വീണ്ടും ബിഎസ്എന്‍എല്‍ ഓഫര്‍ സുനാമി...150 ദിവസത്തേക്ക് 300ജിബി ഡേറ്റ!

By GizBot Bureau
|

ബിഎസ്എന്‍എല്‍ ഇനി പഴയ ബിഎസ്എന്‍എല്‍ അല്ല. എല്ലാം മാറി. ഗംഭീര ഇന്റര്‍നെറ്റ് ഓഫര്‍ മുന്നോട്ടു വച്ച് വീണ്ടും എത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍.

വീണ്ടും ബിഎസ്എന്‍എല്‍ ഓഫര്‍ സുനാമി...150 ദിവസത്തേക്ക് 300ജിബി ഡേറ്റ!

ഈദ് ഉല്‍ ഫിത്തറിനോടനുബന്ധിച്ചാണ് ബിഎസ്എന്‍എല്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 786 രൂപയുടെ ഈദ് മുബാറക് പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തെ ഏതു നെറ്റ്‌വര്‍ക്കിലേക്കും പരിധി ഇല്ലാതെ കോളുകളും പ്രതിദിനം 2ജിബി ഡേറ്റയും 100 എസ്എംഎസുമാണ് ഈ പ്ലാനില്‍ നല്‍കുന്നത്. അങ്ങനെ മൊത്തത്തില്‍ 150 ദിവസത്തെ വാലിഡിറ്റിയില്‍ 15,000 എസ്എംഎസും 300ജിബി ഡേറ്റയുമാണ് ലഭിക്കുന്നത്.

ജൂണ്‍ 12 മുതല്‍ ജൂണ്‍ 26 വരെ ബിഎസ്എന്‍എല്‍ന്റെ ഈ പ്രമോഷണല്‍ കോംബോ വ്വൗച്ചര്‍ ലഭ്യമാകും. ഇന്ത്യയില്‍ എല്ലായിടത്തും 786 രൂപ പ്ലാന്‍ ലഭ്യമാണ്.

ബിഎസ്എന്‍എല്‍ന്റെ ഈ പ്ലാന്‍ ലക്ഷ്യമിട്ടിരിക്കുന്നത് ജിയോയുടെ 1,999 രൂപ പ്ലാനിനെയാണ്. ജിയോയുടെ ഈ പ്ലാനില്‍ 125ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 100 എസ്എംഎസ് പ്രതിദിനം, വാലിഡിറ്റി 180 ദിവസം എന്നിങ്ങനെ പോകുന്നു.

ഇതു കൂടാതെ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് ഫിഫ വേള്‍ഡ് കപ്പ് 2018 നോട് അനുബന്ധിച്ച് 149 രൂപയുടെ പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. റിലയന്‍സ് ഡബിള്‍ ധമക ഓഫറിനു മറുപടി നല്‍കിക്കൊണ്ടായിരുന്നു ബിഎസ്എന്‍എല്‍ന്റെ ഈ ഓഫര്‍. ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് 28 ദിവസത്തെ വാലിഡിറ്റിയില്‍ പ്രതിദിനം 4ജിബി ഡേറ്റ ലഭിക്കും. ഡേറ്റ ഓഴികെ അണ്‍ലിമിറ്റഡ് കോളുകളോ എസ്എംഎസ്സോ ഈ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ലോകത്തില്‍ എവിടെ നിന്നും 2018ലെ 'FIFA WORLD CUP' ലൈവായി ഇവിടെ കാണാംലോകത്തില്‍ എവിടെ നിന്നും 2018ലെ 'FIFA WORLD CUP' ലൈവായി ഇവിടെ കാണാം

ബിഎസ്എന്‍എല്‍ന്റെ മറ്റൊരു സേവനത്തിലേക്ക് കടക്കാം. അതായത് ഇനി മുതല്‍ ബിഎസ്എന്‍എന്‍ന്റെ എല്ലാ സേവനങ്ങളും വീട്ടിലിരുന്നു ബുക്ക് ചെയ്യാം. ഈ സേവനം കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നത് കോട്ടയത്താണ്. അതായത് ആധാര്‍ ലിങ്കിംഗ്, മൊബൈല്‍ നെറ്റ്‌വര്‍ക്ക് പോര്‍ട്ടിംഗ്, പുതിയ ലാന്റ് ലൈന്‍ കണക്ഷന്‍, ബ്രോഡ്ബാന്‍ഡ്, പുതിയ സിം തുടങ്ങി ഏതു ടെലികോം സേവനങ്ങളും ഇനി വീട്ടിലിരുന്ന് ബുക്ക് ചെയ്യാനുളള സംവിധാനവും ബിഎസ്എന്‍എല്‍ ഒരുക്കിയിരിക്കുന്നു. ഒപ്ടിക്കല്‍ കേബിള്‍ വഴിയുളള അതിവേഗ ഇന്റര്‍നെറ്റ് ഇപ്പോള്‍ കോട്ടയം ജില്ലയില്‍ മിക്ക എക്‌സ്‌ച്ചേഞ്ചിലും ലഭ്യമാണെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.

ഇതിനായി 9400903030 എന്ന നമ്പരിലേക്ക് മിസ്ഡ് കോള്‍ ചെയ്താല്‍ മതിയാകും. നിങ്ങള്‍ക്ക് ആവശ്യമുളള സേവനങ്ങള്‍ നല്‍കാനായി ബിഎസ്എന്‍എല്‍ വീട്ടിലെത്തും.

Best Mobiles in India

Read more about:
English summary
BSNL EID Mubarak Prepaid STV 786 Offers 300GB of Data and Unlimited Voice for 150 Days

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X