള്ളിൽ നടത്തുന്ന 500 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജ് പ്ലാനുകൾക്ക് മാത്രമാണ് ഈ എക്സ്ട്രാ ഡാറ്റ ലഭ്യമാകുക. 24ജിബി എക്സ്ട്രാ ഡാറ്റ നിങ്ങൾ ചെയ്യുന്ന റീച്ചാർജ് ഓപ്ഷനിൽ ലഭ്യമാണോ എന്ന് ഉറപ്പിക്കാൻ വേണമെങ്കിൽ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ പരിശോധിക്കാവുന്നതാണ്.

24ജിബി സൗജന്യ എക്സ്ട്രാ ഡാറ്റ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ

സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്താൽ ലഭ്യമായ വിവിധ റീച്ചാർജ് ഓപ്ഷനുകൾ ഏതൊക്കെയെന്നും അ‌വയിൽ എന്തൊക്കെ ആനുകൂല്യങ്ങൾ ലഭ്യമാണ് എന്നും വ്യക്തമായി അ‌റിയാൻ സാധിക്കും. ചില പ്ലാനുകൾക്കൊപ്പം സെൽഫ് കെയർ ആപ്പിന്റെ വകയായും എക്സ്ട്രാ ഡാറ്റ ലഭ്യമാണ്. കൂടാതെ പ്ലാനുകളുടെ നിരക്കിൽ 2 ശതമാനം ഡിസ്കൗണ്ടും സെൽഫ് കെയർ ആപ്പിൽ ലഭ്യമാകും.

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 24ജിബി എക്സ്ട്രാ ഡാറ്റ ലഭ്യമാകുന്ന ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകളുടെ നിരക്കുകൾ: 599 രൂപ, 666 രൂപ, 699 രൂപ, 788 രൂപ, 897 രൂപ, 997 രൂപ, 999 രൂപ, 1198 രൂപ, 1499 രൂപ, 1515 രൂപ, 1999 രൂപ, 2399 രൂപ, 2999 രൂപ. ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ, ടോപ്അ‌പ് പോലുള്ളവയിൽ ഈ ഓഫർ ലഭ്യമാകില്ല.

24ജിബി സൗജന്യ എക്സ്ട്രാ ഡാറ്റ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ

ബിഎസ്എൻഎൽ ഡേയോട് അ‌നുബന്ധിച്ച് ബിഎസ്എൻഎൽ കേന്ദ്രങ്ങളിൽ വിവിധ ആഘോഷ പരിപാടികൾ അ‌രങ്ങേറി. കൂടാതെ ബിഎസ്എൻഎൽ ഹെഡ് ഓഫീസിൽ നടന്ന ആഘോഷ പരിപാടിക്കിടെ എസിബിപി (Annual Capacity Building Plan) 2024-25 പ്രഖ്യാപനവും ബിഎസ്എൻഎൽ നടത്തി. 4ജി വ്യാപനം പൂർത്തിയാകുന്നതോടെ ബിഎസ്എൻഎൽ പുതിയ ഉയരങ്ങളിലേക്കെത്തുമെന്ന് അധികൃതർ പ്രതീക്ഷ പങ്കുവച്ചു. സേവനത്തിന്റെ 25-ാം വർഷത്തിലേക്ക് കടന്ന ബിഎസ്എൻഎല്ലിന് ആശംസയർപ്പിച്ച് കേന്ദ്ര ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയടക്കം രംഗത്തെത്തുകയും ചെയ്തു.

More from GizBot

Best Mobiles in India

English summary
BSNL has announced 24GB extra data on select prepaid plans as part of its 24th anniversary celebrations. This extra data will be available on recharge plans above Rs 500. This data comes with a validity of 24 days. This offer will be available from 1st October to 2nd October 2024.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X