Just In
- 11 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 15 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 17 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 19 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- Movies
'മക്കൾക്കായി ഒരുമിച്ചു'; വർഷങ്ങൾക്ക് ശേഷം പ്രിയനും ലിസിയും ഒറ്റ ഫ്രെയിമിൽ സിദ്ധാർഥ് പ്രിയദര്ശന് വിവാഹിതനായി!
- News
ഒരാഴ്ച തികച്ചുവേണ്ട ആ സന്തോഷവാര്‍ത്ത തേടിയെത്തും; ഈ രാശിക്കാര്‍ ഇനി ലക്ഷപ്രഭുക്കള്‍!!
- Sports
IPL: റോയല്‍സില്‍ ഇവര്‍ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
BSNL Plans: വീണ്ടും പണി തന്ന് ബിഎസ്എൻഎൽ; ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു
നാട്ടിൽ നല്ലത് പറയുന്നവരെയെല്ലാം വെറുപ്പിക്കുന്നത് സ്വഭാവമാക്കിയ ചിലർ കാണും. അത് പോലെയാണ് ബിഎസ്എൻഎല്ലിന്റെ കാര്യവും. പഴയ ചീത്തപ്പേരുകളും പ്രശ്നങ്ങളും ഒക്കെ ഏതാണ്ടൊന്ന് മാറി വന്നെന്ന് നമ്മൾ കരുതിയിരിക്കുമ്പോഴാണ് കമ്പനി വീണ്ടും പഴയ സ്വഭാവം എടുക്കുന്നത്. അതും ഏറെക്കാലത്തിന് ശേഷം ധാരാളം പുതിയ യൂസേഴ്സ് ബിഎസ്എൻഎൽ തിരഞ്ഞെടുക്കുന്ന ട്രെൻഡ് നില നിൽക്കുന്നതിനിടെ ( BSNL Plans ).

കമ്പനി പ്ലാനുകൾക്ക് ഇടാക്കുന്ന കുറഞ്ഞ നിരക്കാണ് ഇത്തരത്തിൽ യൂസേഴ്സിനെ ആകർഷിച്ചിരുന്നത്. നവംബറിൽ രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് ഉയർത്തിയിട്ടും ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനുകളിൽ വലിയ മാറ്റങ്ങൾ വരുത്താൻ തയ്യാറായിരുന്നില്ല. മറ്റ് കമ്പനികൾ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ ബിഎസ്എൻഎല്ലിലേക്ക് നിരവധി പേർ പോർട്ട് ചെയ്യുകയും ചെയ്തു.

മാത്രവുമല്ല ധാരാളം പുതിയ പ്ലാനുകളും അവതരിപ്പിക്കപ്പെട്ടു. 4ജി വിന്യാസം അതിവേഗം പൂർത്തിയാക്കാൻ കൊണ്ട് പിടിച്ച ശ്രമങ്ങളും നടക്കുന്നു. കേന്ദ്ര സർക്കാരിൽ നിന്നും സാമ്പത്തിക സഹായവും ബിഎസ്എൻഎല്ലിന് ലഭിച്ചിരുന്നു. കാര്യങ്ങൾ ഒക്കെ നല്ല രീതിയിൽ പോകുമ്പോഴാണ് ബിഎസ്എൻഎൽ തങ്ങളുടെ ചില പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത്.

രണ്ട് പ്ലാനുകളുടെ ആനുകൂല്യങ്ങളാണ് ബിഎസ്എൻഎൽ പുതിയതായി വെട്ടിക്കുറയ്ക്കുന്നത്. മറ്റൊരു ഡാറ്റ വൌച്ചറിന്റെ താരിഫ് വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദിവങ്ങൾക്ക് മുമ്പ് മറ്റ് മൂന്ന് പ്ലാനുകളുടെ ആനുകൂല്യങ്ങളും ബിഎസ്എൻഎൽ വെട്ടിക്കുറച്ചിരുന്നു. ബിഎസ്എൻഎൽ നിരക്ക് കൂട്ടുകയും ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്ത പ്ലാനുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

1,498 രൂപയുടെ ഡാറ്റ വൌച്ചറിന് ഇനി 1,515 രൂപ നൽകണം
1,498 രൂപ വിലയുണ്ടായിരുന്ന ഡാറ്റ വൌച്ചറിന്റെ വില 1,515 രൂപയായിട്ടാണ് ബിഎസ്എൻഎൽ വർധിപ്പിച്ചിരിക്കുന്നത്. വില വർധനവ് പ്രാബല്യത്തിലും വന്ന് കഴിഞ്ഞു. പ്ലാനിന്റെ ആനുകൂല്യങ്ങൾ പഴയത് പോലെ തന്നെ തുടരും. 2 ജിബി ഡെയിലി ഡാറ്റയാണ് ഈ പ്ലാനിന് ഒപ്പം ലഭിക്കുന്നത്. പ്രതിദിന പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 40 കെബിപിഎസിലേക്ക് താഴുമെന്ന് മാത്രം.

1,515 രൂപ വില വരുന്ന ഈ പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു. ഇതൊരു വലിയ വില വർധനവ് ആയി തോന്നുന്നുണ്ടാവില്ല. 1,498 രൂപയുടെ ഡാറ്റ വൌച്ചറിന്റെ വില കൂട്ടി 1,515 രൂപയാക്കി മാറ്റിയപ്പോൾ 999 രൂപയും 1,499 രൂപയും വിലയുള്ള പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ രണ്ട് പ്ലാനുകളുടെയും പഴയ ആനുകൂല്യങ്ങളും പുതിയ ആനുകൂല്യങ്ങളും അറിയാൻ തുടർന്ന് വായിക്കുക.

999 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനും ആനുകൂല്യങ്ങളും
240 ദിവസത്തെ വാലിഡിറ്റിയാണ് ഇതിന് മുമ്പ് 999 രൂപയുടെ പ്ലാൻ ഓഫർ ചെയ്തിരുന്നത്. ഇപ്പോൾ അത് 200 ദിവസം മാത്രമായി കുറച്ചിട്ടുണ്ട്. ഈ പ്ലാൻ സബ്സ്ക്രൈബ് ചെയ്യുമ്പോൾ നേരത്തെ പ്രതിദിനം ചിലവ് വന്നിരുന്നത് 4.16 രൂപയാണ്. വാലിഡിറ്റി വെട്ടിക്കുറച്ചതോടെ പ്രതിദിന ചിലവ് 4.99 രൂപയായി ഉയർന്നിട്ടുണ്ട്.

40 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ യൂസേഴ്സിന് നഷ്ടമായിരിക്കുന്നത്. 999 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനിന് ഒപ്പം അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും യൂസേഴ്സിന് ലഭിക്കും. രണ്ട് മാസത്തേക്കുള്ള സൌജന്യ പിആർബിടി ആനുകൂല്യവും 999 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നു. എസ്എംഎസ്, ഡാറ്റ ആനുകൂല്യങ്ങൾ ഒന്നും തന്നെ ഈ പ്ലാൻ ഓഫർ ചെയ്യുന്നില്ലെന്ന കാര്യവും യൂസേഴ്സ് ശ്രദ്ധിക്കണം.

1,499 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാനും ആനുകൂല്യങ്ങളും
നേരത്തെ പറഞ്ഞ ഡാറ്റ വൌച്ചറുമായി ഈ പ്ലാൻ മാറിപ്പോകരുത്. ഡാറ്റ വൌച്ചറിന് 1,498 രൂപയും ഈ പ്ലാനിന് 1,499 രൂപയുമാണ് വില വരുന്നത്. 365 ദിവസത്തെ വാലിഡിറ്റിയാണ് ഇതിന് മുമ്പ് 1,499 രൂപയുടെ പ്ലാൻ ഓഫർ ചെയ്തിരുന്നത്. ഇപ്പോൾ അത് 336 ദിവസം മാത്രമായി കുറച്ചിട്ടുണ്ട്. 29 ദിവസത്തെ വാലിഡിറ്റി യൂസേഴ്സിന് നഷ്ടമായിരിക്കുന്നു.

ഈ പ്ലാൻ സബ്സ്ക്രൈബ് ചെയ്യുമ്പോൾ നേരത്തെ പ്രതിദിനം ചിലവ് വന്നിരുന്നത് 4.10 രൂപയാണ്. വാലിഡിറ്റി വെട്ടിക്കുറച്ചതോടെ പ്രതിദിന ചിലവ് 4.46 രൂപയായി ഉയർന്നിട്ടുണ്ട്. പ്ലാനിലെ മറ്റ് ആനുകൂല്യങ്ങൾ ഒന്നും തന്നെ വെട്ടിക്കുറച്ചിട്ടില്ല. 1,499 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യങ്ങൾ ഓഫർ ചെയ്യുന്നു. പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിൽ ലഭ്യമാണ്. 24 ജിബി ഡാറ്റയും 1,499 രൂപ വിലയുള്ള ബിഎസ്എൻഎൽ പ്ലാൻ ഓഫർ ചെയ്യുന്നു.

ഈ പ്ലാനുകളുടെ വാലിഡിറ്റി കുറയ്ക്കുന്നതിലൂടെ, ബിഎസ്എൻഎൽ യൂസേഴ്സിന് നൽകുന്ന സേവനങ്ങളുടെ വില പരോക്ഷമായി വർധിപ്പിച്ചിരിക്കുകയാണ്. പൊതുമേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിന്റെ ഓഫറുകളിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. രാജ്യത്ത് 4ജി അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ഈ മാറ്റങ്ങൾ എല്ലാം കമ്പനി കൊണ്ട് വരുന്നത്. ഈ പ്ലാനുകളുടെ നിരക്ക് വർധിപ്പിക്കുകയും ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലിക്കോം കമ്പനി ബിഎസ്എൻഎൽ മാത്രമാണ്. വളരെ കുറഞ്ഞ നിരക്കിൽ മാത്രം റീചാർജ് ചെയ്യാൻ കഴിയുന്ന സാധാരണക്കാർക്ക് ഇത്തരം പ്ലാനുകൾ വളരെ അനുഗ്രഹവുമാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470