Home
News

അ‌ങ്ങട് കേറെന്ന്! ശിലായുഗത്തിൽ നിന്നു പോരാൻ വണ്ടികിട്ടി; കേറണോ വേണ്ടയോ എന്ന് ആലോചിച്ച് BSNL

ഇന്ത്യയിലെ നാല് ടെലിക്കോം കമ്പനികളിൽ വച്ച് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യാത്ത ഒരേയൊരു ടെലിക്കോം കമ്പനിയാണ് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ. ഇക്കാര്യം ഇതിന് മുൻപ് പലതവണ നാം ചർച്ച ചെയ്തിട്ടുമുണ്ട്. വരിക്കാരെ കൂടുതൽ ആകർഷിക്കുന്നതിനും സന്തോഷിപ്പിക്കുന്നതിനും വേണ്ടിയാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ ഇത്തരം ഒടിടി സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നത്. കാരണം ആളുകൾ ഇന്ന് ഈ ഒടിടി പ്ലാറ്റ്ഫോമുകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ ബിഎസ്എൻഎൽ ഇപ്പോഴും ശിലായുഗത്തിലാണ് എന്ന് തോന്നിപ്പിക്കും വിധത്തിലുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്ന് ഇന്ത്യയിൽ ആളുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഏറ്റവും പ്രീമിയം OTT (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്‌ഫോമാണ് നെറ്റ്ഫ്ലിക്സ്, കാരണം ഇതിന് മറ്റേതൊരു പ്ലാറ്റ്‌ഫോമിനേക്കാളും വില കൂടുതലാണ്. മികച്ച നിരവധി കണ്ടന്റുകൾ നെറ്റ്ഫ്ലിക്സ് വാഗ്ദാനം ചെയ്യുന്നു. അ‌തേപോലെ തന്നെലാണ് ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും. ഇത് നെറ്റ്ഫ്ലിക്സിനെ അപേക്ഷിച്ച് വളരെ വിലകുറഞ്ഞതാണ്.

ശിലായുഗത്തിൽ നിന്നു വണ്ടികിട്ടി; കേറണോ എന്ന് ആലോചിച്ച് BSNL

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ പോലെ തന്നെ ആമസോൺ ​പ്രൈം സബ്സ്ക്രിപ്ഷനും വളരെ വിലപ്പെട്ടതാണ്, കാരണം ഇത് പ്രൈം റീഡിംഗ്, പ്രൈം ഷോപ്പിംഗ്, പ്രൈം വീഡിയോ, പ്രൈം മ്യൂസിക് തുടങ്ങി നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. അ‌തിനാൽത്തന്നെ ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ (Vi) എന്നിവ നെറ്റ്ഫ്ലിക്സ്/ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നു.

ഉദാഹരണത്തിന് ജിയോ 1799 രൂപ, 1299 രൂപ പ്ലാനുകളിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. അ‌തേപോലെ 1029 രൂപയുടെ ജിയോ പ്ലാനിൽ ആമസോൺ ​പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ ലഭ്യമാക്കിയിരിക്കുന്നു. എന്നാൽ ബിഎസ്എൻഎൽ ഇപ്പോഴും പരമ്പരാഗത ​ശൈലിയിലാണ് മുന്നോട്ട് പോകുന്നത്. അ‌തായത് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളിൽ ഇത്തരം ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകൾ കാണാനേയില്ല.

ശിലായുഗത്തിൽ നിന്നു വണ്ടികിട്ടി; കേറണോ എന്ന് ആലോചിച്ച് BSNL

എന്നാൽ, ഇപ്പോൾ അ‌ടുത്തകാലത്തായി ബിഎസ്എൻഎൽ ഒട്ടേറെ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. അ‌ക്കൂട്ടത്തിൽ പ്രീപെയ്ഡ് പ്ലാനുകളിൽ ഒടിടി സബ്സ്ക്രിപ്ഷൻ അ‌ടക്കമുള്ളവ കൊണ്ടുവരാനും ബിഎസ്എൻഎൽ പ്ലാൻ ചെയ്യുന്നു. അ‌തായത്, നെറ്റ്ഫ്ലിക്സ്/ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകൾ അ‌ടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നതിനുള്ള സാധ്യതകൾ പരിഗണിക്കുന്നതായി ബിഎസ്എൻഎൽ സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ കുറഞ്ഞ നിരക്കിൽ എത്തുന്നതിനാൽ ഏറെ ജനപ്രിയമാണ്. ഭാവിയിൽ ഈ ബിഎസ്എൻഎൽ പ്ലാനുകളിൽ ആമസോൺ ​പ്രൈം, നെറ്റ്ഫ്ലിക്സ് പോലുള്ള ഒടിടി സബ്സ്ക്രിപ്ഷനുകളും ലഭ്യമായാൽ മറ്റ് കമ്പനികളുടെ പ്ലാനുകൾക്ക് അ‌ത് ശക്തമായ വെല്ലുവിളിയാകും. മാത്രമല്ല ബിഎസ്എൻഎൽ പ്ലാനുകളുടെ ജനപ്രീതി പലമടങ്ങ് വർധിക്കുകയും ചെയ്യും.

പഴഞ്ചൻ ആളുകൾക്കുള്ളതാണ് ബിഎസ്എൻഎൽ എന്ന തെറ്റിദ്ധാരണ മാറ്റാനും പുതിയ തലമുറയിലെ ഉപയോക്താക്കളെ ആകർഷിക്കാനും ​ഒടിടി സബ്സ്ക്രിപ്ഷനുകൾ അ‌ടങ്ങുന്ന ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ കമ്പനിയെ സഹായിക്കും. അ‌ടുത്തകാലത്തായി ബിഎസ്എൻഎല്ലിലേക്ക് നിരവധി ആളുകൾ പുതിയതായി എത്തുന്നുണ്ട്. സ്വകാര്യ കമ്പനികളെ അ‌വഗണിച്ച് ബിഎസ്എൻഎല്ലിലേക്ക് എത്തുന്ന വരിക്കാർക്ക് സാധ്യമായ എല്ലാ സേവനങ്ങളും ഉറപ്പാക്കേണ്ടത് ബിഎസ്എൻഎല്ലിന്റെ നിലനിൽപ്പിന്റെ കൂടി ആവശ്യമാണ്.

ശിലായുഗത്തിൽ നിന്നു വണ്ടികിട്ടി; കേറണോ എന്ന് ആലോചിച്ച് BSNL

കാലത്തിനൊത്ത് മാറാനും സമയോചിതമായി സേവനങ്ങൾ അ‌വതരിപ്പിക്കാനും കഴിയാതെ പോയതാണ് നിലവിൽ ബിഎസ്എൻഎൽ നേരിടുന്ന ദുരവസ്ഥയ്ക്ക് കാരണം. എന്നാൽ തെറ്റുകൾ പരിഹരിച്ച് മുന്നോട്ടു പോകാനായി ബിഎസ്എൻഎൽ ഇപ്പോൾ പരിശ്രമിച്ചുവരുന്നുണ്ട്. അ‌തിന്റെ ഭാഗമായി നിരവധി പുതിയ പദ്ധതികൾ ബിഎസ്എൻഎൽ പ്ലാൻ ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തുവരുന്നു.

4G രാജ്യവ്യാപകമായി ലഭ്യമാക്കുക, eSIM സേവനങ്ങൾ ആരംഭിക്കുക, ബ്രോഡ്‌ബാൻഡ് വ്യാപനം കാര്യക്ഷമമാക്കുക, FTTH കണക്ഷനുകളുടെ ഉപയോക്താക്കൾക്കായി ദേശീയ വൈഫൈ റോമിംഗ് സേവനം, ഡയറക്ട് ടു ഡിവൈസ് (ഡി2ഡി) സാറ്റലൈറ്റ് കണക്ടിവിറ്റി സൗകര്യം, രാജ്യവ്യാപകമായി VoWi-Fi (വോയ്‌സ് ഓവർ വൈഫൈ) കോളിങ് സേവനം ആരംഭിക്കുക തുടങ്ങിയ നിരവധി കാര്യങ്ങൾ ബിഎസ്എൻഎൽ അ‌ടുത്തകാലത്ത് പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തുവരുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
State-owned telecom firm BSNL has confirmed that it is considering the possibility of offering Netflix/Amazon Prime bundled prepaid plans. Currently, Reliance Jio, Bharti Airtel and Vodafone Idea (Vi) offer Netflix or Prime bundled prepaid plans. However, BSNL does not have any such prepaid plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X