78 രൂപയുടെ ബിഎസ്എന്‍എല്ലിന്റെ ദസറ പ്രീപെയ്ഡ് പ്ലാന്‍...!
മറ്റു ടെലികോം കമ്പനികളെ പോലെ തന്നെ ബിഎസ്എന്‍എല്ലും തങ്ങളുടെ ഫെസ്റ്റിവല്‍ പ്ലാന്‍ അവതരിപ്പിച്ചു. ഇത്തവണ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കാണ് പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഎസ്എന്‍എല്‍
78 രൂപയുടെ ദസറ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ 10 ദിവസം വരെയാണ് പ്ലാന്‍ വാലിഡിറ്റി. പാന്‍ ഇന്ത്യ അടിസ്ഥാനത്തിലാണ് ഈ പ്ലാന്‍ എന്ന് സര്‍ക്കാന്‍ ഉടമസ്ഥതയിലുളള ടെലികോം വ്യക്തമാക്കി.

അണ്‍ലിമിറ്റഡ് കോള്‍
ബിഎസ്എന്‍എല്‍ന്റെ ഈ പ്രീപെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് കോള്‍, അണ്‍ലിമിറ്റഡ് ഡേറ്റ, അണ്‍ലിമിറ്റഡ് വീഡിയോ കോളിംഗ് എന്നീ ആനുകൂല്യങ്ങള്‍ ലഭിക്കും. എന്നാല്‍ എസ്എംഎസിനെ കുറിച്ച് ഇതില്‍ ഒന്നും തന്നെ പരാമര്‍ശിച്ചിട്ടില്ല.

ഈ പ്ലാന്‍
ബിഎസ്എന്‍എല്‍ അടുത്തിടെയാണ് തങ്ങളുടെ 29 രൂപ, 9 രൂപ എന്നീ പ്ലാനുകള്‍ പരിഷ്‌കരിച്ചത്. 'Freedom Offer-Chhota Pack' എന്ന പേരില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ അതായത് സ്വാതന്ത്രദിനത്തോടനുബന്ധിച്ചാണ് ഈ പ്ലാന്‍ പ്രഖ്യാപിച്ചിരുന്നത്.

പ്ലാന്‍
ബിഎസ്എന്‍എല്‍ന്റെ 9 രൂപ പ്ലാനില്‍ നേരത്തെ 2ജിബി ഡേറ്റ ആയിരുന്നു, എന്നാല്‍ പ്ലാന്‍ പരിഷ്‌കരിച്ചതിനു ശേഷം മൊത്തത്തില്‍ 100MB ഡേറ്റയാണ് നല്‍കുന്നത്. ഇതില്‍ കോളിനും എസ്എംഎസിനും ഒരു മാറ്റവുമില്ല, അതു പോലെ തന്നെ.

പ്ലാനിന്റെ വാലിഡിറ്റി
എന്നാല്‍ ബിഎസ്എന്‍എല്‍ന്റെ 29 രൂപ പ്ലാനില്‍ ആദ്യം 14ജിബി ഡേറ്റയായിരുന്നു, എന്നാല്‍ ഇപ്പോള്‍ 1ജിബി ഡേറ്റ മാത്രമാണ് നല്‍കുന്നത്. കൂടാതെ അണ്‍ലിമിറ്റഡ് നാഷണല്‍ വോയിസ് കോള്‍, മൊത്തത്തില്‍ 300 എസ്എംഎസ് എന്നിവയും പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്ലാനിന്റെ വാലിഡിറ്റി ഏഴു ദിവസമാണ്.


Click it and Unblock the Notifications








