ഡബിളാ ഡബിള്, വീടിന് ഇത് ബെസ്റ്റാ! ഒരേ വിലയിൽ എത്തുന്ന രണ്ട് ഗംഭീര ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ
വീട്ടിലേക്ക് ഒരു ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കണമെങ്കിൽ ഏതാണ് മികച്ച ഓപ്ഷൻ എന്ന് ആലോചിക്കുന്നുണ്ടോ, എങ്കിൽ അക്കൂട്ടത്തിൽ പ്രധാന ഓപ്ഷനായി സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബിഎസ്എൻഎല്ലിന്റെ ഭാരത് ഫൈബറിനെയും പരിഗണിക്കേണ്ടിയിരിക്കുന്നു. കാരണം ഒഴിവാക്കാൻ കഴിയാത്തത്ര മികവോടെ മികച്ച പ്ലാനുകളും സേവനങ്ങളും ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് വരിക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച FTTH (ഫൈബർ-ടു-ദി-ഹോം) സേവന ദാതാക്കളിലൊരാളാണ് ബിഎസ്എൻഎൽ. ഉപയോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ മാന്യമായ നിരക്കുകളിൽ നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ ഒരേ നിരക്കിൽ എത്തുന്ന ചില പ്ലാനുകളും കാണാൻ സാധിക്കും.
ഒരേ നിരക്കിൽ എത്തുമ്പോൾ തന്നെ വിസ്മയിപ്പിക്കും വിധത്തിൽ വ്യത്യസ്തങ്ങളായ ആനുകൂല്യങ്ങളാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിട്ടുള്ളത്. ഒരേ നിരക്കിൽ ലഭ്യമായിട്ടുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറെ ശ്രദ്ധേയം 666 രൂപയുടെ പ്ലാനാണ്. ഒരേ അളവിൽ ഡാറ്റ ലഭിക്കുമെങ്കിലും 666 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ രണ്ട് വ്യത്യസ്ത വേഗതകളിലാണ് എത്തുന്നത്.

ഈ രണ്ട് 666 രൂപ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഒന്ന് 100 Mbps സ്പീഡ് വാഗ്ദാനം ചെയ്യുന്നു, അതേസമയം രണ്ടാമത്തെ പ്ലാൻ 125 Mbps വേഗത വാഗ്ദാനം ചെയ്യുന്നു. ഒരേ നിരക്കിൽ രണ്ട് വ്യത്യസ്ത സ്പീഡുകളിലുള്ള പ്ലാനുകൾ ലഭ്യമായാൽ ആളുകൾ സ്വാഭാവികമായും കൂടുതൽ സ്പീഡ് ഉള്ള പ്ലാൻ തെരഞ്ഞെടുക്കും. എന്നിട്ടും എങ്ങനെയാണ് കുറഞ്ഞ വേഗതയുടെ പ്ലാന് പ്രസക്തിയുണ്ടാകുക?
അക്കാര്യം അറിയണമെങ്കിൽ 666 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് വിശദമായി പരിചയപ്പെടേണ്ടിയിരിക്കുന്നു. 125 Mbps വേഗത ലഭിക്കുന്ന 699 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് പ്ലാനിൽ 4TB ഡാറ്റയാണ് ലഭ്യമാകുക. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 8 Mbps ആയി കുറയും. അധിക ആനുകൂല്യങ്ങളൊന്നും ഈ 125 Mbps പ്ലാനിൽ ലഭ്യമല്ല.

100 Mbps വേഗതയുള്ള ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനും 4TB ഡാറ്റ ആണ് വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 4 Mbps ആയി കുറയും. 666 രൂപ വിലയിൽ 125 Mbps വേഗതയുള്ള പ്ലാൻ നിലവിലുള്ളപ്പോഴും 100 Mbps പ്ലാനിന് പ്രസക്തി ലഭ്യമാകുന്നതിന് കാരണം അതിലെ ഒടിടി ആനുകൂല്യങ്ങളാണ്.
666 രൂപയുടെ 100 Mbps സ്പീഡ് പ്ലാനിൽ അധിക ആനുകൂല്യമായി OTT (ഓവർ-ദി-ടോപ്പ്) സബസ്ക്രിപ്ഷനുകൾ ലഭ്യമാണ്. ഒടിടി പായ്ക്ക്-1, പായ്ക്ക്-2 എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിൽ ഒന്ന് ലഭ്യമാകും. പായ്ക്ക് 1-ൽ ഡിസ്നി+ ഹോട്ട്സ്റ്റാർ, ഹങ്കാമ, ലയൺസ്ഗേറ്റ്, എപ്പിക്ഓൺ തുടങ്ങിയവയുടെ സബ്സ്ക്രിപ്ഷനാണ് ലഭിക്കുക. പായ്ക്ക് 2-ൽ സീ പ്രീമിയം, സോണിലിവ് പ്രീമിയം, യപ്ടിവി തുടങ്ങിയവ ഉൾപ്പെടുന്നു.
മികച്ച ഡാറ്റ സ്പീഡിനൊപ്പം ഒടിടി സബ്സ്ക്രിപ്ഷനും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് 100 Mbps വേഗതയുള്ള 666 രൂപ പ്ലാൻ തെരഞ്ഞെടുക്കാം, ഫൈബർ ബേസിക് പ്ലസ് എന്നാണ് ഈ പ്ലാനിന് ബിഎസ്എൻഎൽ നൽകിയിരിക്കുന്ന പേര്. അതേസമയം മികച്ച സ്പീഡിന് പ്രാധാന്യം നൽകുന്നവർക്ക് 125 Mbps വേഗതയുള്ള 666 രൂപ പ്ലാൻ തെരഞ്ഞെടുക്കാം, ഫൈബർ ബേസിക് സൂപ്പർ എന്നാണ് ഈ പ്ലാനിന്റെ പേര്.

ഈ രണ്ട് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾക്കൊപ്പവും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ലാൻഡ്‌ലൈൻ കണക്ഷൻ ലഭ്യമാകും. എന്നാൽ ലാൻഡ്‌ലൈൻ കണക്ഷനുകൾക്കുള്ള ഡിവൈസ് വാങ്ങേണ്ടതുണ്ട്. പുതിയതായി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുന്നവർക്ക് ഇപ്പോൾ അനുയോജ്യമായ സമയമാണ്. കാരണം 2025 മാർച്ച് 31 വരെ ഇൻസ്റ്റാളേഷൻ ഫീസ് നൽകേണ്ടതില്ല. അതിനാൽ ബ്രോഡ്ബാൻഡ് കണക്ഷനെടുക്കാൻ ആലോചിക്കുന്നവർ ഇക്കാര്യങ്ങൾകൂടി പരിഗണിച്ച് തീരുമാനമെടുക്കുന്നത് നന്നായിരിക്കും.


Click it and Unblock the Notifications