Home
News

ഗ്രാമങ്ങളുടെ 'ആത്മാവിലേക്ക്' 4G നടാൻ BSNL; ടവറിനായി 930 ഗ്രാമങ്ങളിൽ സൗജന്യമായി സ്ഥലം ലഭിച്ചു

ഇന്ത്യയുടെ ആത്മാവ് അ‌തിന്റെ ഗ്രാമങ്ങളിൽ വസിക്കുന്നു എന്നാണ് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുള്ളത്. ഗ്രാമങ്ങളുടെ വളർച്ചയാണ് രാജ്യത്തിന്റെ യഥാർഥ വളർച്ച എന്നുപറയാം. ഈ ടെക്നോളജി യുഗത്തിൽ ഗ്രാമങ്ങൾ വളരണമെങ്കിൽ അ‌വിടങ്ങളിലേക്ക് ഡിജിറ്റൽ സൗകര്യങ്ങളും എത്തേണ്ടതുണ്ട്. അ‌തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മൊ​ബൈൽ ടവറുകൾ. മൊ​ബൈൽ ടവറുകൾ ഇല്ലെങ്കിൽ ടെലിക്കോം സേവനങ്ങളില്ല, ടെലിക്കോം സേവനങ്ങളില്ല എങ്കിൽ പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ട് കഴിയേണ്ടി വരും. ഇന്ത്യയിലും ആഗോള തലത്തിലും നടക്കുന്ന ഡിജിറ്റൽ മുന്നേറ്റങ്ങൾ ഒരു ഗ്രാമത്തിലേക്ക് എത്തണമെങ്കിൽ ടെലിക്കോം ടവറുകൾക്ക് അ‌തിൽ വലിയ പങ്ക് വഹിക്കാനുണ്ട്.

ഗ്രാമപ്രദേശങ്ങളിൽ 4ജി വ്യാപനത്തിന് പ്രത്യേക ശ്രദ്ധ നൽകണം എന്ന് കേന്ദ്ര സർക്കാർ ബിഎസ്എൻഎല്ലിനോട് വളരെ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ഇത് കൂടാതെ ബിഎസ്എൻഎല്ലിന് ടവർ സ്ഥാപിക്കാൻ ആവശ്യമായ സ്ഥലം ലഭ്യമാക്കണമെന്ന് സംസ്ഥാന സർക്കാരുകളോടും ടെലിക്കോം വകുപ്പ് നേരത്തെ നിർദേശം നൽകിയിരുന്നു. ബിഎസ്എൻഎല്ലിന്റെ അ‌ഭ്യർഥന അ‌ംഗീകരിച്ച് ഇപ്പോൾ മഹാരാഷ്ട്ര സർക്കാർ ടവറിനായി ഗ്രാമങ്ങളിൽ സ്ഥലം അ‌നുവദിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.

4G 'നടാൻ' BSNL; ടവറിനായി 930 ഗ്രാമങ്ങളിൽ സൗജന്യമായി സ്ഥലം ലഭിച്ചു

200 ചതുരശ്ര മീറ്റർ ഭൂമി സൗജന്യം

4ജി ടവറുകൾ സ്ഥാപിക്കാനായി മഹാരാഷ്ട്രയിലെ 930 ഗ്രാമങ്ങളിൽ സംസ്ഥാന സർക്കാർ ഭൂമി അനുവദിച്ചതായി ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബിഎസ്എൻഎൽ) അറിയിച്ചു. ഓരോ ടവർ സൈറ്റുകൾക്കും വേണ്ടി ഗ്രാമങ്ങളിൽ ബിഎസ്എൻഎല്ലിന് 200 ചതുരശ്ര മീറ്റർ ഭൂമി സൗജന്യമായി നൽകുമെന്നാണ് അ‌റിയിച്ചിരിക്കുന്നത്.

2022 നവംബർ 29-ലെ മുൻ മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായിട്ടാണ് ഇപ്പോൾ ബിഎസ്എൻഎല്ലിന് സർക്കാർ ഭൂമി അ‌നുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഗ്രാമീണ കേന്ദ്രങ്ങളിൽ ബിഎസ്എൻഎൽ ടവറുകൾ എത്തണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു, അതിനാൽ ഭൂമി അനുവദിക്കൽ അംഗീകരിച്ചു. 4G കവറേജ് വികസിപ്പിക്കുന്നതിനായി "ഗ്രൗണ്ട് ബേസ്ഡ് ടവറുകൾക്കും ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും" ആണ് സ്ഥലം അ‌നുവദിച്ചിരിക്കുന്നത്.

4G 'നടാൻ' BSNL; ടവറിനായി 930 ഗ്രാമങ്ങളിൽ സൗജന്യമായി സ്ഥലം ലഭിച്ചു

വിദൂര, ഗോത്ര മേഖലകളിൽ ആണ് സ്ഥലം അ‌നുവദിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത് ഉൾഗ്രാമങ്ങളിലും ടെലിക്കോം സേവനങ്ങൾ ലഭ്യമാകുന്ന നില ഉണ്ടാക്കുയും രാജ്യ പുരോഗതിക്ക് തന്നെ മുതൽക്കൂട്ടാകുകയും ചെയ്യുന്ന നീക്കമാണ് എന്ന് വിലയിരുത്തപ്പെടുന്നു. 30 ജില്ലകളിലെ 930 ഗ്രാമങ്ങളിലായാണ് ടവറുകൾക്കായി ബിഎസ്എൻഎല്ലിന് സ്ഥലം അ‌നുവദിച്ചിരിക്കുന്നത്.

യഥാർഥത്തിൽ, 2023 ഏപ്രിലിൽ 2,751 ഗ്രാമങ്ങളിൽ 4ജി ടവർ സ്ഥാപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ചില സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം, ബിഎസ്എൻഎൽ പ്രാദേശകി ടെലിക്കോം സർക്കിൾ 4ജി ടവറുകൾ സ്ഥാപിക്കാനായി 930 ഗ്രാമങ്ങളുടെ പുതുക്കിയ നിർദേശിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഈ ഗ്രാമങ്ങളിൽ 4ജി ടവറുകൾ സ്ഥാപിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും.

പർഭാനിയിൽ 73, നന്ദേഡിൽ 70, ലാത്തൂരിൽ 67, യവത്മാലിൽ 63, അമരാവതിയിൽ 61, നാസിക്കിൽ 60, റായ്ഗഡിൽ 65 എന്നിങ്ങനെ ആകെ 30 ജില്ലകളിലെ വിവിധ 930 ഗ്രാമങ്ങളാണ് ബിഎസ്എൻഎൽ 4ജി വ്യാപന പദ്ധതിയുടെ ഭാഗമാകുക. സ്വകാര്യ ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം കൂടുതൽ വരുമാന സാധ്യതയുള്ള മേഖലകളിൽ ടവർ സ്ഥാപിക്കാനാണ് അ‌വർക്ക് താൽപര്യം.

4G 'നടാൻ' BSNL; ടവറിനായി 930 ഗ്രാമങ്ങളിൽ സൗജന്യമായി സ്ഥലം ലഭിച്ചു

മുടക്കുമുതൽ തിരിച്ചുപിടിക്കാൻ തക്ക വരുമാനം തിരിച്ച് ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്ത പ്രദേശങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ ചെയ്യുക. ഇപ്പോഴും ഇന്ത്യയിൽ ടെലിക്കോം സേവനങ്ങൾ ലഭ്യമാകാത്ത ഗ്രാമങ്ങൾ നിരവധിയുണ്ട്. എന്നാൽ ബിഎസ്എൻഎൽ 4ജി വ്യാപനത്തിന്റെ ഭാഗമായി അ‌വിടങ്ങളിൽ പലയിടത്തും ഇപ്പോൾ 4ജി എത്തി എന്നത് ശ്രദ്ധേയമാണ്.

വ്യവസായ സ്ഥാപനമായി കണക്കാക്കാമെങ്കിലും ബിഎസ്എൻഎൽ ഒരു ​പൊതുമേഖലാ സ്ഥാപനം കൂടിയാണ്. അ‌തിനാൽത്തന്നെ രാജ്യ പുരോഗതിക്കും ആളുകൾക്ക് ടെലിക്കോം സേവനങ്ങൾ ലഭ്യമാക്കുന്നതിനും എന്നും ബിഎസ്എൻഎൽ ശ്രദ്ധപുലർത്താറുമുണ്ട്. മറ്റ് കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുമ്പോൾ ബിഎസ്എൻഎൽ ചീപ് റേറ്റിൽ പോലും മികച്ച പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മഹാരാഷ്ട്ര മാതൃകയിൽ ടെലിക്കോം കവറേജ് കുറവുള്ള ഗ്രാമങ്ങളിൽ സർക്കാർ സ്ഥലം നൽകിയാൽ 4ജി ടവറുകൾ സ്ഥാപിച്ചുകൊണ്ട് ബിഎസ്എൻഎല്ലിന് ആ ഗ്രാമങ്ങളെ വളർത്തുന്നതിൽ വലിയ പങ്ക് വഹിക്കാൻ സാധിക്കും.

Best Mobiles in India

English summary
Bharat Sanchar Nigam Limited (BSNL) has announced that the state government has allotted land in 930 villages in Maharashtra for setting up 4G towers. It has been announced that BSNL will be given 200 square meters of land free of cost in the villages for each tower site. The government has now allotted land to BSNL in accordance with the previous cabinet decision dated November 29, 2022.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X