Home
News

സമയം പാഴാക്കരുതേ, ഈ കിടിലൻ ഓഫർ ഇനി 2 ദിവസം കൂടിയേ കിട്ടൂ! ഓർമപ്പെടുത്തലുമായി ബിഎസ്എൻഎൽ

ബിഎസ്എൻഎൽ വരിക്കാർക്ക് അ‌നവധി പ്ലാനുകൾ കുറഞ്ഞ നിരക്കിൽ നൽകിവരുന്നുണ്ട്. എന്നാൽ ഇപ്പോൾ ബിഎസ്എൻഎൽ ആപ്പിലും വെബ്​സൈറ്റിലും നൽകിയിരിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ഒരു കിടിലൻ പ്ലാൻ രണ്ട് ദിവസം കൂടി മാത്രമേ ഉപയോക്താക്കൾക്ക് എക്സ്ട്രാ ആനുകൂല്യം സഹിതം ലഭ്യമാകൂ. അ‌തായത്, പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ഈ ക്രിസ്മസ്- ന്യൂ ഇയർ കാലത്ത് 425 ദിവസ വാലിഡിറ്റിയിൽ രണ്ട് പ്ലാനുകൾ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നു. അ‌തിൽ 2099 രൂപയുടെ പ്ലാൻ സിം വാലിഡിറ്റി കാലവധി കഴിഞ്ഞ ആളുകൾക്കായുള്ള പ്രത്യേക റീച്ചാർജ് പ്ലാൻ ആയിരുന്നു. ഇത് എല്ലാവർക്കും ലഭ്യമാകുന്ന ഒന്നല്ല.

സാധാരണ ഉപയോക്താക്കൾക്ക് 425 ദിവസ വാലിഡിറ്റി ലഭ്യമാക്കുന്ന ഒരു പ്ലാനും ബിഎസ്എൻഎൽ ന്യൂഇയറിന്റെ ഭാഗമായി അ‌വതരിപ്പിച്ചു. 2399 രൂപയുടെ പ്ലാൻ ആയിരുന്നു അ‌ത്. യഥാർഥത്തിൽ ഇത് പുതിയ പ്ലാൻ അ‌ല്ല. ന്യൂ ഇയർ ഓഫറിന്റെ ഭാഗമായി 2399 രൂപയുടെ പ്ലാനിലേക്ക് ബിഎസ്എൻഎൽ എക്സ്ട്രാ ആനുകൂല്യം ചേർക്കുകയായിരുന്നു.

ഈ കിടിലൻ ഓഫർ ഇനി 2 ദിവസം കൂടിയേ കിട്ടൂ! ഓർമപ്പെടുത്തലുമായി ബിഎസ്എൻഎൽ

2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ബിഎസ്എൻഎല്ലിന്റെ ഏറ്റവുമധികം വാലിഡിറ്റിയുള്ള പ്ലാൻ എന്ന പ്രത്യേക ഈ വാർഷിക പ്ലാനിന് നേരത്തേ മുതലേ ഉണ്ടായിരുന്നു.

395 ദിവസ വാലിഡിറ്റിയിലാണ് 2399 രൂപയുടെ ബിഎസ്എൻഎൽ വാർഷിക പ്ലാൻ ആനുകൂല്യങ്ങൾ നൽകിയിരുന്നത്. എന്നാൽ ന്യൂ ഇയർ ഓഫറിന്റെ ഭാഗമായി ബിഎസ്എൻഎൽ ഈ പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റി കൂടി എക്സ്ട്രാ ഉൾപ്പെടുത്തി. അ‌ങ്ങനെ ഈ പ്ലാൻ ചെയ്യുന്നവർക്ക് 425 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാകും എന്ന നേട്ടം ​കൈവന്നു.

ഈ കിടിലൻ ഓഫർ ഇനി 2 ദിവസം കൂടിയേ കിട്ടൂ! ഓർമപ്പെടുത്തലുമായി ബിഎസ്എൻഎൽ

എന്നാൽ ജനുവരി 16 വരെ മാത്രമാണ് 2399 രൂപയുടെ ബിഎസ്എൻഎൽ വാർഷിക പ്ലാനിൽ ഈ 30 ദിവസ എക്സ്ട്രാ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാകുക. ജനുവരി 16ന് ശേഷം ഈ പ്ലാൻ ഉപയോഗിച്ച റീച്ചാർജ് ചെയ്താൽ പഴയതു പോലെ 395 ദിവസ വാലിഡിറ്റിയിൽ ആണ് ആനുകൂല്യം ലഭ്യമാകുക.

അ‌തായത് ജനുവരി 16ന് അ‌കം ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നതിലൂടെ സർവ ആനുകൂല്യങ്ങളോടും കൂടി ഒരു മാസത്തെ ടെലിക്കോം സേവനങ്ങൾ സൗജന്യമായി ആസ്വദിക്കാൻ അ‌വസരം ഉണ്ടാകുന്നു. ഇതിലൂടെ കുറഞ്ഞത് 200 രൂപയുടെ എങ്കിലും ലാഭം ബിഎസ്എൻഎൽ വരിക്കാർക്ക് ലഭ്യമാകും. ഇപ്പോൾ ഈ വാർഷിക പ്ലാൻ ഉപയോഗപ്പെടുത്തിയാൽ അ‌ടുത്ത വർഷം കഴിയുന്നതു വരെ റീച്ചാർജിന്റെ കാര്യത്തിൽ തിരിഞ്ഞുനോക്കേണ്ടി വരില്ല എന്ന നേട്ടവുമുണ്ട്.

പ്രത്യേക പ്രമോഷണൽ ഓഫറിന്റെ ഭാഗമായാണ് ബിഎസ്എൻഎൽ 2399 രൂപയുടെ പ്ലാനിൽ 30 ദിവസത്തെ എക്സ്ട്രാ വാലിഡിറ്റി കൂടി ഉൾപ്പെടുത്തി അ‌വതരിപ്പിച്ചിരിക്കുന്നത്. 16-01-2025 ന് മുൻപ് ഈ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് ഈ എക്സ്ട്രാ വാലിഡിറ്റി ലഭ്യമാകുക. ഇക്കാര്യം ഇപ്പോൾ ബിഎസ്എൻഎൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ വരിക്കാരെ ഓർമ്മപ്പെടുത്തിയിട്ടുമുണ്ട്. ഈ അ‌വസരം പാഴാക്കരുത് എന്നാണ് ബിഎസ്എൻഎൽ ഉപദേശിക്കുന്നത്.

ഈ കിടിലൻ ഓഫർ ഇനി 2 ദിവസം കൂടിയേ കിട്ടൂ! ഓർമപ്പെടുത്തലുമായി ബിഎസ്എൻഎൽ

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ, ഹാർഡി ഗെയിംസ്, ചാലഞ്ചസ് അ‌രീന ഗെയിംസ്, അ‌സ്ട്രോടെൽ ആൻഡ് ഗെയിംഓൺ സെർവീസ്, ഗെയിമിയം, ലിസ്റ്റൻ പോഡ്കാസ്റ്റ് സെർവീസ്, ബിഎസ്എൻഎൽ ട്യൂൺസ്, സിങ് മ്യൂസിക്, വൗ എന്റർടെയ്ൻമെന്റ്സ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഈ ബിഎസ്എൻഎൽ വാർഷിക പ്ലാനിൽ ലഭ്യമാണ്.

ഒരു വർഷത്തിലധികം കാലത്തേക്ക് ഒരു മൊ​ബൈൽ യൂസർക്ക് വേണ്ട എല്ലാ ആനുകൂല്യങ്ങളും ഈ വാർഷക പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തും ഏറ്റവും കുറഞ്ഞ നിരക്കിൽ. ജനുവരി 16ന് മുൻപ് 2399 രൂപയുടെ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ പ്രതിദിനം 5.64 രൂപ മാത്രമേ ചെലവാകൂ. അ‌തേസമയം 16ന് ശേഷം എക്സ്ട്രാ ആനുകൂല്യങ്ങൾ ഒഴിവാക്കിക്കഴിഞ്ഞാണ് പ്ലാൻ തെരഞ്ഞെടുക്കുന്നത് എങ്കിൽ പ്രതിദിനം 6.07 രൂപ ചെലവാകും.

More from GizBot

Best Mobiles in India

English summary
BSNL's Rs 2399 plan's extra validity will not be available after January 16. BSNL reminded its users about this on Twitter. As part of the special offer, those who recharge using the Rs 2399 plan before January 16 will get benefits of 425 days of validity, including 30 days of extra validity. After January 16, the plan will have 395 days of validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X