ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാന്‍: 136 രൂപ, രണ്ടു വര്‍ഷം സൗജന്യ ഡാറ്റ കോളുകള്‍!

Written By:

റിലയന്‍സ് ജിയോയുടെ സേവനം വന്നതോടു കൂടി മറ്റു ടെലികോം കമ്പനികള്‍ പല ആകര്‍ഷിക്കുന്ന ഓഫറുമായി നിലവില്‍ വന്നിരിക്കുന്നു. അങ്ങനെയുളള ഒരു സേവനദാദാവാണ് ബിഎസ്എന്‍എല്‍.

ജിയോ സ്പീഡ് കുറഞ്ഞോ? വ്യക്തമായ കാരണങ്ങള്‍!

പൊതു മേഖല ടെലികോം ഓപ്പറേറ്ററായ ബിഎഎസ്എന്‍എല്‍ തങ്ങളുടെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഫ്രീഡം പ്ലാന്‍ കൊണ്ടു വന്നു. ഈ പ്രമോഷണല്‍ പ്ലാന്‍ രാജ്യത്തുടനീളം ലഭ്യമാണ്. 136 രൂപയുടെ ഈ ഫ്രീഡം പ്ലാന്‍ വരിക്കാര്‍ക്ക് അനേകം ആനുകൂല്യങ്ങള്‍ പ്രധാനം ചെയ്യുന്നു.

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്താല്‍ എന്തു ചെയ്യും?

ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാന്‍: രണ്ടു വര്‍ഷം സൗജന്യ ഡാറ്റ കോളുകള്‍!

ഇതില്‍ ഒരു പ്രത്യേകം കോംബോ ഓഫര്‍ നല്‍കുന്നുണ്ട്. നിലവിലുളള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഈ കോംബോ ഓഫര്‍ ആസ്വദിക്കാന്‍ സാധിക്കും.

ഈ ഫ്രീഡം പ്ലാന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നോക്കാം....

റിലയന്‍സ് ജിയോയുടെ സ്പീഡ് കൂട്ടന്‍ എളുപ്പവഴികള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്ലാം ഉള്‍ക്കൊളളുന്ന പദ്ധതി

ബിഎസ്എന്‍എല്‍ ഫ്രീഡം പ്ലാനില്‍ ആനുകൂല്യങ്ങള്‍ പലതാണ്, അതായത് വോയിസ് കോളുകള്‍, വീഡിയോസ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍ എന്നിവ ഉള്‍പ്പെടുന്നു. അതായത് ഉപഭോക്താക്കള്‍ക്ക് അവരുടെ പണം അധികം ചെലവാക്കാതെ തന്നെ എല്ലാവരോടും സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയുന്നു.

ജിയോയെ വെല്ലാന്‍ വോഡാഫോണ്‍, ബിഎസ്എന്‍എല്‍, ഐഡിയ, എയര്‍ടെല്‍ ഓഫറുകള്‍!

എല്ലാ സര്‍ക്കിളുകളിലും ലഭിക്കുന്നു

പ്രമോഷണല്‍ അടിസ്ഥാനത്തില്‍ ഈ പ്ലാന്‍ 90 ദിവസത്തേയ്ക്ക് എല്ലാ സര്‍ക്കിളുകളിലും ലഭിക്കുന്നു.

നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കഴിയാത്ത ജിയോ 4ജി സിം അഴിമതികള്‍!

എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കുന്നു

നിലവിലുളള എല്ലാ ഉപഭോക്താക്കള്‍ക്കും പുതിയവര്‍ക്കും MNP ഉപഭോക്താക്കള്‍ക്കും ഫ്രീഡം പ്ലാന്‍ എടുക്കാന്‍ 136 രൂപയാണ് ഇടാക്കുന്നത്.

വൗച്ചര്‍ പ്ലാന്‍ ഉപയോഗിച്ച് ആദ്യ റീച്ചാര്‍ജ്ജ്

വൗച്ചര്‍ പ്ലാന്‍ ഉപയോഗിച്ച് ആദ്യത്തെ മാസം റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ എല്ലാ ലോക്കല്‍/എസ്ടിഡി ഓണ്‍-നെറ്റ് ഓഫ്‌നെറ്റ് കോളുകള്‍ 25പൈസ ഓരോ മിനറ്റിനും, അതിനു ശേഷം 1.3പൈസ ഓരോ സെക്കന്‍ഡിനും വോയിസ്/വീഡിയോ കോളിന് ഈടാക്കുന്നതാണ്.

വാട്ട്‌സാപ്പില്‍ വീഡിയോ കോള്‍ ഇങ്ങനെ ചെയ്യാം ?

ആദ്യത്തെ 30 ദിവസത്തില്‍ 1 ജിബി ഡൗജന്യ ഡാറ്റ ലഭിക്കുന്നതാണ്.

 

എസ്എംഎസ് പാക്കേജ്

നാഷണല്‍ റോമിങ്ങിന് എസ്എംഎസിന് ഈടാക്കുന്നത് ഹോം സര്‍ക്കിളില്‍ ഒരു മെസേജിന് ഒരു രൂപയും, ലോക്കല്‍ എസ്എംഎസിന് 25 പൈസയും, എസ്ടിഡി മെസേജിന് 38 പൈസയുമാണ്.

വാലിഡിറ്റി

ഈ പ്ലനിന്റെ വാലിഡിറ്റി 730 ദിവസമാണ്.

ഷവോമി മീ നോട്ട് 2: 21എംപി ക്യാമറയും മറ്റു ഞെട്ടിക്കുന്ന സവിശേഷതകളുമായി!

ബിഎസ്എന്‍എല്‍ മൂന്നു കോംബോ ഓഫറുകള്‍

ഇതു കൂടാതെ ബിഎസ്എന്‍എല്‍ മൂന്ന് പ്രത്യേക കോംബോ ഓഫര്‍ ഫുള്‍ ടോക് ടൈമോടൂ കൂടി നല്‍കുന്നുണ്ട്. അതായത് 577 രൂപയ്ക്ക് 577 രൂപ ടോക്‌ടൈം അതിന്റെ കൂടെ 1 ജിബി ഡാറ്റ 30 ദിവസം വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു. അടുത്തത് 377 രൂപയ്ക്ക് 377 ടോക്‌ടൈം 500 എംപി ഡാറ്റ 20 ദിവസം വാലിഡിറ്റിയില്‍ ലഭിക്കുന്നു. 178 രൂപയ്ക്ക് 178 രൂപ ടോക്‌ടൈം 200എംപി ഫ്രീ ഡാറ്റ, 10 ദിവസം വാലിഡിറ്റി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Ever since the Reliance Jio service was rolled out, its competitors started introducing many enticing offers and slashed the price of many plans. One such service provider is BSNL.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot