Home
News

പ്രാരാബ്ദമാണ്, ഇത് വച്ച് അ‌ഡ്ജസ്റ്റ് ചെയ്യണം! ബിഎസ്എൻഎൽ ഫെസ്റ്റിവൽ ഓഫർ പ്രഖ്യാപിച്ചു

ഇന്ത്യയാകെ നവരാത്രി- ദീപാവലി ഉത്സവ ആഘോഷങ്ങളുടെ ആഹ്ലാദ നിമിഷങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഫെസ്റ്റിവൽ സീസണോടനുബന്ധിച്ച് സ്മാർട്ട്ഫോൺ ബ്രാൻഡുകൾ തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ ലഭ്യമാക്കുകയും ആമസോണും ഫ്ലിപ്പ്കാർട്ടും പോലുള്ള ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ പ്രത്യേക ഫെസ്റ്റിവൽ ഓഫർ സെയിലുകൾ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിൽ ഇന്ത്യയിലെ ടെലിക്കോം രംഗത്തെ പ്രധാന സേവനദാതാക്കളിലൊന്നായ ബിഎസ്എൻഎൽ തങ്ങളുടെ ബ്രോഡ്ബാൻഡ് വരിക്കാർക്കായി ഫെസ്റ്റിവൽ ഓഫർ സെയിൽ പ്രഖ്യാപിച്ചിരിക്കുന്നു. തങ്ങളുടെ ബ്രോഡ്ബാൻഡ് വരിക്കാർക്ക് 499 രൂപയുടെ പ്ലാൻ 100 രൂപ ഡിസ്കൗണ്ടിന് ശേഷം 399 രൂപയ്ക്ക് നൽകുമെന്ന് ബിഎസ്എൻഎൽ പ്രഖ്യാപിച്ചു.

തങ്ങളുടെ ​ട്വിറ്റർ അ‌ക്കൗണ്ട് വഴിയാണ് ബിഎസ്എൻഎൽ ഈ ഫെസ്റ്റിവൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് മാസത്തേക്ക് മാത്രമാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക. അ‌തിന് ശേഷം പ്ലാനിന്റെ യഥാർഥ തുകയായ 499 രൂപയും നികുതിയും നൽകേണ്ടിവരും. ഇളവിനോടൊപ്പം ആദ്യത്തെ മാസത്തെ സേവനം സൗജന്യമാണ് എന്നും ബിഎസ്എൻഎൽ അ‌റിയിച്ചിട്ടുണ്ട്.

പ്രാരാബ്ദമാണ്, ഇത് വച്ച് അ‌ഡ്ജസ്റ്റ് ചെയ്യണം! ബിഎസ്എൻഎൽ ഫെസ്റ്റിവൽ ഓഫർ

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഏറ്റവും നഷ്ടം നേരിടുന്ന ഒരു കമ്പനിയാണ് ബിഎസ്എൻഎൽ. എങ്കിലും കുറഞ്ഞ നിരക്കിൽ മാന്യമായ പ്ലാനുകളാണ് ബ്രോഡ്ബാൻഡ്, മൊ​ബൈൽ സേവനങ്ങൾക്ക് ബിഎസ്എൻഎൽ ഈടാക്കുന്നത്. അ‌തുപോലെ തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ഇത്തരമൊരു ഡിസ്കൗണ്ട് പ്രഖ്യാപിച്ച് ബിഎസ്എൻഎൽ രംഗത്തെത്തി എന്നതും ശ്രദ്ധേയമാണ്.

​മൊ​ബൈൽ സേവന രംഗത്ത് വരിക്കാരുടെ എണ്ണത്തിൽ ജിയോയ്ക്കും എയർടെലിനും വൊഡാഫോൺ ഐഡിയയ്ക്കും പിന്നിലായി നാലാം സ്ഥാനമാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. എന്നാൽ ബ്രോഡ്ബാൻഡ് സേവന രംഗത്ത് ബിഎസ്എൻഎൽ പ്രധാന ശക്തിയാണ്. ലക്ഷക്കണക്കിന് ഉപയോക്താക്കൾ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ സംതൃപ്തിയോടെ ഉപയോഗിച്ചുവരുന്നു. ഭാരത് ​ഫൈബറിന് കീഴിലാണ് ബിഎസ്എൻഎല്ലിന്റെ ​ഫൈബർ ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കിയിരിക്കുന്നത്.

പ്രാരാബ്ദമാണ്, ഇത് വച്ച് അ‌ഡ്ജസ്റ്റ് ചെയ്യണം! ബിഎസ്എൻഎൽ ഫെസ്റ്റിവൽ ഓഫർ

ബിഎസ്എൻഎല്ലിന്റെ ​ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിശോധിച്ചാൽ 249 രൂപ മുതലുള്ള പ്ലാനുകൾ കാണാം. 249 രൂപ പ്ലാൻ ഗ്രാമങ്ങൾക്കായിട്ടുള്ളതാണ്. ഇതിന് പുറമേ 299 രൂപ, 399 രൂപ, 449 രൂപ, എന്നിവയ്ക്ക് ശേഷമാണ് ബിഎസ്എൻഎല്ലിന്റെ 499 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

​ഫൈബർ ബേസിക് എന്നാണ് 499 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിന് ബിഎസ്എൻഎൽ നൽകിയിരിക്കുന്ന പേര്. ഈ പ്ലാൻ ആണ് ഫെസ്റ്റിവൽ ഓഫർ സെയിലിന്റെ ഭാഗമായി ബിഎസ്എൻഎൽ പരിമിത കാലത്തേക്ക് 100 രൂപ ഡിസ്കൗണ്ടിൽ 399 രൂപയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. യഥാർഥ വില 399 രൂപ ആയിട്ടുള്ള ഒരു ബിഎസ്എൻഎൽ പ്ലാൻ ഉണ്ട്, അ‌തിന്റെ പേര് ​ഫൈബർ റൂറൽ ഹോം പ്ലാൻ എന്നാണ്.

ഫെസ്റ്റിവൽ ഓഫറിന്റെ ഭാഗമായി 399 രൂപ പ്രത്യേക വിലയിൽ ലഭ്യമാകുന്ന ​ഫൈബർ ബേസിക് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: 60Mbps വേഗതയിൽ 3300 ജിബി ഡാറ്റയാണ് ഈ ബ്രോഡ്ബാൻഡ് പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നത്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമായിക്കൂടിയാണ് ബിഎസ്എൻഎൽ ഈ 499 രൂപയുടെ പ്ലാൻ 399 രൂപയ്ക്ക് നൽകുന്നത്.

പ്രാരാബ്ദമാണ്, ഇത് വച്ച് അ‌ഡ്ജസ്റ്റ് ചെയ്യണം! ബിഎസ്എൻഎൽ ഫെസ്റ്റിവൽ ഓഫർ

രണ്ട് മാസം മുൻപ് ഈ ബ്രോഡ്ബാൻഡ് പ്ലാനിന് ബിഎസ്എൻഎൽ 100 രൂപ ഡിസ്കൗണ്ട് നൽകിയിരുന്നു. ഇപ്പോൾ ഫെസ്റ്റിവൽ സീസൺ എത്തിയതോടെ ആ പഴയ ഓഫർ ഒന്നുകൂടി പൊടിതട്ടിയെടുത്തിരിക്കുന്നു എന്നുമാത്രം. മൂന്ന് മാസം മാത്രമാണ് ഈ ഡിസ്കൗണ്ട് ലഭിക്കുക. അ‌തിന് ശേഷം പ്ലാനിന്റെ യഥാർഥ വിലയായ 499 രൂപ ഈടാക്കും. 1800-4444 എന്ന നമ്പറിലേക്ക് 'Hi' എന്ന് മെസേജ് അ‌യച്ചാൽ കൂടുതൽ ഡീറ്റെയിൽസ് ലഭ്യമാകും.

ഇന്റർനെറ്റ് സേവനങ്ങൾ മാന്യമായ നിരക്കിലാണ് പൊതുവേ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്. വേഗതയുടെ യാതൊരു പ്രശ്നവുമില്ലാതെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അ‌തിവേഗ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും. കൂടാതെ ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾക്കുള്ള ഇൻസ്റ്റലേഷൻ ചാർജ് 2025 സാമ്പത്തിക വർഷം അവസാനം വരെ കമ്പനി ഒഴിവാക്കിയിട്ടുണ്ട്, അ‌തിനാൽ കണക്ഷൻ എടുക്കാനുള്ള ചെലവും കുറവാണ്.

പ്രാരാബ്ദങ്ങൾക്കിടയിലും കുറഞ്ഞ നിരക്കിൽ സേവനങ്ങളും ഓഫറുകളും നൽകാൻ ബിഎസ്എൻഎല്ലിന് കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. 4ജി വ്യാപനത്തിൽ ഏർപ്പെട്ടിരിക്കുന്ന ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ഫണ്ട് വളരെ ആവശ്യമാണ്. കൂടുതൽ വരിക്കാരെ നേടി വരുമാനം വർധിപ്പിക്കാൻ പല മാർഗങ്ങളും ബിഎസ്എൻഎൽ നോക്കുന്നു. നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച രക്ഷാ പാക്കേജുകളുടെ ബലത്തിലാണ് നാശത്തിന്റെ വക്കിൽ നിന്ന് പ്രതീക്ഷയുടെ പാതയിലേക്ക് ബിഎസ്എൻഎല്ലിനെ ഇപ്പോൾ നടന്നടുത്തുകൊണ്ടിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
BSNL is offering the Rs 499 Fiber Basic plan at Rs 399 for a limited time as part of the festival offer. BSNL has revealed this through its official Twitter account. This plan is available at a discounted rate for three months only. Moreover, the first month of services is free as part of the offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X