Home
News

നെനച്ച വണ്ടി ഇതുതന്നെ! നാടിന്റെ ചങ്കും ചങ്കിടിപ്പുമായി 50000 ബിഎസ്എൻഎൽ 4ജി ടവറുകൾ!

ബിഎസ്എൻഎല്ലിനെ സ്നേഹിക്കുന്ന ഇന്ത്യക്കാർക്ക് ഈ ദീപാവലി ഇരട്ടി സന്തോഷം നിറഞ്ഞതായിരുന്നു, കാരണം പറഞ്ഞ വാക്ക് പാലിച്ച് ബിഎസ്എൻഎൽ 50000 4ജി ടവറുകൾ എന്ന ലക്ഷ്യം ​കൈവരിച്ചിരിക്കുന്നു. ആകെ 1ലക്ഷം ​​സൈറ്റുകളിൽ ബിഎസ്എൻഎൽ 4ജി (BSNL 4G) എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അ‌തിൽ പാതിദൂരം ബിഎസ്എൻഎൽ പിന്നിട്ടിരിക്കുന്നു. 4ജി വ്യാപനം തുടങ്ങിയിട്ട് നാളുക​ളേറെയായെങ്കിലും അ‌ത് ശക്തിപ്രാപിച്ചത് അ‌ടുത്തകാലത്താണ്. കഴിഞ്ഞ മൂന്ന് മാസമായി അ‌തിവേഗം 4ജി വ്യാപനം നടക്കുന്നുണ്ട്. ദീപാവലിക്ക് 50000 4ജി ടവറുകൾ സ്ഥാപിക്കും എന്ന് ബിഎസ്എൻഎൽ അ‌ധികൃതർ നേരത്തെ പറഞ്ഞിരുന്നു. ഇതിൽ 41,000-ലധികം സൈറ്റുകൾ ഇപ്പോൾ പ്രവർത്തനക്ഷമമാണ് (2024 ഒക്ടോബർ 29 വരെ).

ഗ്രാമങ്ങളെ ഡിജിറ്റൽ ലോകത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനായുള്ള ബിഎസ്എൻഎൽ 4ജി പ്രോജക്ടിന്റെ ഭാഗമായി 5000+ 4ജി ടവറുകൾ പ്രവർത്തന സജ്ജമായി എന്നും ബിഎസ്എൻഎൽ ദീപാവലി ദിനത്തിൽ ട്വിറ്ററിലൂടെ അ‌റിയിച്ചു. ഇതേവേഗത്തിൽ പ്രവൃത്തികൾ മുന്നേറിയാൽ 2025 മാർച്ചിൽ 1ലക്ഷം 4ജി ​സൈറ്റുകൾ എന്ന ലക്ഷ്യം നേടാൻ സാധിക്കും. 4ജി വ്യാപിപ്പിക്കുന്നതിനോടൊപ്പം മറ്റൊരു വശത്തുകൂടി ബിഎസ്എൻഎൽ 5ജി ടെക്നോളജി പരീക്ഷണവും നടക്കുന്നുണ്ട്.

നാടിന്റെ ചങ്കും ചങ്കിടിപ്പുമായി 50000 ബിഎസ്എൻഎൽ 4ജി ടവറുകൾ!

4ജി വ്യാപനം പൂർത്തിയായാലുടൻ 5ജിയിലേക്ക് അ‌തിവേഗം മാറാൻ കഴിയും വിധമാണ് 4ജി വ്യാപനം ഡി​സൈൻ ചെയ്ത് മുന്നേറിക്കൊണ്ടിരിക്കുന്നത്. വിദേശകമ്പനികളുടെ ഉപകരണങ്ങളെയും ടെക്നോളജിയെയും ആശ്രയിക്കാതെ തദ്ദേശീയമായി വികസിപ്പിച്ച ഡി​വൈസുകളും ടെക്നോളജിയും ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ അ‌വതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. 5ജി വ്യാപനവും അ‌ങ്ങനെ തന്നെയാണ്.

ബിഎസ്എൻഎൽ 4ജി വ്യാപന പദ്ധതിയുടെ IX.2 ഘട്ടത്തിന് കീഴിൽ ഏകദേശം 36,747 സൈറ്റുകൾ സ്ഥാപിക്കപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 25,000-ത്തിലധികം സൈറ്റുകൾ ചേർത്തു. ഈ വേഗതയിൽ പോയാൽ, ഈ സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തോടെ ബാക്കിയുള്ള 50,000 സൈറ്റുകളിലും 4ജി എത്തിക്കാൻ ബിഎസ്എൻഎല്ലിന് കഴിയും.

നാടിന്റെ ചങ്കും ചങ്കിടിപ്പുമായി 50000 ബിഎസ്എൻഎൽ 4ജി ടവറുകൾ!

കൂടാതെ 4G സാച്ചുറേഷൻ പ്രോജക്റ്റിന് കീഴിൽ 5000-ലധികം സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്തു. ഡിജിറ്റൽ ഭാരത് നിധി എന്ന് വിളിക്കപ്പെടുന്ന യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (USOF) വഴിയാണ് 4G സാച്ചുറേഷൻ പ്രോജക്റ്റിന് ധനസഹായം ലഭിച്ചത്. അ‌തേസമയം നിലവിൽ ഒരുലക്ഷം ​സൈറ്റുകളിൽ 4ജി എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് എങ്കിലും തടസ്സങ്ങളില്ലാത്ത പാൻ-ഇന്ത്യ കവറേജ് നൽകാൻ അ‌ത് മതിയാകില്ല.

തുടക്കമെന്ന നിലയിൽ 1ലക്ഷം ​സൈറ്റുകളിൽ 4ജി എത്തിച്ചശേഷം തുടർന്നും കൂടുതൽ 4ജി ടവറുകൾ വിപുലീകരിക്കാൻ സർക്കാരും ബിഎസ്എൻഎല്ലും തയാറാകും എന്നാണ് ടെലിക്കോം മേഖലയിലെ വിദഗ്ധർ വിശ്വസിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് അതിവേഗ ഇൻ്റർനെറ്റ് നൽകുന്നതിന് 4ജി വ്യാപനം ബിഎസ്എൻഎല്ലിനെ സഹായിക്കുമെന്നും ഇത് കമ്പനിയുടെ നില മെച്ചപ്പെടുത്താനും കൂടുതൽ വരിക്കാരെ നേടാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അ‌തേസമയം, സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും പ്രവർത്തനക്ഷമമാക്കുന്നതും രണ്ട് വ്യത്യസ്ത കാര്യങ്ങളാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. നിലവിൽ ലക്ഷ്യമിട്ടിരിക്കുന്നത് പ്രകാരം 2025 മാർച്ച് 31 ന് മുമ്പ് ഒരു ലക്ഷം 4ജി സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിൽ വിജയിച്ചാലും, അവ പ്രവർത്തനക്ഷമമാക്കാൻ ഏതാനും മാസങ്ങൾ കൂടി എടുത്തേക്കാം.

നാടിന്റെ ചങ്കും ചങ്കിടിപ്പുമായി 50000 ബിഎസ്എൻഎൽ 4ജി ടവറുകൾ!

റിപ്പോർട്ടുകൾ പ്രകാരം, 2025 ൻ്റെ ആദ്യഘട്ടത്തിൽ ബിഎസ്എൻഎൽ അതിൻ്റെ 5G അവതരിപ്പിക്കും. കരാർ പ്രകാരം ബിഎസ്എൻഎല്ലിനായി 4ജി വ്യാപനം നടത്തിവരുന്നത് ടിസിഎസ് (ടാറ്റ കൺസൾട്ടൻസി സർവീസസ്) നേതൃത്വത്തിലുള്ള കൺസോർഷ്യമാണ്. 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക്, ലളിതമായ ഒരു സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡിലൂടെ ബിഎസ്എൻഎൽ 4ജി 5G ലേക്ക് അപ്‌ഗ്രേഡ് ചെയ്യാം എന്നാണ് അ‌ധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. അ‌തിനാൽ ബിഎസ്എൻഎൽ വരിക്കാർക്ക് അ‌ധികം ​വൈകാതെ 5ജിയും ആസ്വദിക്കാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
BSNL has announced that it has crossed 50000 4G towers by Diwali. BSNL is continuing to roll out 4G to bring 4G everywhere, including villages. BSNL aims to roll out 4G to a total of 1 lakh sites and is already halfway there. At this pace, the remaining 50,000 sites can be rolled out with 4G by the end of this financial year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X