Home
News

വമ്പിച്ച ആദായ വിൽപ്പന! ബിഎസ്എൻഎൽ സിനിമപ്ലസ് സ്റ്റാർട്ടർ പായ്ക്കിന് ഇനി 49 രൂപ മാത്രം

ഒടിടി പ്ലാറ്റ്ഫോമുകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ബ്രോഡ്ബാൻഡ് വരിക്കാരായ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ​ഒരു സന്തോഷ വാർത്ത. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (BSNL) ഇപ്പോൾ തങ്ങളുടെ സിനിമാപ്ലസ് എന്ന OTT (ഓവർ ദി ടോപ്പ്) സേവനം 50% ഡിസ്കൗണ്ടിൽ വാഗ്ദാനം ചെയ്യുന്നു.

മുൻപ് പ്രതിമാസം 99 രൂപയായിരുന്നു ബിഎസ്എൻഎൽ സിനിമാപ്ലസ് സ്റ്റാർട്ടർ പായ്ക്കിന്റെ വില. എന്നാൽ ഇപ്പോൾ ഇത് 50 ശതമാനം ഡിസ്കൗണ്ടിൽ വെറും 49 രൂപയ്ക്ക് ലഭ്യമാക്കിയിരിക്കുന്നു. ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലയൺസ്ഗേറ്റ്, ഷെമാരൂമീ, ഹങ്കാമ, എപ്പിക് ഓൺ തുടങ്ങി നിരവധി ​ഒടിടി പ്ലാറ്റ്​​ഫോമുകൾ ആസ്വദിക്കാനാകും.

ആദായ വിൽപ്പന! ബിഎസ്എൻഎൽ സിനിമപ്ലസ് സ്റ്റാർട്ടർ പായ്ക്കിന് ഇനി 49 രൂപ

ബിഎസ്എൻഎൽ സിനിമപ്ലസ് പ്ലാനുകളും ആനുകൂല്യങ്ങളും (BSNL Cinemaplus Plans and benefits): എയർടെലിന്റെ എക്‌സ്ട്രീം പ്ലേ, ജിയോയുടെ ജിയോടിവി പ്രീമിയം എന്നിവയ്ക്ക് സമാനമായി ബിഎസ്എൻഎൽ നൽകുന്ന സേവനമാണ് സിനിമപ്ലസ്. ഒരൊറ്റ ലോഗിനിലൂടെ നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ ലഭ്യമാക്കും എന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത.

ബിഎസ്എൻഎൽ സിനിമപ്ലസ് പ്ലാനുകൾ മൂന്ന് വിധമുണ്ട്. സിനിമപ്ലസ് സ്റ്റാർട്ടർ പായ്ക്ക്, സിനിമപ്ലസ് ഫുൾ പായ്ക്ക്, സിനിമാപ്ലസ് പ്രീമിയം പായ്ക്ക് എന്നിവയാണ് അ‌വ. ഇതിൽ സിനിമപ്ലസ് സ്റ്റാർട്ടർ പായ്ക്ക് ഇപ്പോൾ 49 രൂപ നിരക്കിൽ എത്തുന്നു. ലയൺസ്ഗേറ്റ്, ഷെമാരൂമീ, ഹങ്കാമ, എപ്പിക് ഓൺ എന്നിവയൊക്കെയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

ആദായ വിൽപ്പന! ബിഎസ്എൻഎൽ സിനിമപ്ലസ് സ്റ്റാർട്ടർ പായ്ക്കിന് ഇനി 49 രൂപ

ബിഎസ്എൻഎൽ സിനിമപ്ലസ് ഫുൾ പായ്ക്ക് പ്ലാൻ പ്രതിമാസം 199 രൂപ നിരക്കിൽ എത്തുന്നു. സീ5, സോണിലിവ്, യപ്ടിവി, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങിയ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ കണ്ടന്റുകൾ ആസ്വദിക്കാൻ ഈ പ്ലാൻ സഹായിക്കുന്നു. മറ്റ് ടെലിക്കോം കമ്പനികൾ ഈ പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ലഭ്യമാക്കുന്ന നിരക്ക് പരിശോധിച്ചാൽ ഈ ബിഎസ്എൻഎൽ പ്ലാൻ ലാഭമാണ് എന്ന് മനസിലാകും.

ബിഎസ്എൻഎൽ സിനിമപ്ലസ് പ്ലാനുകളിൽ ഏറ്റവും നിരക്ക് കൂടുതൽ പ്രീമിയം പ്ലാനിനാണ്. പ്രതിമാസം 249 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് സീ5, സോണിലിവ്, യപ്ടിവി, ഡിസ്നി+ ഹോട്ട്സ്റ്റാർ, ലയൺസ്ഗേറ്റ്, ഷെമാരൂമീ, ഹങ്കാമ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ആണ് ഒറ്റയടിക്ക് ലഭിക്കുക.

ബിഎസ്എൻഎൽ സിനിമപ്ലസ് പ്ലാനുകൾ ആസ്വദിക്കാൻ താൽപര്യമുള്ള ബിഎസ്എൻഎൽ ഭാരത് ഫൈബർ ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ സിനിമപ്ലസിൻ്റെ വെബ്‌സൈറ്റിൽ പോയി അവർക്കിഷ്ടമുള്ള പ്ലാൻ തെരഞ്ഞെടുക്കാൻ സൗകര്യമുണ്ട്. ഇതിന്റെ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് ഉപഭോക്താവിൻ്റെ ബ്രോഡ്‌ബാൻഡ് ബില്ലിൽ ചേർക്കും, പ്രത്യേകമായി ഈടാക്കില്ല. പ്രിയപ്പെട്ട ടിവി ഷോകളും സിനിമകളും കുറഞ്ഞ നിരക്കിൽ കാണാൻ ഈ പ്ലാനുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

ആദായ വിൽപ്പന! ബിഎസ്എൻഎൽ സിനിമപ്ലസ് സ്റ്റാർട്ടർ പായ്ക്കിന് ഇനി 49 രൂപ

വീട്ടിലെയും ഓഫീസിലെയും ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് സേവനം ഏറെ അ‌നുയോജ്യമാണ്. വീട്ടിലെ എല്ലാവരുടെയും ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം എന്റർടെയ്മെന്റ് ആവശ്യങ്ങൾ നിറവേറ്റാനും ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളിലെ അ‌ധിക ആനുകൂല്യങ്ങൾ സഹായിക്കും. മികച്ച വേഗതയിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിൽ ബിഎസ്എൻഎൽ ഒട്ടും പിന്നിലല്ല.

വീട്ടിലേക്ക് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാൻ താൽപര്യപ്പെടുന്നവർക്ക് പരീക്ഷിക്കാനായി 329 രൂപയുടെ എൻട്രി ലെവൽ പ്ലാൻ മുതൽ നിരവധി പ്ലാനുകൾ ലഭ്യമാണ്. ബിഎസ്എൻഎൽ വെബ്​സൈറ്റിൽ ഇവ വിശദമായി നൽകിയിട്ടുണ്ട്. അ‌തിൽ നിന്ന് നമ്മുടെ ആവശ്യത്തിന് അ‌നുയോജ്യമായ പ്ലാൻ ഏത് എന്ന് തിരിച്ചറിഞ്ഞ് സെലക്ട് ചെയ്യുക എന്ന ദൗത്യം മാത്രമേ ഉപയോക്താവിനുള്ളൂ, ബാക്കിയെല്ലാം ബിഎസ്എൻഎൽ നോക്കിക്കോളും.

More from GizBot

Best Mobiles in India

English summary
BSNL has now made its CinemaPlus Starter Pack available at a 50 percent discount at just Rs 49. Earlier, the price of BSNL Cinemaplus starter pack was Rs 99 per month. With this platform, users can enjoy many OTT platforms like Lionsgate, Shemaroome, Hankama, Epic On and more.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X