Home
News

അപ്പൊ എങ്ങനാ...ആരംഭിക്കാലമാ? ബിഎസ്എൻഎല്ലിന്റെ കിടിലൻ ബ്രോഡ്ബാൻഡ് പ്ലാൻ ഇതാ...

ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡിന് (ബിഎസ്എൻഎൽ) ഉപയോക്താക്കൾക്കായി നിരവധി ബ്രോഡ്‌ബാൻഡ് പ്ലാൻ ഓപ്ഷനുകൾ ലഭ്യമാണ്. കമ്പനിയുടെ FTTH (ഫൈബർ-ടു-ദി-ഹോം) സേവനം രാജ്യത്ത് ഉടനീളം നിലവിൽ ഉണ്ട്. 25 Mbps മുതൽ 300 Mbps വരെ വേഗത നൽകുന്ന പ്ലാനുകൾ ബിഎസ്എൻഎൽ ഭാരത് ഫൈബറിന് ഉണ്ട്. എന്നാൽ 300 Mbpsൽ കൂടുതൽ വേഗത നൽകുന്ന പ്ലാനുകൾ ഒന്നുമില്ല. നിലവിൽ ബിഎസ്എൻഎല്ലിൽ നിന്ന് ഉള്ള ഏറ്റവും ചെലവേറിയ ബ്രോഡ്‌ബാൻഡ് പ്ലാൻ ഏതൊക്കെ എന്ന് പരിശോധിക്കും. ഈ പ്ലാനിൽ 6 ടിബിയിൽ കൂടുതൽ പ്രതിമാസ ഡാറ്റ ലഭിക്കുന്നു. ഈ പ്ലാനിൻ്റെ നേട്ടങ്ങൾ വിശദമായി നോക്കാം.

ബിഎസ്എൻഎൽ ഫൈബർ അൾട്രാ ഒടിടി പുതിയ പ്ലാൻ: ഇപ്പോൾ സംസാരിക്കുന്ന 300 Mbps പ്ലാനിൻ്റെ പേരാണ് ബിഎസ്എൻഎൽ ഫൈബർ അൾട്രാ ഒടിടി. ഈ പ്ലാനിൽ 6.5 ടിബി വരെ പ്രതിമാസ ഡാറ്റ ലഭിക്കും. FUP (ന്യായമായ ഉപയോഗ നയം) ഡാറ്റ ഉപയോഗിച്ചതിന് ശേഷം വേഗത 20 Mbps ആയി കുറയുന്നു. പ്ലാനിന് ഒപ്പം ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യങ്ങൾ ഉണ്ട്.

ബിഎസ്എൻഎല്ലിന്റെ കിടിലൻ ബ്രോഡ്ബാൻഡ് പ്ലാൻ ഇതാ...

ഡിസ്‌നി+ ഹോട്സ്റ്റാർ (Disney+ Hotstar), യപ്പ് ടിവി പാക്ക് (YuppTV), സോണി ലൈവ് (SonyLIV), സീ5 (ZEE5) എന്നീ ഒടിടി ആനുകൂല്യങ്ങൾ കൂടാതെ Lionsgate Play, ShemarooMe, EpicON എന്നിവയും ലഭിക്കും. ഈ പ്ലാനിന് പ്രതിമാസം 1799 രൂപയാണ് ചെലവ് (എക്സ്ട്രാ ടാക്സ് ബാധകം).

ബിഎസ്എൻഎൽ ഭാരത് ഫൈബർ കണക്ഷനുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. ഉപയോക്താക്കൾക്ക് ഇൻസ്റ്റലേഷൻ ഫീ ഒന്നും നൽകേണ്ടതില്ല എന്നതാണ് ഇതിൽ എടുത്ത് പറയേണ്ട കാര്യം. ബിഎസ്എൻഎൽ ഈ സാമ്പത്തിക വർഷാവസാനം വരെ (മാർച്ച് 31, 2025) ബ്രോഡ്‌ബാൻഡ് കണക്ഷനുകളും വീടുകളും ഓഫീസുകളും സൗജന്യ ഇൻസ്റ്റാളേഷൻ ആണ് പ്രഖ്യാപിച്ചത്. ബിഎസ്എൻഎൽ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് സർക്കാർ ടെലികോം ഓപ്പറേറ്ററുടെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ഇപ്പോൾ, ബിഎസ്എൻഎൽ FTTH ഉപയോക്താക്കൾക്കായി പുതിയ സാങ്കേതികവിദ്യകളും സേവനങ്ങളും പരീക്ഷിക്കുകയാണ്. ഈ പുതിയ സാങ്കേതികവിദ്യയും സേവനങ്ങളും സർവത്ര ബിഎസ്എൻഎൽ വൈ-ഫൈ (Sarvatra BSNL Wi-Fi), ഐഎഫ്ടിവി (ഇൻട്രാനെറ്റ് ഫൈബർ ടിവി) എന്നിവയാണ്. ഈ സേവനങ്ങൾ ഇപ്പോൾ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പരീക്ഷിച്ച് വരികയാണ്. അടുത്ത് തന്നെ ഇവ വാണിജ്യ അടിസ്ഥാനത്തിൽ രാജ്യത്ത് ഉടനീളം വ്യാപിപ്പിക്കാനാണ് ബിഎസ്എൻഎൽ പദ്ധതിയിടുന്നത്. ഇത് ബിഎസ്എൻഎൽ FTTH സേവനങ്ങളെ അതിൻ്റെ സ്വകാര്യ എതിരാളികളിൽ നിന്ന് വ്യത്യസ്തമാക്കും.

സർവത്ര ബിഎസ്എൻഎൽ വൈഫൈ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് വീടിന് പുറത്ത് ബിഎസ്എൻഎല്ലിൻ്റെ വൈഫൈ നെറ്റ്‌വർക്ക് ഉപയോഗിക്കാനും അതേ വേഗത നേടാനും കഴിയും. എന്നാൽ അവരുടെ പ്ലാനിൽ നിന്ന് ഡാറ്റ കുറയ്ക്കും. ഇത് കൂടാതെ ബിഎസ്എൻഎൽ നിരവധി വർഷങ്ങളായി എയർ ഫൈബർ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

റിലയൻസ് ജിയോയും ഭാരതി എയർടെലും അവരുടെ 5ജി FWA (ഫിക്സഡ്-വയർലെസ് ആക്സസ്) സേവനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സർക്കാർ നടത്തുന്ന ടെലികോം ഈ സേവനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിഎസ്എൻഎല്ലിൻ്റെ എയർ ഫൈബർ രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും നിലവിലുണ്ട്. കൂടാതെ ലഭ്യമായ പ്ലാനുകൾ ഉപഭോക്താവിന് ധാരാളം FUP (ന്യായമായ ഉപയോഗ നയം) ഡാറ്റ സഹിതം അതിവേഗ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
BSNL has several broadband plan options available for users. BSNL Fiber Ultra OTT is the name of the 300 Mbps plan. This plan offers up to 6.5 TB of monthly data. Speed ​​drops to 20 Mbps after FUP (Fair Usage Policy) data usage. The plan also comes with OTT (over-the-top) benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X