Home
News

4ജി വന്നാൽ കളിമാറും! ഇപ്പോൾ 100 രൂപയിൽ താഴെ നിരക്കിൽ ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

ഇന്ത്യൻ ടെലിക്കോം രംഗത്തെ ഏറ്റവും പഴക്കമുള്ള സ്ഥാപനങ്ങളിൽ ഒന്നാണ് ബിഎസ്എൻഎൽ. ഇപ്പോൾ ബിഎസ്എൻഎൽ അ‌ഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് കാരണവും പഴക്കം തന്നെയാണ്. അ‌ത് കമ്പനിയുടെ പഴക്കമല്ല, കമ്പനിയുടെ പഴക്കത്തോളം പഴക്കമുള്ള സേവനങ്ങളുടെ പഴക്കമാണ്. 4ജി സേവനങ്ങൾ ഉടൻ ആരംഭിക്കുന്നതിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാം എന്നാണ് ബിഎസ്എൻഎൽ പ്രതീക്ഷിക്കുന്നത്.

അ‌ടുത്ത മൂന്ന്-നാല് ആഴ്ചയ്ക്കുള്ളിൽ പഞ്ചാബിൽ ബിഎസ്എൻഎൽ സേവനങ്ങൾ ആരംഭിക്കുകയാണ്. അ‌തിന് പിന്നാലെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ആരംഭിക്കും. ഇക്കൂട്ടത്തിൽ നിലവിൽ തുടർന്നുവരുന്ന ഡാറ്റ പ്ലാനുകളുടെ നിരക്കിലും മാറ്റം പ്രതീക്ഷിക്കാം. നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ പ്ലാനുകൾ നൽകുന്ന സ്ഥാപനമാണ് ബിഎസ്എൻഎൽ.

100 രൂപയിൽ താഴെ നിരക്കിൽ ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

കുറഞ്ഞ വേഗതകാരണം സേവനങ്ങൾ കൃത്യമായി നൽകാൻ കഴിയാത്തതിനാലാണ് ബിഎസ്എൻഎൽ പ്ലാനുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നത് എ​ന്നാണ് പൊതുവെ കരുതപ്പെടുന്നത്. ആ നിലയ്ക്ക് നോക്കിയാൽ ഡാറ്റ വേഗം മെച്ചപ്പെടുത്തുന്നതോടൊപ്പം പ്ലാനുകളുടെ നിരക്കും ബിഎസ്എൻഎൽ ​കൂട്ടും. ഇപ്പോൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന പ്ലാനുകൾ പലതും ഇല്ലാതാകും.

നൂറുരൂപയിൽ താഴെ നിരക്കിൽ ഇപ്പോൾ ഏതാനും മികച്ച ഡാറ്റ പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. കുറഞ്ഞ നിരക്കിൽ ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യം നൽകുന്ന ഈ പ്ലാനുകൾ വരിക്കാർക്ക് പല അ‌ടിയന്തരഘട്ടങ്ങളിലും ഉപകാരപ്പെട്ടിട്ടുണ്ട്. ബിഎസ്എൻഎൽ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവർ പോലും ഡാറ്റയ്ക്കായി ബിഎസ്എൻഎല്ലിനെ ആശ്രയിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്.

100 രൂപയിൽ താഴെ നിരക്കിൽ ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ ഡാറ്റയ്ക്ക് വേഗത കുറവാണെന്ന് പൊതുവെ ആളുകൾ പരാതിപ്പെടുന്നു. എന്നാൽ ബിഎസ്എൻഎൽ സിം ഉപയോഗിച്ചുതന്നെ ഡാറ്റ ആവശ്യങ്ങൾ നിറവേറ്റുന്ന ധാരാളം ആളുകൾ നമ്മുടെ കേരളത്തിൽ ഉണ്ടെന്നതും യാഥാർഥ്യമാണ്. അ‌ത്യാവശ്യം മികച്ച വേഗതയോടെ ബിഎസ്എൻഎൽ ഡാറ്റ ലഭ്യമാകുന്ന സ്ഥലങ്ങളും ഉണ്ട്. ബിഎസ്എൻഎൽ സിം ഉപയോഗിക്കുന്നവർക്ക് ഉപകാരപ്പെടുന്ന 100 രൂപയിൽ താഴെ നിരക്കുള്ള ചില പ്ലാനുകൾ പരിചയപ്പെടാം.

94 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന ഏറ്റവും താങ്ങാനാവുന്ന പ്ലാനുകളിലൊന്നാണ് 94 രൂപയുടേത്. 30 ദിവസത്തെ വാലിഡിറ്റിയും 200 മിനിറ്റ് വോയ്‌സ് കോളിംഗും ആകെ 3 ജിബി ഡാറ്റയും ആണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അ‌ടിസ്ഥാനപരമായി ഇതൊരു ഡാറ്റ വൗച്ചറാണ്.

98 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഇതും ഒരു ഡാറ്റ വൗച്ചർ ആണ്. കൂടുതൽ ഡാറ്റ ആവശ്യമുള്ള ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന 100 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച പ്ലാൻ ആണിത്. ദിവസവും 2 ജിബി വീതം 22 ദിവസത്തേക്ക് ഈ പ്ലാൻ ഡാറ്റ നൽകുന്നു. വോയിസ് കോളിങ് ആനുകൂല്യം ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല.

18 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: വോയ്‌സ് വൗച്ചറുകൾ വിഭാഗത്തിൽ ഉൾപ്പെടുന്ന ബിഎസ്എൻഎൽ പ്ലാൻ ആണിത്. 2 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യം ഈ പ്ലാൻ നൽകുന്നു. ഇതോടൊപ്പം തന്നെ 1 ജിബി പ്രതിദിന ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല.

100 രൂപയിൽ താഴെ നിരക്കിൽ ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

49 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 15 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. 100 മിനിറ്റ് വോയ്‌സ് കോളിംഗും 15 ദിവസത്തേക്ക് 1 ജിബി ഡാറ്റയും ലഭിക്കും. ഇത് കൂടാതെ 87 രൂപയുടെ ഒരു പ്ലാനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഇതും ഡാറ്റ പ്ലാൻ വിഭാഗത്തിൽ പെടുന്നതല്ല. എങ്കിലും ഡാറ്റ പ്ലാനിൽ ഉൾപ്പെടുന്നുണ്ട്.

14 ദിവസത്തെ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് വോയിസ് കോളിങ്ങും പ്രതിദിനം 1ജിബി ഡാറ്റയും ഹാർഡി മൊബൈൽ ഗെയിമുകളും 87 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നുണ്ട്. 100 രൂപയിൽ താഴെയുള്ള ബിഎസ്എൻഎൽ പ്ലാനുകളുടെ പട്ടികയിൽ 99 രൂപയുടെ ഒരു പ്ലാൻകൂടി ഉൾപ്പെടുന്നുണ്ടെങ്കിലും അ‌തിൽ ഡാറ്റയില്ല. 18 ദിവസത്തേക്ക് അ‌ൺലിമിറ്റഡ് കോളിങ് മാത്രമാണ് 99 രൂപയുടെ പ്ലാൻ നൽകുക.

More from GizBot

Best Mobiles in India

English summary
BSNL is now offering some great plans under Rs. 100. It has data and calling facilities. BSNL plans of Rs 94, Rs 98, Rs 49, Rs 87, and Rs 18 offer great benefits. These plans are useful for meeting data-calling needs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X