Home
News

തലവിധിയും ചരിത്രവും മാറ്റിയെഴുതി BSNL; ​ഒരു കണക്ടിവിറ്റിയും ഇല്ലാത്ത 12000+ ഗ്രാമങ്ങളിൽ ആദ്യമായി 4G എത്തി

ഇന്ത്യൻ ടെലിക്കോം രംഗത്തെ ഏക പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ നിലവിൽ 4ജി വ്യാപനം നടത്തിവരികയാണ് എന്ന് ഏതാണ്ട് ടെലിക്കോം മേഖലയെ ശ്രദ്ധിക്കാറുള്ള ഏറെക്കുറെ എല്ലാവർക്കും അ‌റിയാവുന്ന കാര്യമാണ്. എന്നാൽ ഈ 4ജി വ്യാപനത്തിനൊപ്പം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ഒരു നിശബ്ദ ഡിജിറ്റൽ വിപ്ലവത്തിനും ബിഎസ്എൻഎൽ വിത്ത് പാകുന്നുണ്ട്. ഇന്ത്യയിലെ ഗ്രാമീണ പ്രദേശങ്ങളെയും സാങ്കേതികവിദ്യയുടെ ലോകത്തേക്ക് ​കൈപിടിച്ച് കൊണ്ടുവരാനും ഡിജിറ്റൽ ലോകത്തിന്റെ വാതിൽ ഗ്രാമങ്ങൾക്കായി തുറന്നു നൽകാനും അ‌വിടങ്ങളിലേക്ക് 4ജിയുടെ പ്രഭ ബിഎസ്എൻഎൽ നിറച്ചുകൊണ്ടിരിക്കുന്നു. അ‌തെ ഗ്രാമീണ മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ടാണ് ബിഎസ്എൻഎൽ 4ജി വ്യാപനം മുന്നേറിക്കൊണ്ടിരിക്കുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ ഒരു കണക്ക് പുറത്തുവിട്ടു. രാജ്യത്ത് ഇതുവരെ യാതൊരുവിധ ടെലിക്കോം കണക്ടിവിറ്റിയും ലഭ്യമല്ലാതിരുന്ന 120000-ൽ അ‌ധികം ഗ്രാമങ്ങളിൽ ഇപ്പോൾ 4ജി ലഭ്യമാക്കിയതായി ബിഎസ്എൻഎൽ ഈ കണക്കിൽ വ്യക്തമാക്കിയിരിക്കുന്നു. ഇത് ഇതുവരെയുള്ള കണക്ക് മാത്രമാണ്. ഇനിയും ഒട്ടനവധി ഗ്രാമങ്ങളിൽ ബിഎസ്എൻഎൽ 4ജി വ്യാപനം നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നതും ഏറെ ശ്രദ്ധേയമാണ്.

ഒരു കണക്ടിവിറ്റിയും ഇല്ലാത്ത 12000+ ഗ്രാമങ്ങളിൽ ആദ്യമായി BSNL 4G എത്തി

സാമ്പത്തികമായി വലിയ മെച്ചമില്ലാത്തതിനാൽ സ്വകാര്യ ടെലിക്കോം കമ്പനികൾ ടവർ സ്ഥാപിക്കുകയോ സേവനങ്ങൾ ലഭ്യമാക്കാനുള്ള ഇടങ്ങളുടെ കൂട്ടത്തിൽ പരിഗണിക്കുകയോ ചെയ്യാത്ത നിരവധി ഗ്രാമങ്ങൾ ഇപ്പോഴും ഇന്ത്യയിലുണ്ട്. ബിഎസ്എൻഎൽ 4ജി വ്യാപനം പൂർത്തിയാകുമ്പോഴേക്ക് ഇത്തരം ഗ്രാമങ്ങളിൽ പലതിലും 4ജി എത്തും എന്നത് രാജ്യത്തിന്റെ വികസനത്തിന് പകരുന്ന ഊർജം ചെറുതല്ല.

തദ്ദേശീയമായി വികസിപ്പിച്ച 4ജി ടെക്നോളജി ഉപയോഗിച്ചുകൊണ്ട് തന്നെയാണ് ഗ്രാമങ്ങളിലും ബിഎസ്എൻഎൽ 4ജി വ്യാപനം നടന്നുവരുന്നത്. പൊതുമേഖലാ സ്ഥാപനം എന്ന നിലയിൽ എന്നും പൊതുജനങ്ങൾക്ക് ഒപ്പം നിന്നുകൊണ്ടുള്ള പ്രവർത്തനമാണ് ബിഎസ്എൻഎൽ നടത്തുന്നത് എന്നത് ഏറെ അ‌ഭിനന്ദനാർഹവും ശ്രദ്ധേയവുമാണ്. ബിഎസ്എൻഎൽ 4ജി വ്യാപനം ആരംഭിച്ച ഘട്ടത്തിൽ തന്നെ ഗ്രാമീണ മേഖലയ്ക്കും പ്രാധാന്യം നൽകണമെന്ന് കേന്ദ്രം പ്രത്യേകം നിർദേശം നൽകിയിരുന്നു.

ഒരു കണക്ടിവിറ്റിയും ഇല്ലാത്ത 12000+ ഗ്രാമങ്ങളിൽ ആദ്യമായി BSNL 4G എത്തി

ഈ കേന്ദ്ര നിർദേശം കൂടി കണക്കിലെടുത്താണ് ഇതുവരെ യാതൊരുവിധ ടെലിക്കോം കണക്ടിവിറ്റിയുമില്ലാതിരുന്ന 12000ൽ അ‌ധികം ഗ്രാമങ്ങളിൽ ബിഎസ്എൻൽ 4ജി എത്തിച്ചിരിക്കുന്നത്. കേരളത്തിലെ പൊതുവിലെ അ‌വസ്ഥയെടുത്താൽ ഏതാണ്ട് എല്ലായിടത്തും എല്ലാ ടെലിക്കോം കമ്പനികളുടെയും സേവനങ്ങൾ ലഭ്യമാണ്. എന്നാൽ നെറ്റ്വർക്ക് ശേഷി തീരെയില്ലാത്ത ഗ്രാമങ്ങൾ രാജ്യത്തെമ്പാടും ഇനിയും ധാരാളം അ‌വശേഷിക്കുന്നുണ്ട്. അ‌വശേഷിക്കുന്ന അ‌ത്തരം ഗ്രാമങ്ങൾക്കെല്ലാം പ്രതീക്ഷ ബിഎസ്എൻഎൽ തന്നെ.

ഈ ഡിജിറ്റൽ യുഗത്തിൽ നെറ്റ്വർക്ക് ലഭ്യമല്ലാത്ത ഒരു ഇടം ഉണ്ടെങ്കിൽ അ‌വിടം ലോകത്തിൽ നിന്നു തന്നെ ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലമാണ്. കാരണം മികച്ച നെറ്റ്വർക്ക് ദേശ, അ‌തിർത്തിഭേദമില്ലാതെ മനുഷ്യരെ ബന്ധിപ്പിക്കുന്നു. ബിഎസ്എൻഎല്ലിന്റെ ഈ ഗ്രാമീണ മേഖല കേന്ദ്രീകരിച്ചുകൂടിയുള്ള 4ജി വ്യാപനത്തിനൊപ്പം കർണാടകയിൽ നിന്ന് മറ്റൊരു നല്ല വാർത്ത കൂടി എത്തിയിട്ടുണ്ട്.

ഇതുവരെ യാതൊരുവിധ നെറ്റ്വർക്ക് കണക്ടിവിറ്റിയും ലഭ്യമല്ലാതിരുന്ന ഒരു ഗ്രാമത്തിൽ 8 വർഷത്തെ പ്രതി​ഷേധങ്ങൾക്കൊടുവിൽ ബിഎസ്എൻഎൽ 4ജി ടവർ സ്ഥാപിക്കൽ ആരംഭിച്ചിരിക്കുന്നു എന്നതാണ് ആ സന്തോഷ വാർത്ത. പലവിധ കമ്പനികളുടെ നെറ്റ്വർക്ക് ലഭ്യമാകുന്ന ഇടങ്ങളിൽ ഉള്ളവർക്ക് ഇതിൽ വലിയ പ്രാധാന്യം തോന്നില്ല. എന്നാൽ ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ കാര്യംതന്നെയാണ്.

ഒരു കണക്ടിവിറ്റിയും ഇല്ലാത്ത 12000+ ഗ്രാമങ്ങളിൽ ആദ്യമായി BSNL 4G എത്തി

ഗ്രാമത്തിലെത്തിയാൽ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടുപോകുന്ന അ‌വസ്ഥയ്ക്കാണ് പരിഹാരം ഉണ്ടാകാൻ പോകുന്നത്. കർണാടകയിലെ ഹൊസനഗർ താലൂക്കിലെ വരമ്പള്ളി ഗ്രാമത്തിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ടവർ സ്ഥാപിക്കുന്നതിനുള്ള സിവിൽ ജോലികൾ ഈ മാസം തുടക്കം മുതൽ ആരംഭിച്ചു. എട്ട് വർഷമായി പ്രധാനമന്ത്രിയുടെ ഓഫീസിന് വ​രെ നിരന്തരം ടെലിക്കോം കണക്ടിവിറ്റിക്കായി കത്തെഴുതിയിരുന്നതായി ഗ്രാമവാസികളും ആക്ഷൻ കമ്മിറ്റിയുമൊക്കെ പറയുന്നു.

യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ പ്രോജക്ടിൽ ഉൾപ്പെടുത്തിയാണ് ബിഎസ്എൻഎൽ വരമ്പള്ളി ഗ്രാമത്തിലേക്ക് ഒരു ടവർ അനുവദിച്ചിരിക്കുന്നത്. ഒരു ടവറിന്റെ നിർമ്മാണത്തിന് 1.25 കോടി രൂപ ചിലവാകുമെന്നും മറ്റൊരു ഓപ്പറേറ്ററും സേവനം നൽകാത്ത മേഖലയിലാണ് തങ്ങൾ സേവനം നൽകുന്നതെന്നും ലാഭേച്ഛയില്ലാതെ ആവശ്യക്കാർക്ക് സേവനം ഉറപ്പാക്കേണ്ടത് ഞങ്ങളുടെ കടമയാണ് എന്നും ശിവമോഗയിലെ ഡെപ്യൂട്ടി ജനറൽ മാനേജർ (ബിഎസ്എൻഎൽ) കൃഷ്ണ മൊഗേര പറഞ്ഞതായി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ പ്രോഗ്രാമിന് കീഴിൽ കർണാടകയിലെ ശിവമോഗ ജില്ലയിലെ 62 സ്ഥലങ്ങളിൽ ബിഎസ്എൻഎൽ ഇതിനകം ടവറുകൾ സ്ഥാപിക്കുകയും 4ജി സേവനം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. "ജില്ലയ്ക്കായി ആകെ 134 ടവറുകൾ ആണ് അനുവദിച്ചിട്ടുള്ളത് എന്നും അവയിൽ 62 എണ്ണം തയ്യാറാണ്, ബാക്കിയുള്ളവ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ് എന്നും ഉദ്യോഗസ്ഥർ പറയുന്നു.

More from GizBot

Best Mobiles in India

English summary
BSNL has announced that it has now provided 4G to more than 120,000 villages in the country, which were previously without any telecom connectivity. This was officially revealed through an X-post shared the other day. BSNL is bringing 4G to villages by including it in the Universal Service Obligation Project.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X