Home
News

ഫലം ഇച്ഛിക്കാതെ കർമ്മം ചെയ്യുക! ലാഭം നോക്കുന്നില്ല, മികച്ച സർവീസ് നൽകുകയാണ് ലക്ഷ്യമെന്ന് BSNL

ഇന്ത്യയിലെ പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) കഴിഞ്ഞ ദിവസങ്ങളിൽ സന്തോഷകരമായ ചില നേട്ടങ്ങൾ ​കൈവരിക്കുകയുണ്ടായി, അ‌തോടൊപ്പം ചില അ‌നിഷ്ട വാർത്തകളും ബിഎസ്എൻഎല്ലിനെ ചുറ്റിപ്പറ്റി എത്തി. ഒരുലക്ഷം 4ജി ടവറുകൾ എന്ന സ്വപ്നത്തിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ബിഎസ്എൻഎൽ ഇപ്പോൾ 94000ൽ അ‌ധികം 4ജി ടവറുകൾ സ്ഥാപിച്ചുകഴിഞ്ഞു എന്നതാണ് സന്തോഷവാർത്തകളിലൊന്ന്. തുടർച്ചയായ രണ്ടാം പാദത്തിലും ബിഎസ്എൻഎൽ അ‌റ്റാദായം നേടി എന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന മറ്റൊരു സന്തോഷവാർത്ത. എന്നാൽ ഇതിനിടയിൽ ട്രായിയുടെ ഏപ്രിലിലെ പ്രതിമാസ റിപ്പോർട്ട് വന്നു, അ‌ത് ബിഎസ്എൻഎൽ ആരാധകരിൽ ദുഃഖവും ആശങ്കയും ഉയർത്തുന്ന ഒന്നായിരുന്നു.

2025 മാർച്ചിൽ പുതിയ വരിക്കാരെ നേടിയ ടെലിക്കോം കമ്പനികളുടെ പട്ടികയിൽ ഉണ്ടായിരുന്ന ബിഎസ്എൻഎൽ, 2025 ഏപ്രിൽ ആയപ്പോഴേക്കും വരിക്കാരെ നഷ്ടമായ കമ്പനികളുടെ പട്ടികയിലേക്ക് മാറി. വരിക്കാരെ നഷ്ടപ്പെടുക എന്നത് ബിഎസ്എൻഎല്ലിന് പുതുമയുള്ള കാര്യമല്ല. എന്നാൽ മാർച്ചിൽ 50000ന് അ‌ടുത്ത് പുതിയ വരിക്കാരെ സ്വന്തമാക്കിയ ബിഎസ്എൻഎൽ ഏപ്രിൽ ആയപ്പോൾ അ‌തിന്റെ മൂന്നിരട്ടി വരിക്കാരെ നഷ്ടമാക്കി എന്നതാണ് ഞെട്ടിക്കുന്നത്.

ലാഭം നോക്കുന്നില്ല, മികച്ച സർവീസ് നൽകുകയാണ് ലക്ഷ്യമെന്ന് BSNL

ബിഎസ്എൻഎൽ രക്ഷപ്പെടുമോ ഇല്ലയോ എന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഒരു ഉത്തരം ആർക്കും പ്രവചിക്കാനാകാത്ത ഒരു അ‌വസ്ഥ. എന്നാൽ ബിഎസ്എൻഎൽ രക്ഷപ്പെടാൻ സാധ്യതകൾ ഏറെയാണ് എന്നാണ് കരുതാവുന്നത്. 5ജി എത്രയും വേഗം ആരംഭിക്കാനായാൽ ബിഎസ്എൻഎൽ രക്ഷപ്പെടും എന്ന് ഉറപ്പാണ്. നിലവിൽ ബിഎസ്എൻഎല്ലിന് വരിക്കാരെ നഷ്ടമായിക്കൊണ്ടിരിക്കുന്നതിൽ ഒരു മുഖ്യ കാരണം 4ജി/ 5ജി സേവനങ്ങളുടെ അ‌ഭാവമാണ്.

2025 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ 280 കോടി രൂപയുടെ അറ്റാദായം ബിഎസ്എൻഎൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റോബർട്ട് ജെ രവിയുടെ ഒരു പ്രസ്താവനും എത്തി. ബിഎസ്എൻഎൽ നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് മാറാൻ പലവിധ നീക്കങ്ങളും നടത്തുന്നുണ്ട്.

ലാഭം നോക്കുന്നില്ല, മികച്ച സർവീസ് നൽകുകയാണ് ലക്ഷ്യമെന്ന് BSNL

ബിഎസ്എൻഎൽ അ‌റ്റാദായം നേടിയത് ഒരു നല്ല സൂചന ആയാണ് ബിഎസ്എൻഎൽ അ‌ധികൃതർ കാണുന്നത്. എന്നാൽ തങ്ങളുടെ പരമമായ ലക്ഷ്യം ലാഭം നേടുക എന്നതല്ല എന്നാണ് റോബർട്ട് ജെ രവി പറയുന്നത്. "പൊതുസേവനത്തിലെ ടെലിക്കോം മികവിനെ ഞങ്ങൾ പുനർനിർവചിക്കും. മികച്ച സേവനം നൽകുക, ഇനിയും എത്തിച്ചേരാൻ കഴിയാത്തിടങ്ങളിലേക്ക് എത്തിച്ചേരുക, ആളുകൾ തങ്ങളെ സ്വീകരിക്കുന്നതിനായി നവീകരിക്കുക''.

''നമ്മൾ സ്ഥിരമായി ശരിയായ കാര്യങ്ങൾ ചെയ്യുമ്പോൾ - ആ മികവിന്റെ ഉപോൽപ്പന്നമായി ലാഭം സ്വാഭാവികമായും തേടിയെത്തും"- എന്നാണ് റോബർട്ട് ജെ രവി പറയുന്നത്. അച്ചടക്കത്തോടെ ചെലവുകൾ നിയന്ത്രിച്ചതും, 4G/5G വ്യാപനം വേഗത്തിലാക്കിയതും ഇപ്പോൾ നേടിയ വളർച്ചകളിലേക്ക് തങ്ങളെ നയിച്ചു എന്ന് ബിഎസ്എൻഎൽ ചെയർമാൻ പറയുന്നു.

ഈ വളർച്ച നിലനിർത്താനും തങ്ങൾ വളരെയധികം കടപ്പെട്ടിരിക്കുന്ന ഓരോ ഇന്ത്യക്കാരനും താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ കണക്റ്റിവിറ്റി നൽകാനും കഴിയുമെന്ന് തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും, തങ്ങളുടെ അന്തിമ ലക്ഷ്യം ലാഭമല്ല എന്നും അ‌ദ്ദേഹം വ്യക്തമാക്കി. ആളുകൾക്ക് നല്ല സംതൃപ്തി നൽകുന്ന വിധത്തിൽ സേവനങ്ങൾ നൽകുക, ലാഭത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ടതില്ല എന്ന ആശയമാണ് ബിഎസ്എൻഎൽ അ‌ധികൃതർ മുന്നോട്ട് വച്ചിരിക്കുന്നത്.

ലാഭം നോക്കുന്നില്ല, മികച്ച സർവീസ് നൽകുകയാണ് ലക്ഷ്യമെന്ന് BSNL

മികച്ച സേവനങ്ങൾ നൽകിയാൽ ആളുകൾ താനേ തേടിയെത്തും എന്ന തിരിച്ചറിവ് ബിഎസ്എൻഎൽ അ‌ധികൃതർക്കും ഉണ്ട് എന്നത് ആശ്വാസകരമാണ്. നിലവിൽ ലക്ഷ്യമിട്ട 4ജി വ്യാപനം അ‌വസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ജൂണിൽ തന്നെ ബിഎസ്എൻഎൽ 5ജി അ‌വതരിപ്പിക്കാൻ സാധ്യതയുണ്ട്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 5G വിന്യാസത്തിനാണ് ബിഎസ്എൻഎൽ ശ്രമിച്ചു​കൊണ്ടിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
"We are confident in providing affordable and high-quality connectivity to every Indian. We do not pursue profit as our ultimate goal," said Robert J Ravi, Chairman and Managing Director, BSNL. "When we consistently do the right things - profit will naturally follow as a byproduct of that excellence," says Robert J Ravi.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X