പുതുവര്‍ഷ സമ്മാനവുമായി ബിഎസ്എന്‍എല്‍

Posted By: Samuel P Mohan

പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി എത്തിയിരിക്കുയാണ് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ക്ക് സൗജന്യമായി രാത്രി കോളുകള്‍ വിളിക്കാന്‍ അനുവദിക്കുന്നു എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പുതുവര്‍ഷ സമ്മാനവുമായി ബിഎസ്എന്‍എല്‍

നിലവിലുണ്ടായിരുന്ന ഈ പ്ലാനില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ജനുവരി ഒന്നു മുതല്‍ ഇത് നിലവില്‍ വരും.

നിലവില്‍ രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴു മണിവരെയായിരുന്നു അണ്‍ലിമിറ്റഡ് കോളുകള്‍ നല്‍കിയിരുന്നത്, എന്നാല്‍ ഇന്നു മുതല്‍ വോയിസ് കോളുകള്‍ രാത്രി 10.30 മുതല്‍ രാവിലെ 6 മണി വരെയാക്കിയിരിക്കുന്നു. ഈ സമയങ്ങളില്‍ ഇന്ത്യയിലുടനീളം നിങ്ങള്‍ക്ക് കോളുകള്‍ ചെയ്യാം.

ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ സൗജന്യ കോളുകളും ചെയ്യാം, അത് അതു പോലെ തന്നെ. എന്നാല്‍ ഹിമാചല്‍ പ്രദേശിലെ നിലവിലുളള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഞായറാഴ്ചകളിലെ സൗജന്യ കോളുകള്‍ ഒഴിവാക്കിയിരിക്കുന്നു.

റിലയന്‍സ്‌ ജിയോ ആര്‍കോമിന്റെ മൊബൈല്‍ ബിസിനസ്സ്‌ ആസ്‌തികള്‍ ഏറ്റെടുക്കും

രാജ്യത്താകമനമുളള എല്ലാ ബിഎസ്എന്‍എല്‍ ലാന്റ് ഫോണ്‍, ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച് എന്നീ സേവനങ്ങളിലാണ് ഈ സൗജന്യ കോളുകള്‍.

അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ ആരംഭിക്കുന്നത് 499 രൂപ മുതലാണ്. എന്നാല്‍ എല്ലാ ബ്രോഡ്ബാന്‍ഡ് പ്ലാനുകളിലും അണ്‍ലിമിറ്റഡ് ലാന്റ്‌ലൈന്‍ വോയിസ് കോളുകള്‍ നല്‍കുന്നില്ല.

ചില പ്ലാനുകളില്‍ മാത്രമേ സൗജന്യ ഫ്രീ കോളുകള്‍ നല്‍കൂ, കൂടാതെ ഫ്രീ കോളുകള്‍ ആസ്വദിക്കാനുളള അത്തരം പദ്ധതികള്‍ ഉപയോക്താക്കള്‍ക്കു തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. എന്‍ട്രിലെവല്‍ BB249 ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ സൗജന്യമായി രാത്രി കോളുകള്‍ നല്‍കുന്നുണ്ട്.

കൂടാതെ കോംബോ പ്ലാനുകളായ BBG Combo ULD 499, BBG Combo UL 599, BBG Combo ULD 675 എന്നിവയില്‍ സൗജന്യ രാത്രി കോളുകള്‍ ചെയ്യാം. എന്നാല്‍ ചില ബ്രോഡ്ബാന്‍ഡു പ്ലാനുകളായ BBG ULD 545, BBG ULD 795 എന്നിവയില്‍ രാത്രിയിലെ സൗജന്യ പ്ലാനുകള്‍ ഇല്ല. BBG Combo ULD 1199 പ്ലാനില്‍ 24 മണിക്കൂറും ഇന്ത്യയില്‍ എവിടേയും സൗജന്യ വോയിസ് കോളുകള്‍ ചെയ്യാം.

English summary
BSNL has announced that it has revised the free night calling time for broadband plans and that the same will be effective from today. From today, the timing or the free night voice calls will be 10:30 PM to 6 AM. So long, BSNL was offering free night calls from 9 PM to 7 AM for the broadband plans.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot