Home
News

കിട്ടീ... കിട്ടീ... 4G കിട്ടീ...! 1000 വില്ലേജുകളിൽ 4ജി അ‌വതരിപ്പിച്ച് ബിഎസ്എൻഎൽ

സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ 4ജി (BSNL 4G) വ്യാപനത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. 4ജി വ്യാപന പദ്ധതിയുടെ ഭാഗമായി 1000 4ജി ​സൈറ്റുകൾ എന്ന നേട്ടം പിന്നിട്ടതായി ബിഎസ്എൻഎൽ അ‌റിയിച്ചു. ഇൻർനെറ്റ് ലഭ്യമല്ലാത്ത ഗ്രാമങ്ങളെ ഇന്റർനെറ്റിന്റെ ലോകത്തേക്ക് ​കൈപിടിച്ചുകൊണ്ടുവരിക എന്നത് 4ജി വ്യാപനത്തോടൊപ്പം ​തന്നെ ബിഎസ്എൻഎല്ലും കേന്ദ്ര സർക്കാരും ലക്ഷ്യമിട്ടിരുന്നു. അ‌തിന്റെ ഭാഗമായിക്കൂടിയാണ് കേന്ദ്ര സർക്കാർ 26,316 കോടി രൂപ ചെലവിൽ 4ജി വ്യാപന പദ്ധതി പ്രഖ്യാപിച്ചത്. യുഎസ്ഒഎഫ് (യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട്) വഴിയാണ് സർക്കാർ ഈ പദ്ധതിക്ക് ധനസഹായം നൽകുന്നത്.

സ്വകാര്യ കമ്പനികൾ പ്രധാനമായും തങ്ങളുടെ വരുമാന സാധ്യത കൂടി മുന്നിൽ കണ്ടാണ് ടെലിക്കോം നെറ്റ്വർക്ക് വ്യാപിപ്പിക്കാറുള്ളത്. വരുമാനം കുറഞ്ഞ സ്ഥലങ്ങളിൽ ​സേവനങ്ങൾ അ‌വതരിപ്പിക്കാൻ സ്വകാര്യ കമ്പനികൾക്ക് താൽപര്യമില്ല. അ‌തിനാൽത്തന്നെ പല ഗ്രാമങ്ങളിലും ഇപ്പോഴും ​ഇന്റർനെറ്റ് സേവനങ്ങൾ കാര്യക്ഷമമല്ല. എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎല്ലിന് പൗരന്മാരോട് പ്രതിബദ്ധതയുണ്ട്.

കിട്ടീ... 4G കിട്ടീ...! 1000 വില്ലേജുകളിൽ 4ജി അ‌വതരിപ്പിച്ച് BSNL

വരുമാനം നേടുക എന്നതോടൊപ്പം ഗ്രാമീണ പ്രദേശങ്ങളെയും ടെലിക്കോം- ഇന്റർനെറ്റ് സേവനങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു വരേണ്ടത് ബിഎസ്എൻഎല്ലിന്റെ ഉത്തരവാദിത്തവുമാണ്. എന്നാൽ പ്രധാന ടെലിക്കോം സർക്കിളുകളിൽ പോലും 4ജി അ‌വതരിപ്പിക്കാൻ കഴിയാത്ത ബിഎസ്എൻഎല്ലിന് ഗ്രാമങ്ങളിൽ 4ജി അ‌വതരിപ്പിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ലക്ഷ്യമായിരുന്നു.

എന്നാൽ കേന്ദ്ര സർക്കാർ നൽകിയ പ്രത്യേക പാക്കേജിന്റെ പിൻബലത്താൽ ബിഎസ്എൻഎൽ രാജ്യമെമ്പാടും 4ജി സേവനങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തിലേക്ക് പതിയെ നടന്ന് അ‌ടുത്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ 1 ലക്ഷം ​സൈറ്റുകളിൽ 4ജി അ‌വതരിപ്പിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിട്ടിരിക്കുന്നു. ഈ പ്രോജക്ട് ടാറ്റ കൺസൾട്ടൻസി സർവീസ് ( ടിസിഎസ്) നയിക്കുന്ന കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ മുന്നേറുന്നു.

കിട്ടീ... 4G കിട്ടീ...! 1000 വില്ലേജുകളിൽ 4ജി അ‌വതരിപ്പിച്ച് BSNL

സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT) , തേജസ് നെറ്റ്‌വർക്ക്സ് എന്നിവരും ടിസിഎസ് നേതൃത്വം വഹിക്കുന്ന കൺസോർഷ്യത്തിൽ ഉൾപ്പെടുന്നു. തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് വേണം ബിഎസ്എൻഎൽ 4ജി വ്യാപനം നടത്താൻ എന്നാണ് കേന്ദ്ര സർക്കാർ നി​ർദേശം. സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DoT) ആണ് ഇതിനായി നെറ്റ്‌വർക്ക് കോർ നൽകുന്നത്.

ബിഎസ്എൻഎൽ 4ജിക്ക് ആവശ്യമായ റേഡിയോ ഗിയർ തേജസ് നെറ്റ്‌വർക്സ് നൽകുന്നു. ടിസിഎസ് സിസ്റ്റം ഇൻ്റഗ്രേറ്ററായി പ്രവർത്തിക്കുന്നു. കരാർ കാലാവധി തീരും വരെ ബിഎസ്എൻഎല്ലിൻ്റെ നെറ്റ്‌വർക്കുകളുടെ പരിപാലന ചുമതലയും ടിസിഎസിന് ആണ്. 4ജി വ്യാപനം പൂർത്തിയാകുന്നതിന് പിന്നാലെ 5ജിയിലേക്ക് അ‌ധിവേഗം മാറാൻ ബിഎസ്എൻഎല്ലിന് കഴിയുമെന്നാണ് അ‌ധികൃതർ പറയുന്നത്.

അഞ്ച് വർഷത്തിനിടെ പ്രഖ്യാപിച്ച ഒന്നിലധികം ദുരിതാശ്വാസ പാക്കേജുകൾ വഴി ബിഎസ്എൻഎല്ലിന് ആവശ്യമായ സ്പെക്‌ട്രം കേന്ദ്ര സർക്കാർ റിസർവ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ബിഎസ്എൻഎല്ലിന്റെ വളർച്ചയ്ക്കായി പ്രത്യേകം ശ്രദ്ധിക്കണമെന്ന് അ‌ടുത്തിടെയായി വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയരുന്നുണ്ട്.

കിട്ടീ... 4G കിട്ടീ...! 1000 വില്ലേജുകളിൽ 4ജി അ‌വതരിപ്പിച്ച് BSNL

കോൺഗ്രസും സിഐടിയു, ബിഎംഎസ് അ‌ടക്കമുള്ള തൊഴിലാളി യൂണിയനുകളും ബിഎസ്എൻഎല്ലിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ കാര്യമായ ഇടപെടൽ നടത്തണം എന്ന് അ‌ടുത്തിടെ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് ഉയർത്തിയതോടെ ടെലിക്കോം മേഖലയിൽ ബിഎസ്എൻഎൽ പ്രത്യേകം ശ്രദ്ധ നേടി. സ്വകാര്യ കമ്പനികളെക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ എത്തുന്നത് എന്ന് പലരും മനസിലാക്കി.

ബിഎസ്എൻഎല്ലിന് അ‌നുകൂലമായി ഒരു പൊതു വികാരം ദേശീയതലത്തിൽ ഉയർന്നു. അ‌തിന് പിന്നാലെ കേന്ദ്ര ടെലിക്കോം വകുപ്പും ബിഎസ്എൻഎൽ 4ജിയുടെ കാര്യത്തിൽ കൂടുതൽ ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്. 4G റോളൗട്ട് അതിവേഗം ട്രാക്ക് ചെയ്യാനും ഉത്തരവാദിത്തം ഉറപ്പാക്കാനും, BSNL-ന് പ്രതിദിന 4G റോൾഔട്ട് ടാർഗെറ്റുകൾ ഉണ്ടായിരിക്കുമെന്ന് പുതിയ ടെലിക്കോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രഖ്യാപിച്ചിട്ടുണ്ട്. 4ജി വ്യാപനം വേഗത്തിലാക്കാൻ ഈ ഇടപെടൽ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.

More from GizBot

Best Mobiles in India

English summary
BSNL has announced that it has crossed the milestone of 1000 4G sites as part of its 4G expansion plan. Along with 4G expansion, BSNL and the central government are aiming to bring the villages without internet access to the world of internet. The government is also funding this project through USOF (Universal Service Obligation Fund).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X