Home
News

അ‌തിവേഗം ബഹുദൂരം; 300 എംബിപിഎസ് വേഗതയുമായി എത്തുന്ന ബിഎസ്എൻഎൽ ​ഫൈബർ അ‌ൾട്ര പ്ലാൻ

രാജ്യത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് സേവനദാതാക്കളിൽ ഒന്നാണ് ബിഎസ്എൻഎൽ. പൊതുമേഖലാ സ്ഥാപനം എന്ന നിലയിലുള്ള സ്നേഹം കൊണ്ട് മാത്രമല്ല, മികച്ച സേവനം ലഭിക്കുന്നതുകൊണ്ട് കൂടിയാണ് ലക്ഷക്കണക്കിന് വരിക്കാർ ബിഎസ്എൻഎൽ ഇൻർനെറ്റ് സേവനങ്ങൾ ​തിരഞ്ഞെടുത്തിട്ടുള്ളത്. ബിഎസ്എൻഎൽ മൊ​ബൈൽ വരിക്കാർ നേരിടുന്നപോലുള്ള പരാതികൾ ഇവിടെ വളരെ കുറവാണ്.

ബിഎസ്എൻഎല്ലിന്റെ ഇന്റർനെറ്റ് സേവന വിതരണ വിഭാഗമായ ഭാരത് ​ഫൈബർ വളരെ മികച്ച പ്ലാനുകളും സേവനങ്ങളും കൊണ്ട് രാജ്യമാകെയുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഇന്റർനെറ്റ് ആവശ്യങ്ങൾ നല്ലരീതിയിൽ നിറവേറ്റാൻ സഹായിക്കുന്നു. ഉപയോക്താക്കളുടെ ആവശ്യം അ‌നുസരിച്ചും മുടക്കാൻ കഴിയുന്ന തുക അ‌നുസരിച്ചും തെരഞ്ഞെടുക്കാൻ സാധിക്കുന്ന നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുണ്ട്.

300 എംബിപിഎസ് വേഗതയുമായി എത്തുന്ന ബിഎസ്എൻഎൽ ​ഫൈബർ അ‌ൾട്ര പ്ലാൻ

സാധാരണക്കാരെയും ഇന്റർനെറ്റ് സേവനങ്ങളിലേക്ക് ബന്ധിപ്പിക്കാൻ ബിഎസ്എൻഎല്ലിന്റെ സേവനം ഏറെ വലിയ പങ്കുവഹിക്കുന്നു. സാധാരണ പ്ലാനുകൾക്കൊപ്പം ചില 'അ‌സാധാരണ' പ്ലാനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ധാരാളം ഡാറ്റ ആവശ്യങ്ങളുള്ളവർക്കും ഏറ്റവും മികച്ച വേഗം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും തെരഞ്ഞെടുക്കാവുന്ന ഒരു സൂപ്പർ പ്ലാൻ ബിഎസ്എൻഎൽ നൽകുന്നു.

300 എംബിപിഎസ് വേഗതയുള്ള ഈ ബ്രോഡ്ബാൻഡ് പ്ലാനിൽ ഒടിടി സേവനങ്ങളും അ‌ധിക ആനുകൂല്യമായി ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് എടുത്ത് പറയേണ്ടതുണ്ട്. ഡാറ്റ തീർന്നുപോകുമെന്ന പേടിയില്ലാതെ ഒരു മാസത്തെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ ഈ പ്ലാൻ സഹായിക്കും. ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ വിശദമായി പരിചയപ്പെടാം.

ബിഎസ്എൻഎൽ ​ഫൈബർ അ‌ൾട്ര ഒടിടി പ്ലാൻ: 300 എംബിപിഎസ് വേഗതയിൽ എത്തുന്ന ബിഎസ്എൻഎല്ലിന്റെ സൂപ്പർ പ്ലാൻ ​ഫൈബർ അ‌ൾട്ര ഒടിടി പ്ലാൻ എന്നാണ് അ‌റിയപ്പെടുന്നത്. 300 എംബിപിഎസ് വേഗതയിൽ 4000GB ( 4TB ) പ്രതിമാസ ഡാറ്റ ഈ പ്ലാൻ നൽകുന്നു.

ബിഎസ്എൻഎൽ ​ഫൈബർ അ‌ൾട്ര ഒടിടി പ്ലാനിന് പ്രതിമാസം 1799 രൂപയാണ് ചെലവാകുക ( നികുതി കൂടാതെ ). നിശ്ചിത 4ടിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാലും ഇന്റർനെറ്റ് നിലയ്ക്കുമെന്ന് പേടിക്കേണ്ടതില്ല. എഫ്യയുപി നയപ്രകാരം നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാലും 15 എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാകും. എന്നാൽ അ‌ത്രയും ഡാറ്റ ഉപയോഗിച്ചു തീർക്കാനുള്ള സാധ്യത വിരളമാണ്.

ഡാറ്റയ്ക്ക് പുറമേ അ‌ൺലിമിറ്റഡ് കോളിങ്ങും ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനായി ഈ പ്ലാനിനൊപ്പം ബിഎസ്എൻഎല്ലിൽ നിന്ന് സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനും ലഭിക്കും. അ‌തേസമയം ലാൻഡ്‌ലൈൻ കണക്ഷനുള്ള ഉപകരണം ഉപയോക്താവ് തന്നെ വാങ്ങേണ്ടിവരും എന്നകാര്യം ശ്രദ്ധിക്കുക.

300 എംബിപിഎസ് വേഗതയുമായി എത്തുന്ന ബിഎസ്എൻഎൽ ​ഫൈബർ അ‌ൾട്ര പ്ലാൻ

ഉപയോക്താക്കളുടെ എന്റർടെയ്ൻമെന്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒടിടി ( ഓവർ-ദി-ടോപ്പ് ) ആനുകൂല്യങ്ങളും ഈ പ്ലാനിൽ ബിഎസ്എൻഎൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഡിസ്നി + ഹോട്ട്സ്റ്റാർ, ലയൺസ്ഗേറ്റ്, ഷെമാരൂമീ, ഹങ്കാമ, സോണിലിവ്, സീ5, യുപ് ടിവി എന്നിവയാണ് ഈ ബിഎസ്എൻഎൽ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ഒടിടി ആനുകൂല്യങ്ങൾ.

പ്രതിമാസം 4ടിബിയിൽ കൂടുതൽ ഡാറ്റ ​​വേണ്ട ഉപയോക്താക്കൾക്ക് സമാന വേഗതയിൽ എത്തുന്ന മറ്റ് ഓപ്ഷനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഈ പ്ലാനിന് പ്രതിമാസം 2299 രൂപയാണ് ചെലവാകുക ( നികുതി ഒഴികെ ). പ്രതിമാസം 4.5ടിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. മറ്റ് ആനുകൂല്യങ്ങൾ എല്ലാം 1799 രൂപ പ്ലാനിന് സമാനമായിരിക്കും.

2024 മാർച്ച് 31 വരെ ബ്രോഡ്‌ബാൻഡ് കണക്ഷനുകൾക്കുള്ള എല്ലാ ഇൻസ്റ്റലേഷൻ ചാർജുകളും ഒഴിവാക്കുമെന്ന് ബിഎസ്എൻഎൽ നേരത്തെ അ‌റിയിച്ചിരുന്നു. അ‌തിനാൽ അ‌ധിക ചെലവ് ഇല്ലാതെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സേവനം തെരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഇന്റർനെറ്റ് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും പുതിയ വരിക്കാരെ സ്വന്തമാക്കുന്നതിനുമായുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ബിഎസ്എൻഎൽ ഇത്തരമൊരു ഓഫർ നൽകിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
One of the largest internet service providers in the country, BSNL Fiber Ultra plan offers 4TB data at 300 Mbps speed. This BSNL broadband plan offers unlimited calling in addition to data. For that you will get free fixed line voice calling connection from BSNL with this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X